രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടയില്‍, സംസ്ഥാനത്തെ എല്ലാ നിയമസഭാംഗങ്ങള്‍ക്കും കോണ്‍ഗ്രസ് വിപ്പ് നല്‍കി, ഇന്ന് ജയ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി (സിഎല്‍പി) യോഗത്തില്‍ അവര്‍ പങ്കെടുക്കണമെന്നത് നിര്‍ബന്ധമാക്കി. 30 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെടുന്ന രാജസ്ഥാന്‍ കോണ്‍ഗ്രസ് മേധാവിയും ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റ് യോഗത്തില്‍ പങ്കെടുക്കില്ലന്നാണ് അറിവ്. അതേസമയം, അശോക് ഗെലോട്ട് സര്‍ക്കാരിനെ പിന്തുണച്ച് 109 എംഎല്‍എമാര്‍ കത്തുകളില്‍ ഒപ്പിട്ടതായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും രാജസ്ഥാന്‍ ചുമതലയുള്ള അവിനാശ് പാണ്ഡെ ഞായറാഴ്ച രാത്രി മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. അതിന്റെ ശക്തി പ്രകടനമാവും ഇന്നത്തെ യോഗം. ഗെഹ്ലോട്ടും പൈലറ്റും തമ്മിലുള്ള ഏറ്റുമുട്ടലിലെ ഏറ്റവും പുതിയ നീക്കങ്ങള്‍് കോണ്‍ഗ്രസ് നേതൃത്വത്തെ ആശങ്കപ്പെടുത്തിയിട്ടുണ്ട്, ചില കോണ്‍ഗ്രസ് നേതാക്കള്‍ മൂന്ന് മാസം മുമ്പ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ സര്‍ക്കാരിന്റെ തകര്‍ച്ചയിലേക്ക് നയിച്ച ജ്യോതിരാദിത്യ സിന്ധ്യയുടെ നീക്കം പോലെ ആകുമോ എന്ന ആശങ്ക പങ്കുവച്ചിട്ടുണ്ട്. താന്‍ ബിജെപിയില്‍ ചേരുകയാണോ എന്ന് ചോദിച്ചത്തിന് പൈലറ്റ് ''ഞാന്‍ ബിജെപിയില്‍ ചേരുന്നില്ല എന്ന് മറുപടി നല്‍കിയെങ്കിലും മറുവിഭാഗം അത് വിശ്വസനീയമല്ലന്നാണ് മറുവിഭാഗം പ്രചരിപ്പിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....