പുതിയ കൊറോണ വൈറസായ സാര്‍സ് കോവ് 2 മനുഷ്യശരീരത്തെ ആക്രമിക്കുന്നതിനു പ്രധാനമായും ഉപയോഗിക്കുന്ന സ്പൈക്ക് (എസ്) പ്രോട്ടിന്റെ മുഴുവന്‍ ആറ്റങ്ങളെയും മാപ് ചെയ്ത് ഗവേഷകര്‍. മനുഷ്യ ശരീരത്തിലെ ചില പ്രത്യേക കോശങ്ങളെ കണ്ടെത്തി 'ബന്ധം' സ്ഥാപിക്കുന്നതിന് കൊറോണവൈറസ് ഉപയോഗിക്കുന്നത് അതിന്റെ ശരീരത്തില്‍നിന്നു പുറത്തേക്കു തള്ളി നില്ക്കുന്ന സ്പൈക്ക് പ്രോട്ടിനുകളെയാണ്. അങ്ങനെയാണ് വൈറസ് ശരീരത്തിലേക്കു പ്രവേശിക്കുന്നതും. അതിനാല്‍ത്തന്നെ കോവിഡ് വാക്സിന് നിര്‍മാതാക്കളുടെ പ്രധാന ലക്ഷ്യം ഈ സ്പൈക്ക് പ്രോട്ടിനെ നശിപ്പിക്കുകയെന്നതാണ്. ഇതുവരെ വൈറസ് 'ഒളിപ്പിച്ചുവച്ചിരുന്ന' എസ് പ്രോട്ടിനുകളുടെ ദുരൂഹ സ്വഭാവമാണ് ഇപ്പോള്‍ ലോകത്തിനു മുന്നില്‍ തെളിഞ്ഞിരിക്കുന്നത്. ഒരു മുഴുനീള സ്പൈക്ക് പ്രോട്ടിന്റെ എല്ലാ ആറ്റങ്ങളെയും മാപ് ചെയ്യുക (All-atom Modeling) മാത്രമല്ല അത് ലോകത്തുള്ള ഏതു ഗവേഷക സ്ഥാപനത്തിനും ലഭ്യമാകും വിധം ഓപണ്‍ സോഴ്സും ചെയ്തിരിക്കുകയാണിപ്പോള്‍ ദക്ഷിണ കൊറിയ, യുഎസ്, യുകെ എന്നീ രാജ്യങ്ങളില്‍നിന്നുള്ള ഗവേഷകരാണ് ഇതു സാധ്യമാക്കിയത്. ദക്ഷിണ കൊറിയയിലെ സൂപ്പര്‍ കംപ്യൂട്ടറായ ന്യൂറിയോണ്‍ വരെ ഈ മോഡലിങ് പരീക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. കോവിഡ് രോഗത്തിനെതിരെ വാക്സിനും മറ്റു മരുന്നുകളും കണ്ടുപിടിക്കുന്നതില്‍ നിര്‍ണായക ചുവടുവയ്പാകും ഈ ആറ്റം മോഡലിങ്. ജൂണ്‍ 17 വരെയുള്ള കണക്കനുസരിച്ച്, പ്രീ - ക്ലിനിക്കല്‍ ഘട്ടത്തിലുള്ളത് (മരുന്നിന്റെ ശേഷി മൃഗങ്ങളില്‍ പരീക്ഷിക്കുന്ന) 128 വാക്സിനുകളാണ്. ആദ്യഘട്ടം പിന്നിട്ട് മനുഷ്യരില്‍ പരീക്ഷിക്കുന്ന ക്ലിനിക്കല്‍ ഘട്ടത്തിലുള്ളത് 13 വാക്സിനുകളും. ഇതൊക്കെ വീണ്ടും വേഗതയിലാവും ഇതില്‍, ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് അസ്ട്രസെനെക ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി വികസിപ്പിച്ച വാക്സിന്, യുഎസിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷിയസ് ഡിസീസസുമായി ചേര്‍ന്ന് മോഡേണ കമ്പനി കണ്ടെത്തിയ കുത്തിവയ്പ്, ബെയ്ജിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയുമായി ചേര്‍ന്നു ചൈനീസ് കമ്പനി കന്‍സിനോ ബയോ നിര്‍മിച്ച മരുന്ന് എന്നിവ ക്ലിനിക്കല്‍ പരീക്ഷണത്തിലെ അവസാന രണ്ടു ഘട്ടങ്ങളിലാണ്. വര്‍ഷാവസാനത്തോടെ വാക്സിന് ലഭ്യമാകുമെന്നാണു പ്രതീക്ഷ. ആരോഗ്യമുള്ളവരുടെ ചെറു ഗ്രൂപ്പുകളില്‍ വാക്സിന് പരീക്ഷിച്ച് സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒന്നാം ഘട്ടം, കൂടുതല്‍ വലിയ സംഘങ്ങളെ തിരഞ്ഞെടുത്തു കുത്തിവയ്പു നടത്തി രോഗം മാറുന്നുണ്ടോ എന്നറിയുന്ന രണ്ടാം ഘട്ടം, പിഴവുകളെല്ലാം തീര്‍ത്ത വാക്സിന് അനേകം പേരില്‍ പരിശോധിച്ച് ഫലപ്രദമെന്നു തെളിയിക്കുന്ന മൂന്നാം ഘട്ടം എന്നിങ്ങനെ ക്ലിനിക്കല്‍ പരീക്ഷണത്തില്‍ 3 ഘട്ടങ്ങളാണു പിന്നിടേണ്ടത്. ഇവയ്ക്കെല്ലാം പലതരം നിയമാനുമതികളും നേടണം. ഒടുവിലാണ് ലൈസന്‍സ് എടുക്കുകയും വിപണിയില്‍ മരുന്ന് എത്തിക്കുകയും ചെയ്യുക. വിപണിയിലെത്തിയാലും വാക്സിന്റെ ശേഷി നിരന്തരം വിലയിരുത്തും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....