പിളര്‍പ്പുകള്‍ കേരള കോണ്‍ഗ്രസിന് പുത്തരിയല്ല. 'വളരുംതോറും പിളരും, പിളരുംതോറും വളരും'എന്ന കെഎം മാണിയുടെ വാക്യങ്ങളിലൂടെയാണ് ഗ്രൂപ്പ് ഭേദമില്ലാതെ കേരള കോണ്‍ഗ്രസുകാര്‍ പിളര്‍പ്പിനെ സൈദ്ധാന്തികമായി വിശേഷിപ്പിക്കുന്നത്. പൊതുവെ യു ഡി എഫില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടി പിളര്‍ന്നാല്‍ രണ്ടു ഘടകങ്ങളും എവിടെയാണാ അവിടെ നില്‍ക്കുക എന്നതാണ് പതിവ്. എന്നാല്‍ ഇക്കുറി ഇടഞ്ഞു നിന്ന ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ നിന്നും പുറത്താക്കാനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ഉമ്മന്‍ചാണ്ടിയുടെ പതനമായി. നിങ്ങള്‍ക്ക് മുന്നണിയില്‍ തന്നെ തുടരാന്‍പറ്റും എന്ന ഉമ്മന്‍ചാണ്ടിയുടെ വാക്ക്‌വിശ്വസിക്ക് മുന്നോട്ടു നീങ്ങിയ ജാസ് കെ മാണി. കടുത്ത തീരുമാനം അപ്രതീക്ഷിതമായി കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായതിന്റെ ഞെട്ടലിലാണ് . മുസ്‌ളീം ലീഗിനുപോലും ജോസ് കെ മാണിയോട് താത്പര്യം ര്‍ണ്ടായിരുന്നെങ്കിലും ബെന്നിബഹനാനെ വച്ച് ജ്ഞേശ് നീക്കിയ കരുക്കളെ വെട്ടാന്‍ സാധിച്ചില്ല. മുന്‍കാലത്ത് ഭീഷണിപ്പെടുത്തി പല സ്ഥാനങ്ങളും തട്ടിയെടുത്തു എന്ന ആക്ഷേപമാണ് കോണ്‍ഗ്രസിനുള്ളത്. ഇതില്‍ ഏറ്റവും ഒടുവില്‍ ഉള്ളതാണ് രാജ്യസഭാ സീറ്റ്. പിണങ്ങി നിന്ന മാണിയെ ഒപ്പം ചേര്‍ക്കാന്‍ കോണ്‍ഗ്രസിന് സീറ്റ് ബലി കഴിക്കേണ്ടി വന്നു. അങ്ങനെ ജോസ് കെ മാണി ലോക്‌സഭയില്‍നിന്നും രാജി വെച്ച് രാജ്യസഭയിലേക്ക് നടന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇത് ക്ഷീണമായി.. . യു ഡിഎഫിന്റെ ശക്തി കേന്ദ്രമായ കോട്ടയം ജില്ലയില്‍ രണ്ടാമത്തെ കക്ഷിയായി നില്‍ക്കുന്നതിന്റെ നാണക്കേട് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തുടങ്ങിയിട്ട് കാലമേറെയായി കോണ്‍ഗ്രസിന്റെ കൂടി ശക്തി കേന്ദ്രമായ കോട്ടയത്ത് മൂന്നു നിയമസഭാ സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിക്കുള്ളത്. ബാക്കിയുള്ള ആറു സീറ്റുകളിലും കേരള കോണ്‍ഗ്രസ് മാണി വിഭാഗമാണ് മത്സരിച്ചതും. കെ.എം മാണിയുടെ മരണത്തോടെ ദുര്‍ബലമായ കേരള കോണ്‍ഗ്രസിന് ഇനി ജില്ലയില്‍ സീറ്റുകള്‍ നല്‍കേണ്ടതില്ലെന്ന ഡിസിസിയുടെ കാലങ്ങളായുള്ള ആവശ്യവും ജോസ് കെ മാണിയെ പുറത്താക്കാനുള്ള തീരുമാനത്തിനു പിന്നിലുണ്ട്. അതിനാല്‍ എ ഗ്രൂപ്പിലെ യുവ നേതാക്കള്‍ ഇപ്പോള്‍ ജ്ഞേശിന്റെ ക്യാപിലെത്തി. കുഞ്ഞാലി കുഞ്ഞുമാണി, കുഞ്ഞൂഞ്ഞ് സഖ്യത്തിന്റെ പുതിയ താസ്ലാദയത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് വെട്ടിയില്ലങ്കില്‍ മുഖ്യമന്ത്രി പദം എന്ന തന്റെ സ്വപ്‌നം നടക്കില്ലന്ന തിരിച്ചറിവ് ജ്ഞേശിനുണ്ട് അതാണ് ഇന്നലത്തെ തീരുമാനത്തിന്റെ യഥാര്‍ത്ഥ കാരണവും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....