News Beyond Headlines

30 Tuesday
December

കോട്ടയത്തിന് താങ്ങായി അഭയം

അഭയത്തിന്റെ സംഘാടകശേഷിയെ അത്ഭുതാദരങ്ങളോടെയല്ലാതെ കോട്ടയത്തിന് ഓര്‍ക്കാനാവില്ല. മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസോലേഷല്‍ വാര്‍ഡിലുള്‍പ്പെടെ ദിവസവും ആശുപത്രിയിലെ 1200 ലേറെ പേര്‍ക്കും സൊസൈറ്റിയുടെ 36 ജനകീയ അടുക്കള വഴി  അഭയം അന്നം നല്‍കിയത്. കോവിഡ് ലോക്ക്ഡൗണ്‍ 8ലക്ഷം പേരെയാണ് അഭയം ഊട്ടിയത്. കൂടാതെ ഒരു ലക്ഷം പേര്‍ക്ക് ടൗവ്വല്‍, 80,000 മാസ്‌കുകള്‍, 300 ലിറ്റര്‍ സാനിറ്റൈസര്‍, പച്ചക്കറി പലവ്യഞ്ജന കിറ്റുകള്‍, മരുന്നുകള്‍ തുടങ്ങി അഭയത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ നിര നീളുകയാണ്. അരനൂറ്റാണ്ടോളം നീളുന്ന കളങ്കമറ്റ പൊതുപ്രവര്‍ത്തനത്തിലൂടെ ജനകീയ നേതാവായി ഉയര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറി കൂടിയായ സൊസൈറ്റി ചെയര്‍മാന്‍ വി.എന്‍. വാസവന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉച്ച ഭക്ഷണത്തിന് പുറമേ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച 36 ജനകീയ അടുക്കളകളിലായി ഊണിന് പുറമേ ച്പ്പാത്തിയും കറിയുമടക്കമാണ് 5 ലക്ഷം പേര്‍ക്കാണ് 50 ദിവസത്തിനുള്ളില്‍ ഭക്ഷണം നല്‍കിയത്. വ്യത്യസ്ത മേഖലയിലുള്ളവര്‍ക്ക് ഏറ്റവും വൃത്തിയുള്ള അന്തരീക്ഷത്തിലാണ് ഭക്ഷണം പാകം ചെയ്ത് വിതരണം ചെയ്യുന്നത്. പാലിയേറ്റീവ് കെയര്‍ രംഗത്ത്് പ്രവര്‍ത്തിക്കുന്ന അഭയം ചാരിറ്റബിള്‍ സൊസൈറ്റി ആറായിരത്തോളം കിടപ്പുരോഗികള്‍ക്ക് നേരിട്ട് സഹായമെത്തിക്കുന്നുണ്ട്. കൊറോണ വൈറസ് വ്യാപന ഭീതി ഉയര്‍ന്ന നാള്‍ മുതല്‍ ജില്ലയില്‍ അഭയത്തിന്റെ കീഴില്‍ 3000 സന്നദ്ധ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് ആഗസ്റ്റ് പതിനാറാം തീയതി സംഭ്രമജനകമായ സ്ഥിതിവിശേഷമായിരുന്നു. ആലപ്പുഴ ചങ്ങനാശേരി റോഡില്‍ കിടങ്ങറ പാലത്തില്‍ വെള്ളം പൊങ്ങി കിടങ്ങറയ്ക്കുവടക്കുള്ള പ്രദേശങ്ങളിലെല്ലാം ആളുകള്‍ ഒറ്റപ്പെട്ടു. കെട്ടിടങ്ങളുടെ മുകളിലും ആളുകള്‍ കയറി നിന്ന് സഹായത്തിനു കേഴുമ്പോള്‍ ആലപ്പുഴയില്‍ നിന്ന് അങ്ങോട്ടു പോകാന്‍ കഴിയാതെ നിസഹായരായി ഞങ്ങളും. എങ്ങനെയെങ്കിലും എത്തിച്ചേരണമെങ്കില്‍ കോട്ടയത്തുനിന്നേ വഴിയുണ്ടായിരുന്നുള്ളൂ. അവിടെ രക്ഷാദൂതരായി അഭയം പ്രവര്‍ത്തകര്‍ എത്തി. സാധാരണ ലോറികളൊന്നും എത്താന്‍ പറ്റാത്ത അവസ്ഥയാണ്. രക്ഷാപ്രവര്‍ത്തനത്തിന് യാതൊരു സാധ്യതയും കാണാതെ അന്ധാളിച്ചു നിന്നവര്‍ക്കു മുന്നിലേയ്ക്ക് പത്തിലേറെ ടോറസ് ലോറികള്‍ പാഞ്ഞെത്തിയത് പ്രായോഗികബുദ്ധിയുടെ നിദര്‍ശനമായിരുന്നു. മുഴുവന്‍പേരെയും രക്ഷപെടുത്തും വരെ അഭയത്തിന്റെ സ്‌ക്വാഡ് ദുരന്തമുഖത്തുണ്ടായിരുന്നു. സര്‍ക്കാരിന്റെ ഓണ്‍ ലൈന്‍ പഠനത്തിന് അഭയം ചാരിറ്റബിള്‍ സൊസൈറ്റി സഹായ ഹസ്തമാകുന്നു. വിദ്യാര്‍ഥികള്‍ക്ക് ടിവി നല്‍കിയാണ് വിദ്യാഭ്യാസ പ്രവര്‍ത്തനത്തിന് അഭയം ഒപ്പം ചേര്‍ന്നത്. ജില്ലാ വിദ്യാഭ്യാസ വകുപ്പിന് 100 ടിവി സോസൈറ്റി കൈമാറി. കോട്ടയത്ത് അഭയത്തിന്റെ ഓഫീസില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി രക്ഷാധികാരി വൈക്കം വിശ്വന്‍, ഉപദേശകസമിതി ചെയര്‍മാന്‍ വി എന്‍ വാസവന്‍ എന്നിവര്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി ആര്‍ ഷൈലക്ക് ടിവികള്‍ കൈമാറി. പ്രൊഫ. എം ടി ജോസഫ്, സി ജെ ജോസഫ്, അഡ്വ. കെ സുരേഷ് കുറുപ്പ് എംഎല്‍എ, അഡ്വ. പി കെ ഹരികുമാര്‍, ലാലിച്ചന്‍ ജോര്‍ജ്, ടി ആര്‍ രഘുനാഥന്‍, എ വി റസ്സല്‍, കെ എം രാധാകൃഷ്ണന്‍, അഭയം സെക്രട്ടറി എബ്രഹാം തോമസ്, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവംഗം പി ആര്‍ കുരുവിള എന്നിവര്‍ പങ്കെടുത്തു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....