എണ്ണകമ്പനികളുടെ ലാഭത്തിനുവേണ്ടി ഇന്ധനവില കുതിച്ച് ഉയരുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് കോടികളുടെ ലാഭം. ഒരു ലിറ്റര്‍ ഡീസലും, ഒരു ലിറ്റര്‍ പെട്രോളും വില്‍ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് നികുതി ഇനത്തില്‍ കിട്ടുന്നത് 64.79 രൂപ. ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 31.81രൂപ നികുതിയായി കേന്ദ്രത്തിന് ലഭിക്കുമ്പോള്‍ ഡീസലിന് 32.98 രൂപ ലഭിക്കും. ചുരുക്കത്തില്‍ പെട്രോളിയം വിലയിലെ സിംഹഭാഗവും കേന്ദ്രസര്‍ക്കാര്‍ ഖജനാവിലേക്കാണ് പോകുന്നത്. സംസ്ഥാനങ്ങള്‍ക്ക് പങ്കുവച്ച് നല്‍കേണ്ടതില്ലാത്ത നികുതി ഇനത്തില്‍ കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിക്കുന്നത്. അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 20 ഡോളറായി താഴ്ന്നപ്പോള്‍, പെട്രോളിന് 10 രൂപയും ഡീസലിന് 12 രൂപയും എക്സൈസ് നികുതി കൂട്ടി. ഇതെങ്കിലും കുറച്ചാല്‍ കുതിച്ചുയരുന്ന അവശ്യ സാധനവിലകുറയ്ക്കാന്‍ പറ്റും. ഇത് കൂട്ടിയ നികുതി നിരക്കാണ പഴയ നികുതികള്‍കൂടി കൂട്ടിയാല്‍ ക്രൂഡ് ഓയിലിന്റെ വിലയനുസരിച്ച് കുറഞ്ഞത്് ലീറ്ററിന് 17 രൂപയ്ക്കു ലഭിക്കുന്ന പെട്രോളും ഡീസലുമാണ് തീ ് വിലയ്ക്ക് ഇന്ത്യന്‍ വിപണിയിലെത്തുന്നത്. എണ്ണക്കമ്പനികളും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സാധാരണക്കാരന്റെ കീശയില്‍ കയ്യിട്ടു കൊള്ളലാഭം കൊയ്യുന്നു. ശുദ്ധീകരണ ചെലവ്, ഇന്ത്യയിലേക്കുള്ള പ്രവേശന നികുതി, ചരക്കുഗതാഗത ചെലവ്, ഇറക്കുമതിയില്‍ എണ്ണ ഉല്‍പാദക കമ്പനികള്‍ക്കു നല്‍കേണ്ടി വരുന്ന വ്യത്യാസം എന്നിവയ്ക്കായി ഒരു ലീറ്റര്‍ പെട്രോളിന് 12.2 രൂപയും ഡീസലിന് 15.8 രൂപയുമാണ് ചെലവ്. ഇതു കൂടി ചേരുന്ന തുകയ്ക്കു മുകളിലാണ് കേന്ദ്രം എക്സൈസ് തീരുവ ചുമത്തുക. 3 രൂപ വീതം വര്‍ധിച്ചതോടെ എക്സൈസ് തീരുവയും റോഡ് നികുതിയും ചേര്‍ത്ത് പെട്രോളിന് 22.98 രൂപയും ഡീസലിന് 18.83 രൂപയുമായി കൂടി. പമ്പ് ഉടമകള്‍ക്കുള്ള കമ്മിഷന്‍ ഇനത്തില്‍ പെട്രോളിനു 3.55 രൂപയും ഡീസലിന് 2.49 രൂപയും നല്‍കണം. ഇതടമാണ് പെട്രോളും ഡീസലും സംസ്ഥാനങ്ങള്‍ക്കു നല്‍കുക. സംസ്ഥാനങ്ങളുടെ പ്രധാന വരുമാന സ്രോതസ്സായ മൂല്യവര്‍ധിത നികുതി (വാറ്റ്) കൂടി ചേരുന്നതോടെ വില പിന്നെയും കൂടും. വാറ്റ് നിരക്കിലെ വ്യത്യാസമാണ് സംസ്ഥാനം തോറും ഇന്ധനവിലയിലെ മാറ്റത്തിനു കാരണം. 16 - 39 % ആണു വിവിധ സംസ്ഥാനങ്ങളിലെ 'വാറ്റ്'. മുന്‍പ് കേന്ദ്രം നികുതി കൂട്ടുമ്മമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് അവരുടെ നികുതിയില്‍ ഇളവ് നല്‍കാന്‍ സാധിച്ചിരുന്നുണ കാരണം അന്ന് മറ്റ് രീതിയില്‍ ലഭിക്കുന്ന വരുമാനം സംസ്ഥാന ഖജനാവിന് ഉണ്ടായിരുന്നു. ജി എസ് ടി നടപ്പിലാക്കിയശേഷം ആ രീതിയിലുള്ള വരുമാനം കുറവാണ്. ജി എസ് ടി നഷ്ടപരിഹാരരവും ലഭിക്കാതെ വലയുകയാണ് സംസ്ഥാനങ്ങള്‍. . എണ്ണക്കമ്പനികള്‍ക്ക് തോന്നിയപടി വില വര്‍ധിപ്പിക്കാനുള്ള അവസരം നല്‍കുകവഴി പൊതുമേഖലാ എണ്ണക്കമ്പനികളുടെ സ്വകാര്യവല്‍ക്കരണത്തിന് ആക്കംകൂട്ടാനുള്ള ശ്രമമാണെന്ന സൂചനകളും പുറത്തുവന്നുകഴിഞ്ഞു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....