News Beyond Headlines

01 Thursday
January

സന്ദീപ് നായരുടെ ബന്ധങ്ങള്‍ കരുത്തായിമൊഴി നല്‍കി സരിത്തും , സ്വപ്‌നയും

സ്വര്‍ണകടത്തുമായി മുന്നോട്ടു നിങ്ങാന്‍ തങ്ങള്‍ക്ക് കൂടുതല്‍പിന്‍തുണ ലഭിച്ചത് സന്ദീപ് വഴി ലഭിച്ച സഹായങ്ങളാണന്ന് അന്വേഷണ സംഘത്തിന് മറ്റ് പ്രതികളുടെ മൊഴി. കേന്ദ്ര ഭണം മാറിയതിനുശേഷം കേരളത്തിലെ എയര്‍ പോര്‍ട്ടുകളില്‍ നിയന്ത്രണമുള്ള പല നേതാക്കളുമായുളള സന്ദീപിന്റെ അടുപ്പമാണ് പലപ്പോഴും ഇവര്‍ക്ക് തുണയായത്. ഇയാളുടെ സാന്നിധ്യമാണ് കസ്റ്റംസിനും സംശയം ജനിപ്പിച്ചത്. യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണ്ണക്കടത്തു കേസില്‍ കസ്റ്റംസ് തുടക്കത്തില്‍ സംശങ്ങള്‍ ഉന്നയിക്കാന്‍ കാരണം സന്ദീപ് നായരുടെ സാന്നിധ്യമാണ്. യു.എ.ഇ. കോണ്‍സുലേറ്റ് ജനറലിന്റെ പേരിലെത്തിയ പാഴ്‌സല്‍ തടഞ്ഞുവെക്കാനും പൊളിച്ച് പരിശോധിക്കാനും ഇടയാക്കിയത് മുമ്പ് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടായിരുന്ന ഇയാളുടെ സാന്നിധ്യമാണ്. തലസ്ഥാനംവഴി വടക്കന്‍ ജില്ലകളിലേക്ക് സ്വര്‍ണം പതിവായി എത്തുന്നെന്നു കണ്ടതോടെ കസ്റ്റംസ് നടത്തിയ അന്വേഷണത്തിലാണ് യാദൃച്ഛികമായി സന്ദീപ് നായര്‍ പെട്ടത്. പാഴ്‌സല്‍ വാങ്ങിയതിനുപിന്നാലെ സരിത്തിനെ സന്ദീപ് ബന്ധപ്പെട്ടതും സ്വര്‍ണക്കടത്തെന്ന സംശയത്തിനു ബലമേകി. ഇതോടെയാണ് അടുത്ത പാഴ്‌സല്‍ തടഞ്ഞുവെക്കാനും പരിശോധിക്കാന്‍ അനുമതിതേടാനും തീരുമാനിച്ചത്. അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ മുന്‍പ് മദ്യപിച്ച് ബഹളമുണ്ടാക്കിയപ്പോള്‍ ജാമ്യത്തിലിറക്കാന്‍ ചെന്ന പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍ ജില്ലാ നേതാവ് ചന്ദ്രശേഖരനെതിരേ അന്വേഷണം നടക്കുന്നുണ്ട്. തിരുവനന്തപുരം റേഞ്ച് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദ് ആണ് അന്വേഷണം നടത്തുക. അന്ന് സന്ദീപിന്റെ ബാഗില്‍ കണക്കില്‍ പെടാത്ത 10 ലക്ഷം രൂപ കണ്ടെത്തിയിട്ടും അത് സ്റ്റേഷനിലെ ജനറല്‍ ഡയറിയില്‍ പോലും രേഖപ്പെടുത്താതെ പൊലീസ് വിട്ടയച്ചതായും ആരോപണമുയര്‍ന്നു. ഇക്കാര്യം എന്‍ഐഎ പരിശോധിക്കും. കഴിഞ്ഞ മാസം 10ന് രാത്രിയാണ് സന്ദീപിനെ മദ്യലഹരിയില്‍ അപകടകരമായ വിധം കാറോടിച്ചതിന് മണ്ണന്തല പൊലീസ് പിടിച്ചത്. ഇയാള്‍ സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നു പേരൂര്‍ക്കട ആശുപത്രിയില്‍ എത്തിച്ചു വൈദ്യപരിശോധന നടത്തി. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ചന്ദ്രശേഖരന്‍ അവിടെയെത്തിയത്. സന്ദീപിനെ ഉടന്‍ ജാമ്യത്തില്‍ വിടണമെന്നായിരുന്നു ആവശ്യം. ജാമ്യക്കാരെവിടെ എന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ചോദിച്ചപ്പോള്‍ താന്‍ തന്നെ ജാമ്യം നില്‍ക്കുമെന്നും തന്റെ ബന്ധുവാണെന്നും മറുപടി നല്‍കി. എന്നാല്‍ ഇന്‍സ്പെക്ടര്‍ അതു സമ്മതിച്ചില്ല. തുടര്‍ന്ന് പുറത്തുനിന്ന് രണ്ട് ജാമ്യക്കാരെ കൊണ്ടുവന്ന് രാത്രി തന്നെ സന്ദീപിനെ ജാമ്യത്തിലിറക്കുകയായിരുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....