News Beyond Headlines

02 Sunday
November

വായ്താരികൊണ്ട് ചൈനയെ ജയിക്കാന്‍ പറ്റില്ല

  അതര്‍ത്തിയിലെ ആക്രമണത്തെരാജ്യത്ത് അലയടിക്കുന്ന ചൈനീസ് വിരുദ്ധ വികാരം ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്‌കരികരണത്തിലേക്കു കടന്നിരിക്കുകയാണ്. പന്നാല്‍ സോഷ്യ മീഡിയയിലൂടെ അന്ധമായ ചൈനാ വിരുദ്ധത പ്രചരിപ്പിക്കുന്നതുകൊണ്ട് മാത്രം ഒരു നേട്ടവും ഉണ്ടാകാന്‍ പോകുന്നില്ലെ , ആഴ്ചകള്‍ കഴിയുമ്പോള്‍ അത് കെട്ടണയും . സംഘപരിവാര്‍ കൂട്ടുകാര്‍ക്ക് ക്കരു ആവേശം എന്നതിനപ്പുറം ഒന്നും ഇതിലൂടെ സംഭവിക്കില്ല. സ്വന്തം ഉത്പാദന മേഖലകള്‍ സജീവമാക്കുകയും ചൈനയുമായി മത്സരിക്കാനുള്ള ശേഷിയുണ്ടാക്കുകയുമാണ് പ്രധാനം. ലോകത്തിലെ തന്നെ നിര്‍ണായക ശക്തിയായി വളര്‍ന്ന്, ആഗോളതലത്തില്‍ വേരുകള്‍ ഉറപ്പിച്ച ചൈനയെ നേരിടേണ്ടത് വായ്ത്താരികളിലൂടെ മാത്രമായിരിക്കരുത്. ഇന്ത്യയും ചൈനയുമായും വാണിജ്യ കരാറുകളും സാമ്പത്തിക ഉടമ്പടികളുമുണ്ടെങ്കിലും ചൈനയെ ആശ്രയിച്ചേ പോകാനാകൂവെന്ന അവസ്ഥയില്ല. പല രാജ്യങ്ങളെയും തങ്ങളുടെ നീരാളിപ്പിടിത്തത്തിലാക്കാന്‍ വ്യക്തമായ ആസൂത്രണത്തിലൂടെയാണ് ചൈന നീങ്ങിയത്. അതിന് പ്രാദേശിക അഭിരുചികള്‍ വരെ അളന്നെടുക്കാന്‍ അവര്‍ സംവിധാനങ്ങളൊരുക്കി. വന്‍ ആനുകൂല്യങ്ങള്‍ നല്‍കിയാണ് വ്യവസായശൃംലകളെ വലയിലാക്കിയത്. അവരുടെ തന്ത്രങ്ങളില്‍ ഒതുങ്ങിപ്പോയ മേഖലകളുണ്ടെങ്കിലും വഴങ്ങാതെ വിജയക്കൊടി പാറിച്ച വ്യവസായ മേഖലകളുമുണ്ട് എന്നതാണ് ഇന്ത്യയ്ക്ക് ആത്മവിശ്വസം പകരുന്നത്. മഹിന്ദ്ര, ബജാജ്, ടിവിഎസ് തുടങ്ങിയ വാഹന നിര്‍മാതാക്കളുടെ അതിജീവനം അതിന് അടിവരയിടുന്നതാണ്. മികവിലൂടെ ചൈനീസ് സുനാമിയെ അവര്‍ മറികടന്നു. ചൈനയെ നേരിടുമ്പോള്‍ ഇത്തരത്തിലാണ് ഓരോ മേഖലയും ശക്തിയാര്‍ജിക്കേണ്ടത്. അവരെ നേരിടാനുള്ള ഇച്ഛാശക്തിയും അതനുസരിച്ചുള്ള ആസൂത്രണവും അതിനാവശ്യമാണ്. അങ്ങനെ ചെയ്താല്‍ ആ മത്സരം ആത്യന്തികമായി ഇന്ത്യയ്ക്ക് ഗുണകരമാവുകയും ചെയ്യും. മഹാരാഷ്ട്രയില്‍ ശിവസേന നേതൃത്വം നല്‍കുന്ന മഹാവികാസ് അഘാദി സര്‍ക്കാര്‍ മാഗ്‌നറ്റിക് മഹാരാഷ്ട്ര എന്ന നിക്ഷേപസംഗമത്തില്‍ ഒപ്പുവച്ച 5,000 കോടിയുടെ കരാറുകള്‍ മരവിപ്പിച്ചതും, ഇന്ത്യന്‍ റെയ്ല്‍വേ ചൈനീസ് കമ്പനിയുടെ ഓര്‍ഡര്‍ റദ്ദാക്കിയതും ചൈനയോട് അനുഭാവ സമീപനം വേണ്ടെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ് മൂന്ന് ചൈനീസ് കമ്പനികളുമായി ഒപ്പുവച്ച കരാറുകള്‍ മഹാരാഷ്ട്ര മരവിപ്പിച്ചത്. എന്നാല്‍ ചൈനയുടെ സ്പര്‍ശമില്ലാത്ത മേഖലകള്‍ മറ്റ് എവിടെയെന്നുമെന്നതു പോലെ ഇന്ത്യയിലും കുറവാണ്. ലാളിത്യവും വിലക്കുറവുമാണ് അവരുടെ ഉത്പന്നങ്ങളുടെ പ്രധാന സവിശേഷത. കേരളത്തിലാകട്ടെ, കളിപ്പാട്ടങ്ങളും കൈവളകളും മുതല്‍ അത്യാധുനിക വീട്ടുപകരണങ്ങളും ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങളും വരെ ചൈനീസ് നിര്‍മിതികളാണ്. പലരുടെയും കൈകളിലിരിക്കുന്ന സ്മാര്‍ട്ട് ഫോണും വീട്ടലിരിക്കുന്ന ടിവിയും അവര്‍ നിര്‍മിക്കുന്നതു തന്നെ. ഉത്സവങ്ങളിലെ കരിമരുന്ന് പ്രകടനമായാലും ഓഫീസുകളിലെ ലൈറ്റും ഫാനുമായാലും, അമിതമായി ചൈനയെ ആശ്രയിച്ചപ്പോള്‍ അതിനു വില നല്‍കേണ്ടിവന്നത് നമ്മുടെ പരമ്പരാഗത, കുടില്‍ വ്യവസായങ്ങളാണ് എന്നതും സൗകര്യപൂര്‍വം നാം മറന്നു. ലഡാഖില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന കടന്നുകയറ്റം നടത്തിയപ്പോള്‍, ചൈനയ്ക്ക് മറുപടി നല്‍കേണ്ടത് ആയുധത്തിലൂടെയല്ല, ബഹിഷ്‌കരണത്തിലൂടെയാകണമെന്ന് ആദ്യം പറഞ്ഞത് മഗ്‌സസെ അവാര്‍ഡ് ജേതാവും സംരംഭകനുമായ സോനം വാങ്ചുകാണ്. നമ്മുടെ സൈനികര്‍ അതിര്‍ത്തിയില്‍ യുദ്ധം ചെയ്യുമ്പോള്‍, നാം ചൈനയുടെ ഹാര്‍ഡ് വെയറുകളും സോഫ്റ്റ് വെയറുകളും വാങ്ങിക്കൂട്ടുന്നത് അവസാനിപ്പിക്കണമെന്നു പറഞ്ഞ അദ്ദേഹം ബഹിഷ്‌കരണവാദികള്‍ക്ക് ഊര്‍ജം പകര്‍ന്നു. കൊവിഡ് വ്യാപനത്തിനു ശേഷം പല രാജ്യങ്ങള്‍ക്കും ചൈനയോട് അതൃപ്തിയുണ്ട്. എന്നാല്‍, യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ക്ക് ചൈനയെ ആശ്രയിക്കാതെ ഗത്യന്തരമില്ല. നല്ല അയല്‍ക്കാരല്ല ചൈന. നല്ല ശത്രുവുമല്ല. അതിനാല്‍ അവരുമായി അങ്കം വെട്ടി ജയിച്ചുകളയാമെന്ന അമിതവിശ്വാസമല്ല വേണ്ടത്. വിവിധ തലങ്ങളില്‍ ചര്‍ച്ച ചെയ്തും നാനാവശങ്ങള്‍ വിലയിരുത്തിയും സുചിന്തിതമായിരിക്കണം അത്തരത്തിലുള്ള നീക്കം. ചൈനീസ് കമ്പനികള്‍ കൊയ്യുന്ന ലാഭമത്രയും ഒഴുകുന്നത് മറ്റെവിടേക്കുമല്ല, ചൈനയുടെ ഖജനാവിലേക്കു തന്നെയാണ്. ആ പണമാണ് നമുക്കെതിരായ ആയുധങ്ങളായി മാറുന്നത്. ആ പണത്തിലെ ചെറിയൊരു അംശമെങ്കിലും വേണമെന്നുണ്ടെങ്കില്‍ അതിര്‍ത്തി കടന്നുള്ള കസര്‍ത്തുമായി വരരുതെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കാന്‍ ഇന്ത്യയ്ക്കു സാധിക്കണം.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....