പുതിയ വഴികളിലേക്ക് എന്‍ ഐ എ തെളിയുന്നത് വന്‍ റാക്കറ്റ്
രണ്ടാം പ്രതി സ്വപ്ന സുരേഷിനെയും നാലാം പ്രതി സന്ദീപ് നായരെയും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ബെംഗളൂരുവില്‍നിന്നു പിടികൂടി കേരളത്തിലെത്തിച്ചതോടെ സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ സ്വര്‍ണക്കടത്തു കേസ് പുതിയ മാനങ്ങളിലേക്കു കടന്നിരിക്കുന്നു.
ആരോപണത്തിന്റെ ആദ്യഘട്ടത്തില്‍ ഇത് ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിനെ ആണെങ്കില്‍ ഇപ്പോഴിത് മറ്റു പല രാഷ്ട്രീയ മാനങ്ങളിലേക്ക് കടക്കുന്നതായി സൂചനകള്‍ പുറത്തുവന്നികഴിഞ്ഞു. അതില്‍ പ്രതിപക്ഷ മുന്നണിയും , ബി ജെ പി യുമുണ്ട്.
തട്ടിപ്പുകാര്‍ക്കു ഭരണസിരാകേന്ദ്രങ്ങളിലും പൊലീസ് ഉന്നതരിലും സ്വാധീനം ഉണ്ടെന്നതും സമാനമായ കൂടുതല്‍ തട്ടിപ്പുകള്‍ നടന്നിരിക്കാമെന്നതും ജനങ്ങള്‍ ഉയര്‍ത്തുന്ന ആശങ്കകളും അത്യധികം ഗൗരവമുള്ളതാണ്.
പ്രതികള്‍ക്ക് ഉന്നതവലയങ്ങളിലുള്ള സ്വാധീനം എത്രയുണ്ടെന്നു തിരിച്ചറിയണം. കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്നു പ്രതികള്‍ക്ക് അതിര്‍ത്തി കടക്കാന്‍ കഴിഞ്ഞത് ഉന്നത തലങ്ങളിലുള്ളവരടക്കം കണ്ണടച്ചതുകൊണ്ടാണെന്നാണ് ആരോപണം. ആദ്യം ദിവസം മുഖ്യമന്ത്രി അതിജീവിച്ച ആരോപണത്തെക്കാള്‍ ഇതിന് മറുപടി കൊടുക്കേണ്ടിവരും ഇനി.
ബെംഗളൂരുവില്‍നിന്ന് എന്‍ഐഎ പ്രതികളെ പിടിച്ചതും സ്വപ്നയെ പിടികൂടാന്‍ കൊച്ചി സിറ്റി ഡപ്യൂട്ടി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘം വിവരങ്ങള്‍ ശേഖരിച്ച് ആ സംഘത്തിന് നല്‍കിയെന്നും വിവരങ്ങളുണ്ട് പക്ഷെ ഇതൊന്നും പുറത്തുവന്നിട്ടില്ല. കേസിന്റെ അന്വേഷണം വളരെ നിര്‍ണ്ണായകമാണ് എന്നതിനാല്‍ റിപ്പോര്‍ട്ടര്‍മാരുടെ കല്‍പിത കഥകള്‍ ജനങ്ങളെ വലയ്ക്കുന്നുണ്ട്.
കേസില്‍ ഉള്‍പ്പെട്ടവര്‍ തെളിവുകള്‍ നശിപ്പിക്കും മുന്‍പുതന്നെ അതിവേഗം നീങ്ങാന്‍ എന്‍ഐഎ തീരുമാനിച്ചതിന്റെ ഭാഗമായാണ് നിലവിലെ നീക്കങ്ങള്‍ . മലബാര്‍ മേഖലയില്‍ അന്വേഷണം ടി പി കേസ് അന്വേഷിച്ച ഷൗക്കത്ത് അലിക്കാണ്.
തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ നയതന്ത്ര പാഴ്‌സലില്‍ 30 കിലോഗ്രാം സ്വര്‍ണം ഒളിപ്പിച്ചു കടത്തിയ കേസില്‍ നാലു പ്രതികള്‍ക്കുമെതിരെ യുഎപിഎ വകുപ്പുകളും ഉള്‍പ്പെടുത്തിയാണ് എന്‍ഐഎയുടെ എഫ്‌ഐആര്‍. വിദേശത്തുനിന്നു കേരളത്തിലേക്കു സ്വര്‍ണം കടത്തിയ വഴികളും കേരളത്തിലെ ഇതിന്റെ ഗുണഭോക്താക്കള്‍ ആരാണ് എന്നതും അതീവ ഗൗരവമുള്ള അന്വേഷണം ആവശ്യപ്പെടുന്നു. നയതന്ത്ര പരിരക്ഷയുടെ മറവില്‍ വന്‍തോതില്‍ ഇന്ത്യയിലേക്കു സ്വര്‍ണം കടത്തുന്ന സംഘത്തിന്റെ പ്രധാന കണ്ണിയാണു സ്വപ്ന സുരേഷ് എന്നാണു കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ടു പിടിയിലായ ഒരാള്‍ നേരത്തേ തോക്കുകടത്തു കേസില്‍ പ്രതിയായിരുന്നു തുടങ്ങിയ കാര്യങ്ങള്‍ ഇതോടു ചേര്‍ത്തുവയ്ക്കുന്നവരുമുണ്ട്.
ഒരു സ്വര്‍ണക്കടത്തു കേസ് ദിവസങ്ങള്‍ക്കുള്ളില്‍ കൈവരിച്ച മാനങ്ങള്‍ നമ്മുടെ ഉന്നത ഭരണ - പൊലീസ് സംവിധാനങ്ങളെത്തന്നെ സംശയത്തിലാക്കുന്നതിന്റെ ഗൗരവം ഉള്‍ക്കൊണ്ടുവേണം ഇനിയങ്ങോട്ട് അന്വേഷണം മുന്നോട്ടുനീങ്ങാന്‍.
മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ശുദ്ധിവരെ ജനമധ്യത്തില്‍ തെളിയിക്കേണ്ട ഗുരുതരസാഹചര്യമാണെന്നു മനസ്സിലാക്കി, ഈ കേസുമായി ബന്ധപ്പെട്ട് കേരളത്തിന്റെ മനസ്സിലെ സംശയങ്ങളെല്ലാം ദൂരീകരിക്കുകയും വേണം.