നിയമലംഘിക്കുന്നതിനായിരുന്നു കേരളത്തില്‍ഇതുരവെ അറസ്റ്റെങ്കില്‍ ഇനി കേരളത്തില്‍ ജീവന്‍ സംരക്ഷിക്കുന്നതിനുള്ള അറസ്റ്റാണ് ആരംഭിക്കുന്നത് കോവിഡ് നിയന്ത്രണം ലംഘിക്കുന്നവര്‍ക്ക് ഇനി അറസ്റ്റും പിഴയും. ബോധവല്‍ക്കരണം ഇനിയില്ല.പലരും ഇളവുകള്‍ ദുരുപയോഗിക്കുന്നു. അതിനാല്‍ വ്യാപാര സ്ഥാപനങ്ങളില്‍ അടക്കം നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും. അതിഥിത്തൊഴിലാളികളെ അതിര്‍ത്തിയില്‍ തടയുന്ന പ്രവണത ഒഴിവാക്കണമെന്നു ജില്ലാ പൊലീസ് മേധാവികള്‍ക്കു നിര്‍ദേശം നല്‍കി. മടങ്ങി വരുന്ന തൊഴിലാളികളെ സംസ്ഥാനത്തു പ്രവേശിക്കുമ്പോള്‍ തന്നെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്കു മാറ്റണമെന്നും നിര്‍ദേശിച്ചു ഇതിന്റെ മേല്‍ നോാവും പൊലിസീനായിരിക്കും. കേരള പൊതുജനാരോഗ്യ നിയമം, പകര്‍ച്ചവ്യാധി നിരോധന നിയമം, ഐപിസി 269 (പകര്‍ച്ചവ്യാധി ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുക) എന്നിവ പ്രകാരമാകും കേസ്. 5000 രൂപ വരെ പിഴ ലഭിക്കാം. അടച്ചില്ലെങ്കില്‍ തടവു ശിക്ഷ അനുഭവിക്കണം. വിശദ ഉത്തരവ് ഇന്നിറങ്ങും. പൊലീസ് സേനയുടെ 90% പേരെയും കോവിഡ് പ്രതിരോധത്തിനായി നിയോഗിച്ചു. സമൂഹവ്യാപന ഭീഷണിയുള്ള തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിജാഗ്രതാ നിര്‍ദേശം നല്‍കി. കണ്ടെയ്ന്‍മെന്റ് സോണുകളിലും ക്വാറന്റീനിലുള്ളവരെയും കര്‍ശനമായി നിരീക്ഷിക്കും. കൂടുതല്‍ ആളെ കയറ്റുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കും. പ്രവാസികള്‍ വിമാനത്താവളത്തില്‍ നിന്നു നേരെ വീട്ടിലേക്കു പോയി ക്വാറന്റീനില്‍ കഴിയുന്നതായി പൊലീസ് ഉറപ്പാക്കും. പ്രധാന റോഡുകളില്‍ ബാരിക്കേഡ് സ്ഥാപിക്കും. കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ആരെയും പുറത്തേക്കും പുറത്തുള്ളവരെ അകത്തേക്കും പോകാന്‍ അനുവദിക്കില്ല. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ സാമൂഹിക അകലം പാലിക്കാതെയും മുഖാവരണം ധരിക്കാതെയും ആളുകള്‍ പൊതു സ്ഥലത്തിറങ്ങുന്നതിനാല്‍ അപകടകരമായ സ്ഥിതിയിലേക്കാണു കാര്യങ്ങള്‍ നീങ്ങുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....