വൈദ്യുതി ബില്‍ വിവാദത്തിനു പിന്നില്‍ ? കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നാലുവര്‍ഷം പൂര്‍ത്തിയാക്കി അഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. പ്രതിസന്ധികള്‍ക്കിടയിലും സര്‍ക്കാര്‍ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചത്. ഇപ്പോള്‍ കോവിഡ് വ്യാപനത്തെയും നേരിടുന്നു. ഇങ്ങനെ ഉയര്‍ന്നുനില്‍ക്കുന്ന സര്‍ക്കാരിന്റെ പ്രതിച്ഛായ എങ്ങനെ തകര്‍ക്കാമെന്ന ആലോചനയിലാണ് പ്രതിപക്ഷം. വൈദ്യുതി ബില്‍ സംബന്ധിച്ച് ഉയര്‍ന്നുവന്നിട്ടുള്ള വിവാദങ്ങളുടെ പിന്നിലും ഇതേ ലക്ഷ്യമാണ്. പലര്‍ക്കും വലിയ ബില്‍ അല്ലേ ? ഉപയോഗം കൂടി ബില്‍തുകയും വേനല്‍ക്കാലമായതിനാല്‍ വൈദ്യുതി ഉപയോഗം കൂടുതലാണ്. ലോക്ഡൗണില്‍ കുടുംബാംഗങ്ങളെല്ലാം വീടുകളില്‍ ഉണ്ടായിരുന്നു. വൈദ്യുതി ഉപയോഗം വര്‍ധിച്ചു. മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 20 വരെ കര്‍ശനമായ അടച്ചുപൂട്ടലായതിനാല്‍ മീറ്റര്‍ റീഡിങ് എടുക്കാന്‍ കഴിഞ്ഞില്ല. മുന്‍കാലങ്ങളിലെ ശരാശരി ഉപയോഗം കണക്കാക്കിയാണ് ബില്‍ നല്‍കിയത്. ഏപ്രില്‍ 20നു ശേഷം റീഡിങ് എടുത്തപ്പോഴാണ് യഥാര്‍ഥ ഉപയോഗം വ്യക്തമായത്. അതനുസരിച്ച് പൊതുവെ ഉയര്‍ന്ന ബില്ലാണ് പലര്‍ക്കും ലഭിച്ചത്. വൈദ്യുതി താരിഫ് ഘടനയിലോ നിരക്കുകളിലോ വ്യത്യാസം വരുത്തിയതിനാലല്ല ഇത് സംഭവിച്ചത്. ഇതാണ് വസ്തുത. കെ എസ് ഇ ബി കൊള്ളയടിക്കുന്നു എന്നാണല്ലോ ആരോപണം ? വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചു, കെഎസ്ഇബി കൊള്ളയടിക്കുന്നു എന്നൊക്കെയുള്ള പ്രചാരണങ്ങളുമായി സര്‍ക്കാരിനെ മോശമാക്കാനാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും ശ്രമിച്ചത്. കേരളത്തിന്റെ വൈദ്യുതി ആവശ്യകതയുടെ കേവലം 30 ശതമാനത്തോളം മാത്രമാണ് ഉല്‍പ്പാദിപ്പിക്കുന്നത്. 70 ശതമാനവും പുറത്തുനിന്ന് വാങ്ങിക്കുന്നതാണ്. ബോര്‍ഡിന്റെ ചെലവില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇങ്ങനെ പുറത്തുനിന്നു വാങ്ങുന്നതിനാണ്. ഇതിന് വര്‍ഷം 8000 കോടി രൂപ വരും. 550 കോടിയോളം രൂപ പ്രസരണ ചാര്‍ജും നല്‍കണം. പ്രസരണ--വിതരണ നഷ്ടം, ശമ്പളം, അറ്റകുറ്റപ്പണികള്‍ തുടങ്ങിയവ കണക്കിലെടുക്കുമ്പോള്‍ ഒരു യൂണിറ്റ് വൈദ്യുതി ജനങ്ങളിലെത്തുമ്പോള്‍ ശരാശരി ചെലവ് 6.14 രൂപ വരുന്നു. ഇതാണ് കാര്‍ഷികാവശ്യത്തിന് 2.30 രൂപയ്ക്കും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടില്‍ കുറവ് ലോഡുള്ളവര്‍ക്ക് യൂണിറ്റിന് ഒന്നര രൂപയ്ക്കും 50 യൂണിറ്റുവരെ 3.15 രൂപയ്ക്കും 100 യൂണിറ്റ് വരെ 3.70 രൂപയ്ക്കും 150 യൂണിറ്റുവരെ 4.80 രൂപയ്ക്കുമൊക്കെ വിതരണം ചെയ്യുന്നത്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ നല്‍കാന്‍ കഴിയുന്നത് ഉയര്‍ന്ന ഉപയോഗം ഉള്ളവരില്‍നിന്നും ഉയര്‍ന്ന നിരക്ക് ഈടാക്കുന്നതിനാലാണ്. പ്രതിമാസം 120 യൂണിറ്റ് വരെ യൂണിറ്റിന് 35 പൈസ സബ്‌സിഡിയുമുണ്ട്. ഇതൊക്കെ മറച്ചുവച്ചാണ് പ്രചരണം. സ്‌ളാബ് സംബ്രദായം അശാസ്ത്രീയമോ ? പ്രതിമാസം 250 യൂണിറ്റ് വരെ ഉപയോഗമുള്ള ഇടത്തരം ഉപയോക്താക്കള്‍ക്കും ഓരോ സ്ലാബിലുംപെട്ട ഉപയോഗത്തിന് കുറഞ്ഞ താരിഫിന്റെ ആനുകൂല്യം നല്‍കുന്നുണ്ട്. 250 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ആദ്യത്തെ 50 യൂണിറ്റ് 3.15 രൂപയ്ക്കും അടുത്ത 50 യൂണിറ്റ് 3.70 രൂപയ്ക്കും അടുത്ത 50 യൂണിറ്റ് 4.80 രൂപയ്ക്കും പിന്നത്തെ 50 യൂണിറ്റ് 6.40 രൂപയ്ക്കും ബില്‍ ചെയ്തശേഷമാണ് 200 മുതല്‍ 250 വരെയുള്ള യൂണിറ്റിന് 7.60 രൂപ ബാധകമാക്കുന്നത്. ഇതാണ് ടെലസ്‌കോപ്പിക് ആനുകൂല്യം. എന്നാല്‍, 250 യൂണിറ്റ് കടന്നാല്‍ ഈ ആനുകൂല്യം ഇല്ലാതാകും. ഇക്കാര്യവും പ്രതിപക്ഷം വളച്ചൊടിക്കുന്നുണ്ട്. ഈ ആനുകൂല്ല്യം കിട്ടിയില്ലന്നാണ് പറയുന്നത് ? നാലുമാസത്തെ റീഡിങ് ഒരുമിച്ച് എടുത്തതുകൊണ്ട് അര്‍ഹതപ്പെട്ട ടെലസ്‌കോപ്പിക് ആനുകൂല്യം ഇല്ലാതാകുന്നു എന്നാണ് പ്രചാരണം. പ്രതിമാസം 250 യൂണിറ്റിനാണ് ആനുകൂല്യം. അതായത് നാലു മാസത്തെ റീഡിങ് ഒരുമിച്ചെടുക്കേണ്ടിവന്നിടത്ത് 1000 യൂണിറ്റ് വരെ ആനുകൂല്യം നല്‍കിക്കൊണ്ടാണ് ബില്‍ ചെയ്യുന്നത്. 2013 വരെ പ്രതിമാസം 500 യൂണിറ്റ് വരെ ഉപയോഗിച്ചവര്‍ക്ക് ലഭിച്ചിരുന്നു. 2013ല്‍ അത് 300 യൂണിറ്റിലേക്കും 2014ല്‍ 250 യൂണിറ്റിലേക്കും പരിമിതപ്പെടുത്തിയത് യുഡിഎഫ് ഭരണത്തിലാണ്. ലോക്ഡൗണില്‍ ഉപയോഗം പലമടങ്ങായി വര്‍ധിച്ച് ടെലസ്‌കോപ്പിക് ആനുകൂല്യം ലഭിക്കുന്ന പരിധിക്ക് പുറത്തേക്കും താരിഫിലെ ഉയര്‍ന്ന നിരക്കുകളിലേക്കും പോയി. മുമ്പ് എത്രയായിരുന്നുവെന്നും രേഖപ്പെടുത്തിയിട്ടുണ്ടെന്നത് നോക്കാതെ ബില്ലില്‍ തെറ്റുപറ്റിയെന്ന നിഗമനത്തില്‍ എത്തുകയാണ് ചിലര്‍ ചെയ്തത്. എല്ലാ പരാതിയും വിശദമായി പരിശോധിക്കാന്‍ കെഎസ്ഇബിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിന്നെ എന്തിനാണ് ഇളവുകള്‍ ? ഏപ്രില്‍ 20നാണ് മീറ്റര്‍ റീഡിങ് പുനരാരംഭിച്ചത്. നല്‍കിയ ബില്ലുകള്‍ നിയമാനുസൃതമാണെന്നത് വസ്തുതയാണെങ്കിലും പലര്‍ക്കും ഉയര്‍ന്ന ബില്‍ അടയ്ക്കാന്‍ കഴിയാത്ത സാഹചര്യമാണ്. സാധാരണക്കാരന് മികച്ച ആനുകൂല്യം ലഭിക്കുന്നവിധത്തിലും എല്ലാവര്‍ക്കും ഇളവ് ലഭിക്കുന്ന വിധത്തിലും നടപടി സ്വീകരിക്കാന്‍ കെഎസ്ഇബിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ജനങ്ങളെ സഹായിക്കുകയാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം , അതിന് വേണ്ടത് ചെയ്യാന്‍ മന്ത്രിസഭ പറഞ്ഞു. എന്ത് ഇളവുകളാണ് സാധാരണക്കാരന് ലഭിക്കുക ? 200 കോടി രൂപ ബാധ്യതയുള്ള ഇളവുകളുടെ ഒരു പാക്കേജാണ് ബോര്‍ഡ് അംഗീകരിച്ചത്. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 500 വാട്ടില്‍ താഴെ കണക്ടഡ് ലോഡുള്ളവര്‍ക്ക് സൗജന്യം അനുവദിക്കാനാണ് തീരുമാനിച്ചത്. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 1000 വാട്ടില്‍ താഴെ ഉണ്ടായിരുന്നവര്‍ക്ക് 1.50 രൂപ എന്ന നിരക്കില്‍ത്തന്നെ കണക്കാക്കും. 50 യൂണിറ്റ് വരെ ഉപയോഗിച്ചുവന്നവര്‍ക്ക് വര്‍ധനയുടെ പകുതി സബ്‌സിഡി അനുവദിക്കും. 100 യൂണിറ്റ് വരെ 30 ശതമാനവും നല്‍കും. 150 യൂണിറ്റ് വരെ 25 ശതമാനവും 150 യൂണിറ്റിന് മുകളില്‍ വര്‍ധനയുടെ 20 ശതമാനവും അനുവദിച്ചു. ലോക്ഡൗണ്‍ കാലത്തെ ബില്‍ത്തുക അടയ്ക്കാന്‍ തുടക്കത്തില്‍ത്തന്നെ മൂന്നു തവണ അനുവദിച്ചിരുന്നു. ഇത് അഞ്ചു തവണവരെയാക്കി. വാണിജ്യ വ്യവസായ ഉപയോക്താക്കള്‍ക്ക് ഫിക്‌സഡ് ചാര്‍ജില്‍ 25 ശതമാനം ഇളവും ഡിസംബര്‍ വരെ പലിശരഹിത മൊറട്ടോറിയവും നല്‍കി. ബോര്‍ഡിന്റെ ബാധ്യത വര്‍ധിക്കുമെങ്കിലും ജനങ്ങളുടെ പ്രയാസം ഏറെക്കുറെ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വിവാദം തിരിച്ചടി ആയോ ? വൈദ്യുതിമേഖലയില്‍ വന്‍നേട്ടങ്ങള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വൈദ്യുതിമേഖലയില്‍ വലിയ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. 2012ല്‍ കടുത്ത മഴക്കാലത്തുപോലും ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടിവന്നത് അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടായിരുന്നു. എന്നാല്‍, എല്‍ഡിഎഫ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ കഴിഞ്ഞ നാലുവര്‍ഷവും ലോഡ് ഷെഡിങ്ങോ പവര്‍കട്ടോ ഉണ്ടായില്ല.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 177 മെഗാവാട്ടാണ് സൗരോര്‍ജത്തില്‍നിന്ന് ഉല്‍പ്പാദിപ്പിച്ചത്. ഈവര്‍ഷം 500 മെഗാവാട്ടായി ഇത് ഉയരും. 10,000 കോടി മുതല്‍മുടക്കുള്ള ട്രാന്‍സ്ഗ്രിഡ് പദ്ധതി ആരംഭിച്ചു. ഒന്നാംഘട്ടം ഈവര്‍ഷം പൂര്‍ത്തിയാകും. അമ്പതോളം സബ്‌സ്റ്റേഷന്‍ നിര്‍മിച്ചു. ഇടമണ്‍--കൊച്ചി പവര്‍ ഹൈവേ പൂര്‍ത്തിയാക്കി. പുഗലൂര്‍-- തൃശൂര്‍ ലൈനിന്റെയും സബ്‌സ്റ്റേഷന്റെയും നിര്‍മാണം ത്വരിതഗതിയില്‍ നടക്കുന്നു. അപ്പോ ഇത്തിരി കണ്ണുകടി കാണും
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....