News Beyond Headlines

31 Wednesday
December

സുധാകരനെ ഒതുക്കാന്‍ വീണ്ടും എ ഗ്രൂപ്പ്

  കോണ്‍ഗ്രസിലെ പുതിയ ചേരിയുടെ വക്താവായി ഉയര്‍ന്നുവരുന്ന കെ സുധാകരനെ ഒതുക്കാന്‍ കോണ്‍ഗ്രസിനുള്ള വീണ്ടും നീക്കം. എ ഗ്രൂപ്പിലെയും, ഐ ഗ്രൂപ്പിലെയും രണ്ടാം നിരക്കാരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. കണ്ണൂരിന്പുറത്തേക്ക് സുധാകരന് വേദി പോലും കൊടുക്കാതെ ഒതുക്കാണിപ്പോള്‍. അന്തരിച്ച കെപിസിസി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സുധാകര ഗ്രൂപ്പിന്റെ ഊര്‍ജവും ശക്തിയുമായിരുന്നു.സുരേന്ദ്രന്‍ മുതല്‍ റിജില്‍ മാക്കുറ്റി വരെയുള്ള നേതാക്കളുടെ അക്ഷൗഹിണി പട തന്നെ സുധാകര ഗ്രൂപ്പിന് കൂടുതല്‍ ബലം പകര്‍ന്നു. ഐഎന്‍ടിയുസി യില്‍ നിന്നും പാര്‍ട്ടി നേതൃത്വത്തിലേക്ക് എന്‍ട്രി നേടിയ അപൂര്‍വ്വ നേതാക്കളിലൊരാളായിരുന്നു കെ സുരേന്ദ്രന്‍. എംഎല്‍എയാകാനും മന്ത്രിയാകാനും എംപിയാകാനും മറ്റാരെക്കാളേറെ യോഗ്യതയുണ്ടായിരുന്ന കെ സുരേന്ദ്രന് സുധാകരന്റെ രണ്ടാം നിര സൈന്യത്തില്‍ നിലയുറപ്പിക്കേണ്ടി വന്നു. സുമാ ബാലകൃഷണന്‍, കെ പ്രമോദ്, ടിഒ മോഹനന്‍, പികെ രാഗേഷ്, മാന്റായെങ്കിലും നാലു വര്‍ഷം മാത്രമേ കാലാവധിയുണ്ടായിരുന്നുള്ളു. വരുന്ന കണ്ണൂര്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായി സുരേന്ദ്രനെ അവതരിപ്പിക്കുകയായിരുന്നു സുധാകരന്റെ ഉള്ളിലിരുപ്പ്. എന്നാല്‍ സ്ഥാനമോഹികളായ ചിലര്‍ ഈക്കാര്യം നേരത്തെ മണത്തറിഞ്ഞു.ഇതോടെ വെടക്കാക്കി തനിക്കാക്കല്‍ എന്ന തന്ത്രത്തിന്റെ ഭാഗമായി കെ സുരേന്ദ്രനെതിരെ പല കോണുകളില്‍ നിന്നും സൈബര്‍ അക്രമവും ആരോപണങ്ങളും ഉയര്‍ന്നു തുടങ്ങി. അപ്രതീക്ഷിതമായ കെ സുരേന്ദ്രന്‍ ഹൃദയാഘാതത്തില്‍ മരിച്ചതോടെ വിമര്‍ശനത്തില്‍ മനംനൊന്താണ് മരണമെന്ന് ചിത്രീകരിച്ചു തുടങ്ങി. ഇതോടെ സുരേന്ദ്രന്റെ ഭൗതീക ശരീരം ചിതയിലെടുക്കും മുന്‍പെ കെപിസിസി അംഗമായ കെ പ്രമോദ് സൈബര്‍ അക്രമം നടത്തിയ ദീവേഷ് ചേനോളിയെന്ന പ്രവാസിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ ആരോപണവുമായി രംഗത്തുവന്നു. ദീവേഷിനെ പാര്‍ട്ടിയിലെ ചിലര്‍ സഹായിച്ചുവെന്ന ദു സൂചനയും ആരോപണത്തിലുണ്ടായിരുന്നു. ഈ ആരോപണം പികെ രാഗേഷിനെതിരെയുള്ള ഒളിയമ്പാണെന്ന് വ്യക്തമായതോടെ ആരോപണം തെളിയിച്ചാല്‍ പാര്‍ട്ടിയും കോര്‍പറേഷനിലുമുള്ള സ്ഥാനങ്ങള്‍ രാജി വയ്ക്കാമെന്ന് രാഗേഷ് വെല്ലുവിളിച്ചു.സുരേന്ദ്രനെതിരെയുള്ള സൈബര്‍ അറ്റാക്കിനെ കുറിച്ച് പാര്‍ട്ടി അന്വേഷിക്കുമെന്ന് സുധാകരനും സതീശന്‍ പാച്ചേനിയും പറയുന്നുണ്ടെങ്കിലും രാഗേഷിനെ കുറ്റപ്പെടുത്താന്‍ ഇതുവരെ തയാറായിട്ടില്ല. എന്തു തന്നെയായാലും കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സുധാകരന്റെ പാളയത്തില്‍ പട തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ കരുത്തില്‍ അവിടെ നിന്ന് മിടുക്കരെ പൊക്കാനുള്ള ശ്രമത്തിലാണ് കെ സി ജോസഫും ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും. എ ഗ്രൂപ്പിന്റെ കുത്തക തകര്‍ത്ത് കെ സുധാകരനെന്ന കോണ്‍ഗ്രസിലെ ക്രൗഡ് പുളളര്‍ നേതാവ് മലബാര്‍ പിടിക്കുകയായിരുന്നു. പാര്‍ട്ടിക്കുള്ളിലെ എതിരാളികളെ സംഹരിക്കുവാനും നിശബ്ദമാക്കാനും ഒരു സുധാകര ബ്രിഗേഡ് തന്നെ മുന്നിലും പിന്നിലുമുണ്ട് അവരെ പിളര്‍ത്തി സുധട്ടകരനെ വെറു എം പി ആക്കുകയാണ് ആദ്യലക്ഷ്യം.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....