സ്വര്‍ണകടത്ത് , ബിജെപി നേതാക്കള്‍ക്ക് കാളസര്‍പ്പയോഗമായി സന്ദീപ്
മമ്മൂട്ടി പോലീസ് ഓഫീസറായി വേഷമിട്ട രഞ്ജിപണിക്കര്‍ ചിത്രമുണ്ട് രൗദ്രം കേരളത്തിലെ സി പി എം അണികള്‍ക്ക് അത്ര
ദഹിക്കാത്ത ചിത്രമാണ് കാരണം അതില്‍ അവരുടെ പഴയ പോരിന്റെ കഥ പറയാതെ പറയന്നുണ്ട്.
അതില്‍ മമ്മൂട്ടി പറയുന്ന ഒരു ഡയലോഗുണ്ട്, അത് ഇങ്ങനെയാണ് .
ഫോര്‍ട്ടുകൊച്ചി കൊച്ചിശക്തി ലോഡ്ജിനു മുന്‍പില്‍ ഒരു അജ്ഞാത മൃതദേഹം കാണപ്പെട്ടപ്പോള്‍ അതില്‍ ഒരു ശത്രു സംഹാരത്തിന് പഴുത് ഉണ്ടന്ന് ദുര്‍ബുദ്ധി തോന്നിച്ചപ്പോള്‍ അതിന്റെ അന്വേഷണം ഇങ്ങനൊരു ഭസ്മാസുരന്റെ തലയില്‍ കെട്ടിഏല്‍പ്പിക്കുമ്പോള്‍ അതിലിങ്ങനെ പുത്രന്റെ രൂപത്തില്‍ ഒരു കാളസര്‍പ്പയോഗം പ്രതീക്ഷിച്ചില്ല.ഉണ്ടാകുമെന്ന് അങ്ങ് കരുതിയിട്ടുണ്ടാവില്ല .
ആ ഡയലോഗ് ഇപ്പോള്‍ ചെന്നു തറയ്ക്കുന്നത്--കേരളത്തിലെ ബി ജെ പി നേതാക്കളുടെ ചെകിട്ടിലാണ്.
അവര്‍ മുണ്ടു പൊക്കി ചാടി ഇറങ്ങിയ സ്വര്‍ണകടത്തില്‍ അവരുടെ സാമ്പത്തിക സ്രോതസുകളാണ്
സന്ദീപ് നായരിലേക്ക് അന്വേഷണം ചെന്ന് എത്തും എന്ന് തോന്നിയതോടെ പിന്‍വലിഞ്ഞിരിക്കുകയാണ് ചാനലുകളും ഓണ്‍ ലൈനുകളും. സ്വര്‍ണ കള്ളക്കടത്ത് , ഐടി വകുപ്പ് എന്ന്--കേട്ട് ചെന്നിത്തല പി ആര്‍ പ്രമാണിമാര്‍ പറഞ്ഞപ്പോള്‍ അതിനു പിന്നാലെ പാഞ്ഞവര്‍ മണിക്കൂറുകളായി ഒന്നും മിണ്ടതെ പിന്‍വലിഞ്ഞിരിക്കുകയാണ്.
12 മണിക്കൂറില്‍ 24 വാര്‍ത്ത മെനഞ്ഞവര്‍ ഇപ്പോള്‍ ഒരു വാര്‍ത്തപോലും അന്വേഷണം ബി ജെ പി ക്യാമ്പിലേക്ക് തിരിഞ്ഞതിനെകുറിച്ച് മിണ്ടുന്നില്ല. ചെറുകിട വന്‍കിട ബി ജെ പി അനുകൂല നിക്ഷ്പക്ഷ മാധ്യമങ്ങള്‍ ഒന്നും മിണ്ടുന്നതേയില്ല.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ സന്ദീപ് നായര്‍ സിപിഎം പ്രവര്‍ത്തകനാണെന്ന മാധ്യമവാര്‍ത്തകള്‍ക്കെതിരെ സന്ദീപിന്റെ മാതാവ് ഉഷ പൊട്ടിത്തെറിച്ചു. കൈരളി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്റെ മകന്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് ഉഷ വെളിപ്പെടുത്തിയത്.
സന്ദീപ് വോട്ട് ചെയ്യുന്നത് ബിജെപിയ്ക്കാണെന്ന് ഉഷ പറയുന്നു. ബിജെപിക്ക് വേണ്ടി 'മരിച്ച് കിടന്ന്' പണി ചെയ്യും. ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍ക്കായി സന്ദീപ് തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വരെ നടത്താറുണ്ട്. ബിജെപിയുടെ ചാലയിലെ വാര്‍ഡ് കൌണ്‍സിലര്‍ എസ് കെ പി രമേശുമായി സന്ദീപിന് അടുത്ത് ബന്ധമുണ്ടെന്നും ഉഷ അതില്‍ പറഞ്ഞു.
സിപിഐ എമ്മുമായി സന്ദീപിന് ഒരു ബന്ധവുമില്ല. എന്നെപ്പോലും വോട്ട് ചെയ്യാന്‍ പോകാന്‍ സമ്മതിക്കാറില്ല. പറയാത്ത കാര്യം വച്ച് വാര്‍ത്ത കൊടുത്താല്‍ ഇനി താന്‍ കേസ് കൊടുക്കുമെന്നും ഉഷ കൈരളിയില്‍പറഞ്ഞു.
നേരത്തെ സന്ദീപ് ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ തന്റെ മകന്‍ സിപിഐ എം ബ്രാഞ്ച് കമ്മിറ്റിംയംഗമാണെന്ന് സന്ദീപിന്റെ അമ്മ പറഞ്ഞതായി ചില ചാനലുകള്‍ വാര്‍ത്ത നല്‍കി. എന്നാല്‍ ഈ വാര്‍ത്തകള്‍ക്കെതിരെ സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി തന്നെ രംഗത്തെത്തുകയും സന്ദീപിന് സിപിഐ എമ്മുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് അമ്മ തന്നെകൈരളയില്‍ വന്നത്.
അന്വേഷണം വേണം , നിലപാട് കടുപ്പിച്ച് പിണറായി
തന്റെ ഓഫീസിനെപോലും അപമാനിച്ച സ്വര്‍ണ കടത്ത്‌കേസില്‍ കേന്ദ്രസര്‍ക്കാന്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്‌കേരള മുഖ്യമന്ത്രി.
നയതന്ത്ര ബാഗേജില്‍ ഒളിപ്പിച്ച് വലിയ അളവില്‍ സ്വര്‍ണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണ്. കുറ്റകൃത്യം കസ്റ്റംസ് അന്വേഷിക്കുന്നതായാണ് മനസ്സിലാക്കുന്നത്.
ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിക്കുന്നതുമാണ് ഈ സംഭവം. വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതാണ് ഈ കേസ് .
ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജന്‍സികളെയും ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണമാണ് നടക്കേണ്ടത്. കള്ളക്കടത്തിന്റെ ഉറവിടം മുതല്‍ എത്തിച്ചേരുന്നിടം വരെ ഏതെന്ന് വെളിപ്പെടുന്നതും എല്ലാ വിഷയങ്ങളും പരിശോധിക്കുന്നതുമാകണം അന്വേഷണം. ഇത്തരമൊന്ന് ആവര്‍ത്തിക്കാത്ത വിധം ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളെയും പുറത്തുകൊണ്ടുവരണം.
അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി കത്തില്‍ വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അയച്ച കത്തിലും മുഖ്യമന്ത്രി ഇതേ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.