News Beyond Headlines

29 Monday
December

പീച്ചിയിലെ അപടകം മുതല്‍ സ്വപ്‌നാ സുരേഷ് വരെ

 

  കേരള രാഷ്ട്രീയത്തെ കീഴ്‌മേല്‍ മറിച്ച ഒട്ടനവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അതില്‍ പ്രധാനം സ്ത്രീകളെ ആയുധമാക്കിയുള്ള ആരോപണങ്ങളാണ് പല വമ്പന്‍മാരും അതില്‍ തകര്‍ന്നിട്ടുണ്ട്. കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടതിന് ശേഷം രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയത് പീച്ചി സംഭവമായിരുന്നു. 1962 സെപ്തംബര്‍ 25ന് പീച്ചിയിലേക്കുള്ള യാത്രയ്ക്കിടെ പി ടി ചാക്കോയുടെ ഔദ്യോഗിക കാര്‍ അപകടത്തില്‍പ്പെടുകയും അതില്‍ നാട്ടുകാര്‍ പൊട്ടുകുത്തിയ ഒരു സ്ത്രീയെ കണ്ടതുമാണ് വിവാദമായത്. അന്നത്തെ കാലത്ത് ഹിന്ദു സ്ത്രീകള്‍ മാത്രമാണ് പൊട്ടുകുത്തിയിരുന്നത്. കാറിലാണെങ്കില്‍ പി ടി ചാക്കോയും ആ സ്ത്രീയും മാത്രവും. ഇതോടെ പി ടി ചാക്കോയ്ക്ക് ഈ സ്ത്രീയുമായുള്ള ബന്ധം ചര്‍ച്ചയായി. കോണ്‍ഗ്ഡ്ഡിലെ ക്കരു വിഭാഗമായിരുന്നു പിന്നില്‍ പത്രവാര്‍ത്തകള്‍ക്കും കാര്‍ട്ടൂണുകള്‍ക്കുമൊപ്പം സ്ത്രീയെക്കുറിച്ചുള്ള ഊഹാപോഹങ്ങളുമുണ്ടായി. ചാക്കോയുടെ രാജി ആവശ്യപ്പെട്ട് മാടായി എംഎല്‍എ പ്രഹ്ലാദന്‍ ഗോപാലന്‍ നിയമസഭയ്ക്ക് മുന്നില്‍ നിരാഹാരം ആരംഭിച്ചതോടെ 1963 ഫെബ്രുവരി 16ന് ചാക്കോയ്ക്ക് രാജിവയ്ക്കേണ്ടി വന്നു. എന്നാല്‍ കേസില്‍ ചാക്കോ നിരപരാധിയാണെന്നാണ് കോടതി വിധി വന്നത്. തുടര്‍ന്നുവന്ന കെപിസിസി തെരഞ്ഞെടുപ്പില്‍ കെ സി എബ്രഹാമിനോട് തോല്‍ക്കുകയും ഓഗസ്റ്റ് ഒന്നിന് ഹൃദയാഘാതത്തെ തുടര്‍ന്ന് പിടി ചാക്കോ മരണപ്പെടുകയും ചെയ്തു. ചാക്കോയോട് കോണ്‍ഗ്രസുകാര്‍ നെറികേട് കാണിച്ചുവെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ അനുയായികളായ 16 എംഎല്‍എമാര്‍ സഭയില്‍ മാറിയിരിക്കുകയും പിന്നീട് ഇവര്‍ കേരള കോണ്‍ഗ്രസ് രൂപീകരിക്കുകയും ചെയ്തുവെന്നത് ചരിത്രം. അതായത് പീച്ചി കേസിന്റെ ആത്യന്തികമായ ഫലം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പിളര്‍പ്പായിരുന്നു. 1996 ജനുവരിയിലെ സൂര്യനെല്ലി കേസ് ആണ് അത്. ജനുവരി 16ന് ഇടുക്കി നല്ലതണ്ണി സ്വദേശിയായ ഒമ്പതാം ക്ലാസുകാരിയെ കാണാതാകുകയും തുടര്‍ന്നുണ്ടാകുകയും ചെയ്ത സംഭവങ്ങളാണ് സൂര്യനെല്ലി കേസ് എന്നറിയപ്പെടുന്നത്. ഫെബ്രുവരി 25ന് ആണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പുറത്തുവന്ന പെണ്‍കുട്ടിയ്ക്ക് കേരളത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പറയാനുണ്ടായിരുന്നത്. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ കേരളം ഞെട്ടലോടെ കേട്ടുനിന്നു. കോണ്‍ഗ്രസ് നേതാവ് പിജെ കുര്യനെതിരെയും പെണ്‍കുട്ടി ആരോപണം ഉന്നയിച്ചതോടെയാണ് കേസിന് രാഷ്ട്രീയ സ്വഭാവം കൈവന്നത്. എന്നാല്‍ പിന്നീട് കുര്യനെ കോടതി വെറുതെ വിട്ടു. എകെ ആന്റണി നടപ്പാക്കിയ ചാരായ നിരോധനത്തിന്റെ പേരില്‍ അധികാര തുടര്‍ച്ച നേടാമെന്ന യുഡിഎഫിന്റെ വ്യാമോഹങ്ങള്‍ക്കാണ് തിരിച്ചടി നേരിട്ടത്. 1996ലെ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യുഡിഎഫിനെ പുറന്തള്ളി എല്‍ഡിഎഫിനെ അധികാരത്തിലേറ്റി. സൂര്യനെല്ലി കേസ് പറഞ്ഞ് അധികാരത്തിലേറെ ഇകെ നായനാര്‍ സര്‍ക്കാരിനും ലൈംഗിക ആരോപണങ്ങളില്‍ ചാടേണ്ടി വന്നു. നയനാര്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്ന നീലലോഹിതദാസന്‍ നാടാര്‍ രണ്ട് ഉദ്യോഗസ്ഥമാരെ ലൈംഗികമായി പീഡിപ്പിച്ചുവെന്നതായിരുന്നു ഈ കേസ്. 1999ല്‍ ഫോറസ്റ്റ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥയും 2000ല്‍ ഒരു ഐഎഎസ് ഉദ്യോഗസ്ഥയുമാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്. ഇതോടെ നീലന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നു. ഈ രണ്ടു കേസുകളിലും നാടാര്‍ പിന്നീട് കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും പഴയ പ്രൗഡിയില്‍ എത്താന്‍ സാധച്ചില്ല. 2001ല്‍ അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാരിനും 2006ലെ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായതും മറ്റൊരു ലൈംഗിക പീഡന കേസാണ്. 1997ല്‍ കോഴിക്കോട് ബീച്ചിലെ ഒരു ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭത്തിനായി പെണ്‍കുട്ടികളെ പ്രലോഭിക്കുന്നുവെന്ന പത്രവാര്‍ത്തയാണ് ഈ കേസിന്റെ അടിസ്ഥാനം. എന്നാല്‍ 2004ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി റജീന രംഗത്തെത്തിയത്. ഒടുവില്‍ കുഞ്ഞാലിക്കുട്ടിയുടെ രാജിയോടെ സംസ്ഥാനത്തെ പ്രക്ഷോഭങ്ങള്‍ അവസാനിച്ചത്. 2006ല്‍ അധികാരമേറ്റ വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന പിജെ ജോസഫിനും ലൈംഗിക ആരോപണത്തിന്റെ പേരിലാണ് രാജിവയ്ക്കേണ്ടി വന്നത്. വിമാന യാത്രയ്ക്കിടെ സഹയാത്രികയായിരുന്ന വീട്ടമ്മയെ കയറി പിടിച്ചുവെന്നാണ് അവര്‍ ആരോപണം ഉന്നയിച്ചത്. സംഭവം വിവാദമായതോടെ ജോസഫിന് രാജിവച്ച് ഒഴിയേണ്ടി വന്നു. വിഎസ് സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെയായിരുന്നു ഈ രാജി. അതുകഴിഞ്ഞ് മന്ത്രിയായിരുന്ന കെ ബി ഗണേഷ്‌കുമാറിന് രാജിവയ്ക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെ പരാതി മൂലമാണ്. അതിലും ഒളിഞ്ഞും തെളിഞ്ഞും കേള്‍ക്കുന്ന പേര് വിവാദ നായികയായ സരിത എസ് നായരുടേത് തന്നെ. സരിതയുടെ പേരിലാണ് ഗണേഷ് ഭാര്യയുമായി തെറ്റുന്നതും പ്രശ്നങ്ങള്‍ ഉണ്ടായതും. ഒരു സ്ത്രീയുമായുള്ള ബന്ധത്തിന്റെ പേരില്‍ അവരുടെ ഭര്‍ത്താവാണ് മര്‍ദ്ദിച്ചതെന്ന് അന്ന് ഗണേഷിന്റെ ഭാര്യ യാമിനി തങ്കച്ചി വെളിപ്പെടുത്തിയിരുന്നു. അക്കാലത്ത് തന്നെയാണ് ജനതാദള്‍ എസ് എംഎല്‍എ ജോസ് തെറ്റയിലിനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്നത്. ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ . ഗതാഗത മന്ത്രിയായ എകെ ശശീന്ദന്റെ രാജിയില്‍ കലാശിച്ചത് മംഗളം ചാനല്‍ തങ്ങളുടെ എക്സ്‌ക്ലൂസീവിനായി നടത്തിയ ഹണി ട്രാപ്പ്. പരാതിക്കാരിയായ ഒരു സ്ത്രീയോട് മന്ത്രി ലൈംഗിക സംഭാഷണം നടത്തുന്നുവെന്ന് വരുത്തി തീര്‍ക്കാന്‍ മംഗളത്തിലെ ഒരു ജീവനക്കാരിയെക്കൊണ്ട് തന്നെ അദ്ദേഹത്തെ ഫോണ്‍ വിളിപ്പിക്കുകയായിരുന്നു. തങ്ങളുടെ ചാനല്‍ ലോഞ്ചിംഗ് വിവാദ വാര്‍ത്തയോടെ നടത്താനായിരുന്നു മംഗളത്തിന്റെ ശ്രമം. സംഭവം വിവാദമായതോടെ ശശീന്ദ്രന്‍ രാജിവച്ചു. പിന്നീട് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ സോളാര്‍ കേസ് . സോളാറില്‍ ആദ്യം ആസ്ലാപണവുമായി രംഗത്ത് വന്നത് കോണ്‍ഗ്രസിലെ ഒരു വിഭാഗമായിരുന്നു, പിന്നീ് താന്‍ ചതില്‍പെട്ടു പീഡിപ്പിക്കപ്പെട്ടു എന്നു പറഞ്ഞ് സരിതയും ഏറ്റവും ഒടുവില്‍ സ്വപ്നയെ കളത്തില്‍ നിറച്ച് പിണറായി വിജയന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ ഇമേജിനെ തകര്‍ക്കാനാണ് പ്രതിപക്ഷവും ബിജെപി യും സജീവശ്രമം തുടങ്ങിയിരിക്കുന്നത്. എന്നാല്‍ പതിവിന് വിപരീദ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണം ആവശ്യപ്പെട്ട ് മുഖ്യമന്ത്രി തന്നെ രംഗത്തുവരികയും കേന്ദ്രം എന്‍ ഐ എ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തതോടെ അവരും പ്രതിരോധത്തില്‍ ആയിരിക്കുകയാണ്. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കട്ടെ എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞതോടെ പുതിയ പ്രതികള്‍ക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് ആരോപണം ഉയത്തിയവര്‍.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....