സിസി ടിവി പൊള്ളവാദം വീണ്ടും മാനം പോയി പ്രതിക്ഷം
സംസ്ഥാന സര്‍ക്കാരിനെതിരെ അസത്യപ്രചരണവുമായി രംഗത്തു വന്ന പ്രതിപക്ഷത്തിനു പിന്‍തുണയ്ക്കുന്ന ഗ്രൂപ്പുകള്‍ക്കും വീണ്ടും തിരിച്ചടി. കൊച്ചുകുട്ടികള്‍ക്ക് പോലും മനസിലാകുന്ന കാര്യം പിടികിട്ടാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളമ്പിയതാണ് ചെന്നിത്തല, പി ടി തോമസ് , ബെന്നി ബെഹനാന്‍ തുടങ്ങിയ നേതാക്കള്‍ക്ക് തിരിച്ചടി ആയിരിക്കുന്നത്.
സെക്രട്ടറിയേറ്റിലെ സി സി ടി വി
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സംരക്ഷിക്കാന്‍ ചീഫ് സെക്രട്ടറി ശ്രമിക്കുന്നുവെന്നും ഇതിന് വേണ്ടി ഇടിമിന്നലില്‍ സി.സി.ടി.വി നശിച്ചുവെന്ന് പറയുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ആരോപണം ഉന്നയിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന സെക്രട്ടേറിയറ്റിലെ നിലവിലെ സി.സി.ടി.വികള്‍ മാറ്റി പുതിയത് സ്ഥാപിക്കാന്‍ കഴിഞ്ഞദിവസം ഉത്തരവിറങ്ങിയെന്നും, മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന് ഷിബു ബേബി ജോണ്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റിലെ സി.സി.ടി.വി ദൃശ്യ സംവിധാനത്തിലെ 8 പോര്‍ട്ട് പി.ഒ.ഇ നെറ്റുവര്‍ക്ക് സ്വിച്ച് ഇടിമിന്നലേറ്റ് പോയിരിക്കുന്നത് എന്ന കാരണം കാട്ടി പുതിയ സി.സി.ടി.വി സംവിധാനം ഏര്‍പ്പെടുത്തുന്നു എന്നുമായിരുന്നു ചെന്നിത്തലയുടെ ആരോപണം.
ഇന്നലെ ഇതിന് മറുപടി ചീഫ് സെക്രട്ടറി ഓഫീസ് നല്‍കിയിരുന്നു. അതിങ്ങനെ ആയിരുന്നു
എന്നാല്‍ ഇടിമിന്നലില്‍ തകരാറിലായത് ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ മാത്രം ഒതുങ്ങുന്ന ഇന്റേണല്‍ നെറ്റ്വര്‍ക്കാണ് നന്നാക്കിയതെന്നും സെക്രട്ടേറിയറ്റിലെ പൊതു സിസിടിവി സര്‍വയലന്‍സ് നെറ്റ്വര്‍ക്കുമായി ഇതിന് ബന്ധമില്ലെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിച്ചു.
ഏപ്രില്‍ 16നാണ് ഇടിമിന്നലില്‍ നെറ്റ്വര്‍ക്കിന്റെ സ്വിച്ച് കേടായത്. ഇത് നന്നാക്കാന്‍ പൊതുഭരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ തുകയാണ് പൊതുഭരണ (ഹൗസ് കീപ്പിങ്) വകുപ്പില്‍ നിന്ന് അനുവദിച്ചത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ സിസിടിവി നന്നാക്കിയെന്ന ഉത്തരവില്‍ ദുരൂഹതയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസ് അറിയിപ്പില്‍ വ്യക്തമാക്കി.
കസ്റ്റംസ് സി സി ടി വി ദൃശ്യം ചോദിച്ചു എന്നുമായിരുന്നു രണ്ടാമത്തെ ആരോപണം അങ്ങനെ ഒരു കത്ത് ലഭിച്ചിട്ടില്ലന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയതോടെ അതു പൊളിഞ്ഞു, അതുമാത്രമല്ല ഏത് ദൃശ്യവും നല്‍കാം എന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തി.
സെക്രട്ടേറിയറ്റിലെ സിസിടിവിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ ശേഖരിച്ചു വയ്ക്കാന്‍ സാധിക്കും. വിഎസ് സര്‍ക്കാരിന്റെ കാലത്താണ് സിസിടിവി സ്ഥാപിച്ചതെങ്കിലും അന്നു 14 ദിവസത്തെ ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള സംവിധാനമേ ഉണ്ടായിരുന്നുള്ളൂ. ആറു മാസത്തെ ദൃശ്യങ്ങള്‍ ശേഖരിച്ചു വയ്ക്കണമെന്നു സോളര്‍ കേസ് അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണു സര്‍ക്കാര്‍ ഒരു വര്‍ഷം വരെയുള്ള ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള സാങ്കേതിക സൗകര്യം ഒരുക്കിയത്.
ഇടിമിന്നലില്‍ സിസിടിവി ക്യാമറ വരെ കേടായാലും ദൃശ്യങ്ങള്‍ നഷ്ടപ്പെടില്ലെന്നു സാങ്കേതിക വിദഗ്ധര്‍ പറഞ്ഞു. ഇവിടെ ഒരു സ്വിച്ചിന് മാത്രമാണ് പ്രശ്‌നം വന്നത്. അതും ചീഫ് സെക്രട്ടറിയുടെ കോണ്‍ഹ്മന്‍സ് റൂമിലെ ക്യാമറ.
ഇതോടെ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാന്‍ പുതിയ കഥ മെനാന്‍ ഒരുക്കത്തിലാണ് പ്രതിപക്ഷം. സോളാര്‍ കേസില്‍ കോടതി ചോദിച്ചപ്പോള്‍ സിസി ടിവി ദൃശ്ങ്ങള്‍ ഇല്ല, മറ്റൊരു കേസില്‍ ഗണ്‍മാന്റ് ഫോണ്‍ കോള്‍ രേഖകള്‍ ഇല്ല തുടങ്ങിയ മറുപടി നല്‍കിയ കാര്യത്തിന് ഒപ്പമാണ് ഇടതു സര്‍ക്കാരും എന്ന പ്രചരണത്തിനാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.