കോവിഡ് മഹാമാരി വരുത്തിയ രണ്ടു മാസത്തെ ഇടവേളക്ക് ശേഷം യുക് മ സാംസ്ക്കാരിക വേദിയുടെ ജ്വാല ഇ-മാഗസിൻ ജൂലൈ ലക്കം പ്രസിദ്ധീകരിച്ചു. പതിവ് പോലെ വായനക്കാരുടെ പ്രിയ എഴുത്തുകാരുടെ കാമ്പുള്ള രചനകളാൽ സമ്പന്നമാണ് ജൂലൈ ലക്കവും. കോവിഡ് എന്ന മഹാമാരി എത്രമാത്രം മനുഷ്യരുടെ ചിന്തകളെയും ജീവിതക്രമത്തെയും മാറ്റുമെന്ന് എഡിറ്റോറിയലിൽ സൂചിപ്പിക്കുന്നു. മലയാള സാഹിത്യത്തിലെ കലാപകാരിയായ എഴുത്തുകാരൻ പൊൻകുന്നം വർക്കിയെ അനുസ്മരിച്ചുകൊണ്ട് ആർ. ഗോപാലകൃഷ്‌ണൻ എഴുതിയ ‘ശബ്‌ദിച്ചുകൊണ്ടേയിരിക്കും ആ കലപ്പ’ എന്ന ലേഖനം ആ മഹാനായ എഴുത്തുകാരന്റെ ജീവിതത്തിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. വായക്കാരുടെ പ്രിയ പംക്തി സ്മരണകളിലേക്ക് ഒരു മടക്കയാത്രയിൽ ജോർജ്ജ് അറങ്ങാശ്ശേരി തന്റെ മുംബൈ ജീവിതത്തിലെ ചില അനുഭവങ്ങളും ചിന്തകളും മനോഹരമായി വിവരിക്കുന്നു ‘എല്ലാം മാറുകയാണ്’ എന്ന അധ്യായത്തിൽ. പ്രമുഖ മലയാള സാഹിത്യകാരൻ ഒ.വി. വിജയന്റെ ഇഷ്ടഗാനമായ അറബിക്കടലൊരു മണവാളൻ എന്ന ഗാനത്തിന്റെ പിറവിയെക്കുറിച്ചു രസകരമായി വിവരിക്കുന്നു രവി മേനോൻ തന്റെ ലേഖനത്തിൽ. യുകെയിൽ താമസിക്കുന്ന റോസിനാ പീറ്റി എഴുതിയ "മണ്ണ് മധുരിക്കുമ്പോൾ" എന്ന ലേഖനത്തിൽ മനുഷ്യ ജീവിതത്തെ അടുത്തറിയാൻ എഴുത്തുകാരി ശ്രമിക്കുന്നു. വായനക്കാരെ എന്നും ആകർഷിക്കുന്ന ജ്വാല ഇ മാഗസിന്റെ ഈ ലക്കത്തെ കഥകളിൽ പ്രമുഖ എഴുത്തുകാരി മേദിനി കൃഷ്‌ണൻ എഴുതിയ 'ഭ്രാന്തത്തി അമ്മാളു', സുനിൽ പാഴൂപറമ്പിൽ മത്തായിയുടെ 'നിറങ്ങളുടെ രാജകുമാരൻ', സജിത അനിൽ രചിച്ച 'മുത്തശ്ശി' യും കവിത വിഭാഗത്തിൽ പ്രബോധ് ഗംഗോത്രിയുടെ 'അങ്കമൊരുക്കുന്നതാർക്ക് വേണ്ടി', രാജു കാഞ്ഞിരങാട് എഴുതിയ "കാലം", സിനി ശിവൻ എഴുതിയ 'വിരഹ പീഡിതൻ' എന്നീ കവിതകളും അടങ്ങിയിരിക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....