ലണ്ടൻ : കൊറോണയുടെ ഉത്ഭവം ചൈനയില്‍ തന്നെയാകണമെന്നില്ലെന്ന് ഓക്സ്ഫോര്‍ഡ് യുനിവെഴ്സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍. ഏതെങ്കിലും ഒരു രാജ്യമോ അതിന്റെ ഭക്ഷ്യ സംസ്കാരമോ അല്ല, മറിച് പാരിസ്ഥിതിക സാഹചര്യങ്ങളാണ് കൊറോണ വൈറസിന്റെ ഉത്ഭവത്തിന് കാരണം. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ സീനിയര്‍ അസോസിയേറ്റ് പ്രഫസര്‍ ഡോ ടോം ജെഫെഴ്സന്‍റെ അഭിപ്രായത്തില്‍, ഏഷ്യക്ക് പുറത്ത് നിന്നാണ് കൊറോണ വൈറസ് ഏഷ്യയിലേക്ക് വന്നത് എന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞാഴ്ച സ്പാനിഷ് വൈറോളജിസ്റ്റുകള്‍ പുറത്തു വിട്ട വിവരങ്ങള്‍ പ്രകാരം, 2019 മാര്‍ച്ചില്‍ തന്നെ സ്പയിനിലെ ചില വെയ്സ്റ്റ് വാട്ടര്‍ സാമ്പിളുകളില്‍ നിന്നും കൊറോണ വൈറസിനെ കണ്ടെത്തിയിരുന്നു. ഡിസംബര്‍ മദ്ധ്യത്തോടെ മിലാനിലെയും ടൂറിനിലെയും മലിന ജല സാമ്പിളുകളില്‍ നിന്നും കൊറോണ വൈറസിനെ കണ്ടെത്തിയിരുന്നു. നവംബര്‍ മാസത്തില്‍ ബ്രസീലിലും കൊറോണ വൈറസിന്റെ സാമ്പിളുകള്‍ കണ്ടെത്തി. ഡോ ജെഫെഴ്സന്റെ അഭിപ്രായത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആദ്യമേ ഉണ്ടായിരുന്ന കൊറോണ വൈറസ് അനുകൂല കാലാവസ്ഥയുണ്ടായപ്പോള്‍ പെട്ടെന്ന് വ്യാപിക്കുകയായിരിന്നിരിക്യാം . അത് പോലെ തന്നെ പ്രതികൂല സാഹചര്യം ഉണ്ടാകുമ്പോള്‍ വളരെ പെട്ടെന്ന് തന്നെ കൊറോണ വൈറസ് അപ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. ടെലഗ്രാഫില്‍ എഴുതിയ ലേഖനത്തിലാണ് അദേഹം ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....