കേരളത്തിലെ ഹവാല റാക്കറ്റുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങിളലേക്ക് എന്‍ ഐ എ തിരിയുന്നു. കേസില്‍അറസ്റ്റിലായ സ്വപന സുരേഷിന്റെ ലോക്കറില്‍ നിന്ന് ഒരു കോടി രൂപ കണ്ടത്തിയതോടെയാണിത്. രണ്ട് ബാങ്ക് ലോക്കറില്‍ നിന്നായി എന്‍ഐഎ പിടിച്ചെടുത്തത് ഒരുകോടി ഇന്ത്യന്‍ രൂപയും ഒരു കിലോയോളം സ്വര്‍ണാഭരണങ്ങളും. ഫെഡറല്‍ ബാങ്കിന്റെ തിരുവനന്തപുരത്തെ രണ്ട് ശാഖകളിലാണ് സ്വര്‍ണവും പണവും സൂക്ഷിച്ചത്. തിരുവനന്തപുരം സ്റ്റാച്യു ശാഖയില്‍ സ്വപ്നയുടെ പേരിലുള്ള ലോക്കറില്‍ 36.5 ലക്ഷം രൂപയാണ് സൂക്ഷിച്ചിരുന്നത്. സിറ്റി ശാഖയിലെ ലോക്കറില്‍നിന്ന് 64 ലക്ഷം രൂപയും 982 ഗ്രാം സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. സ്വര്‍ണക്കടത്തില്‍നിന്ന് സമ്പാദിച്ച പണവും സ്വര്‍ണവുമാണ് ഇതെന്നാണ് എന്‍ഐഎയുടെ നിഗമനം. ഇക്കാര്യം കൂടുതല്‍ പരിശോധനയിലാണെന്നും ബാങ്കും ലോക്കറുകളും ഉപയോഗിച്ചതു സംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടക്കുന്നതായി അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. എന്നാല്‍, സ്വപ്നയ്ക്ക് പിതൃസ്വത്തായി കിട്ടിയ ആഭരണങ്ങളും പണവുമാണ് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്നതെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇക്കാര്യം അന്വേഷണ സംഘം മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഇഡിയും പരിശോധന തുടങ്ങിക്കഴിഞ്ഞു. യതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിനായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സമാഹരിച്ചത് 100 കോടിയോളം രൂപയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കള്ളപ്പണ ഇടപാട് നടത്തിയവരുടെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചു. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ മറവില്‍ വ്യാപകമായി കള്ളപ്പണ, ഹവാല ഇടപാടുകള്‍ നടന്നുവെന്നാണ് ഇവര്‍ ഉറപ്പിക്കുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ച ഇഡി പ്രാഥമിക ഘട്ടത്തില്‍ തന്നെ കണ്ടെത്തിയതു കൂടുതല്‍ അന്വേഷണം ലവശ്യമായ വിവരങ്ങള്‍ ആയിരുന്നു. സ്വപ്നയെയും സന്ദീപിനെയും സരിത്തിനെയും കസ്റ്റഡിയില്‍ വേണം എന്നാവശ്യപെട്ട് ഇഡി എന്‍ഐഎ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....