News Beyond Headlines

27 Monday
April

അന്വേഷണ പരിധിയിലേക്ക് ഗൂഡാലോചന

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷത്തില്‍ സോളാര്‍ ഇടപാട് പൊട്ടിപ്പുറപ്പെട്ട അതേ രീതിയിലാണ് ഇത്തവണത്തെ സ്വര്‍ണക്കടത്ത് വിവാദവും എന്നത് ശ്രദ്ധേയമാണ്. ഭാവിയുടെ ഇന്ധനമെന്ന പ്രത്യേകതയാണ് സൗരോര്‍ജത്തിനുണ്ടായിരുന്നത്. ആ മേഖലയില്‍ കേരളം നടത്താനിരുന്ന വലിയ കുതിപ്പാണ് സരിത നായര്‍ എന്ന വിവാദ വനിതയിലേക്ക് കാര്യങ്ങള്‍ കേന്ദ്രീകരിച്ചപ്പോള്‍ സംഭവിച്ചത്. കൊവിഡ് അനന്തരകാലത്ത് സംസ്ഥാനത്തിന് ഏറ്റവും കരുത്ത് പകരാന്‍ കെല്പുണ്ടെന്ന് കരുതപ്പെട്ടിരുന്ന മേഖലകളിലൊന്നാണ് ഐടിയും അനുബന്ധ സംരംഭങ്ങളും. അതിനു നേതൃത്വം നല്‍കേണ്ട ഉദ്യോഗസ്ഥനാണ് സ്വര്‍ണക്കടത്തില്‍ ആരോപിതയായ വനിതയ്ക്ക് നിയമനം നല്‍കിയതിന്റെ പേരില്‍ പുറത്തുപോകേണ്ടിവന്നത്. ഇത്തരം ആരോപണങ്ങള്‍ ഉയരുന്നത് കേവലം യാദൃച്ഛികമാണോ, അതോ മറ്റെന്തെങ്കിലും ഗുഢപദ്ധതിയുടെ ഭാഗമാണോ എന്നതും പരിശോധിക്കേണ്ടതുണ്ട്. കേരളത്തിലെ വ്യവസയങ്ങള്‍ക്ക് പാരവയ്ക്കാന്‍ വലകളികള്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത് . സ്വര്‍ണക്കടത്ത് കേസിന്റെ ഒരറ്റം മാത്രമേ ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളൂ. അതില്‍ സര്‍ക്കാരിനോ, ഉദ്യോഗസ്ഥര്‍ക്കോ പങ്കുള്ളതായി ആരോപണമോ, സൂചനയോ ഇല്ല. അക്കാര്യത്തില്‍ ഒപ്പമുള്ള ഉദ്യോഗസ്ഥവൃന്ദമാണ് സര്‍ക്കാരിനെ സംരക്ഷിക്കേണ്ടത്. അവരുടെ വ്യക്തിപരമായ സൗഹൃദങ്ങള്‍ മറയാക്കി ആരെങ്കിലും കുറ്റകരമായ കാര്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോയെന്ന സംശയം എപ്പോഴുമുണ്ടാകണം. അത്തരം ഗൂഡാലോചനകളിലേക്കാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം നടത്തേണ്ടത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....