കോണ്‍ഗ്രസിന്റെ ഗതി ഇങ്ങനെയാണ് ഒരുതരത്തില്‍ കളം പിടിച്ചുവരുമ്പോള്‍ ആരെങ്കിലും കാലുവാരി അടിക്കും. സാധാരണ പാര്‍ട്ടിക്കുള്ളിലെ പടലപിണക്കമാണ് ഈ അവസ്ഥ സൃഷ്ടിക്കുന്നതെങ്കില്‍ ഇത്തവണ പാര്‍ട്ടി അദ്ധ്യക്ഷന്റെ നാവാട്ടമാണ് അവമതി സൃഷ്ടിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുമ്പോള്‍, ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്‌ക്കെതിരെ മുല്ലപ്പള്ളി പ്രയോഗിച്ച വാക്കുകള്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കു മാത്രമല്ല, നാടിനുതന്നെ വലിയ നാണക്കേടു വരുത്തി. അന്ന് നിപ്പ രാജകുമാരി, ഇപ്പോള്‍ കോവിഡ് റാണി പദവികള്‍ക്കാണ് ആരോഗ്യമന്ത്രിയുടെ ശ്രമമെന്നാണു കെപിസിസി പ്രസിഡന്റ് വിമര്‍ശിച്ചത്. പരാമര്‍ശത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയുമാണ്. സ്വന്തം മറന്ന വിധത്തിലായി മുല്ലപ്പള്ളിയുടെ വാക്കുകള്‍. മുന്‍പൊരിക്കല്‍ കേരളമുഖ്യമന്ത്രി മുല്ലപ്പള്ളിയല്ലേ നമ്മള്‍ക്കറിയാം എന്ന് പറഞ്ഞത് ശരിവക്കുന്ന വിമത്തിലായി നാവിന്റെ പ്രകടനം. കേരളം ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ആരോഗ്യപ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന വേളയാണിത്. സര്‍ക്കാര്‍ നിലപാടുകളിലുമുള്ള വിയോജിപ്പു പറയുന്നത് ജനാധിപത്യപരമായ അന്തസ്സോടെയും അപരബഹുമാനത്തോടെയും ആകണം. പക്ഷേ, ആരോഗ്യപ്രവര്‍ത്തകരുടെകൂടി ആത്മധൈര്യം കെടുത്തുന്ന പദപ്രയോഗമാണ് കെപിസിസി പ്രസിഡന്റില്‍നിന്നുണ്ടായത്. അവരെ അപമാനിച്ചിട്ട് എന്തു നേടാനാണ് പാര്‍ട്ടിക്ക് ചെന്നിത്തലയുടെ പരിപാടിി പൊളിക്കുകയായിരുന്നു ലക്ഷ്യം എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. വിലകെട്ട വാക്കുകള്‍ ഉപയോഗിച്ചത് ഒരു വനിതയ്ക്കുനേരെയാവുമ്പോള്‍ അതു കൂടുതല്‍ നിന്ദ്യമായിത്തീരുന്നു. സ്ത്രീകളോടു പുലര്‍ത്തേണ്ട അന്തസ്സും ആദരവും ഒരു വലിയ നേതാവു മറന്നതു കോണ്‍ഗ്രസിന്റെ കുലീന പാരമ്പര്യത്തെക്കൂടി ചോദ്യം ചെയ്യുകയാണ്. നേതൃഗുണമാണ് ഇന്നലെ മറന്നത്. തരംതാണ വാക്കുകള്‍ ഉപയോഗിച്ചപ്പോള്‍ കളങ്കിതമായതു പ്രബുദ്ധകേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യം തന്നെ. ഒരു പാര്‍ട്ടിയെ നയിക്കുന്നയാളില്‍നിന്ന് അന്തസ്സുറ്റ സമീപനവും നിലപാടും വാക്കുകളുമാണ് ആ പാര്‍ട്ടിയും സമൂഹംതന്നെയും എപ്പോഴും പ്രതീക്ഷിക്കുന്നത്. ആ കുലീനത കൈമോശം വരുമ്പോള്‍ അതു ജനത്തെ കൊഞ്ഞനംകുത്തലാവുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം വിലകുറഞ്ഞ വാക്കുകള്‍ പതിവായി വരുന്നതു നിര്‍ഭാഗ്യകരമാണ്. ഇക്കാലത്ത് എല്ലാം അപ്പപ്പോള്‍ ജനം കാണുന്നുവെന്നുപോലും ഓര്‍ക്കാതെയാണ് ഈ പ്രസംഗാഭാസങ്ങള്‍. നിലവാരമുള്ള രാഷ്ട്രീയ സംസ്‌കാരത്തിലേക്കു കേരളം മടങ്ങണമെന്നാണു ജനം ആഗ്രഹിക്കുന്നത്. നാവു വേലി ചാടുമ്പോള്‍ അതു നിയന്ത്രിച്ചില്ലങ്കില്‍ ജനം തീരുമാനം എടുക്കും. ഇനി നിയമസഭയിലേക്കു കൂടിരാഹുല്‍ ഗാന്ധി മത്‌സരിക്കേയ സ്ഥിതിലേക്കാണ് പ്രസിഡന്റ് കാര്യങ്ങള്‍ നീക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....