News Beyond Headlines

02 Saturday
May

ദൈവത്തിന്‍റെ താഴ്വര

  ആകാശമേതാണ് മലയു‌‌ടെ അറ്റം ഏതാണ് എന്നൊന്നും തിരിച്ചറിയാന്‍ കഴിയാതെ കിടക്കുന്ന കുന്നുകള്‍, മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന പര്‍വതങ്ങള്‍, ഹിമാലയത്തിനും ബിയാസ് നദിയ്ക്കും ഇടയിലായി കിടക്കുന്ന കുളു എത്ര പറഞ്ഞാലും തീരാത്ത ഒരു നാടാണ്. താഴ്വരകളു‌ടെ കൂട്ടവും പച്ചതിങ്ങിയ കാടുകളും കുന്നും പുല്‍മേടുകളും മഞ്ഞുവീഴുന്ന മലകളും ഒക്കെയായി എന്നും ഒരു നൂറായിരം കാഴ്ചകളിലേക്ക് സ‍ഞ്ചാരികളെ കൊണ്ടുചെല്ലുന്നിടം. ദൈവങ്ങള്‍ വസിക്കുന്ന ഇടം എന്നറിയപ്പെടുന്ന കുളു ഒളിപ്പിച്ചിരിക്കുന്ന ഒരുപാട് രഹസ്യങ്ങള്‍ വേറെയുമുണ്ട്.   ദൈവത്തിന്‍റെ താഴ്വര അഥവാ ദൈവത്തിന്‍റെ നാട് എന്നറിയപ്പെടുന്ന പ്രദേശമാണ് കുളു. പുരാണങ്ങളോടും ഇതിഹാസങ്ങളോളും ചേര്‍ന്ന് കഥകള‍ുള്ള ഇവിടം വിശ്വാസങ്ങളാല്‍ സമ്പന്നവുമാണ്. ഇവിടുത്തെ നാ‌‌ടോടിക്കഥകളും മിത്തുകളും ഇതിഹാസങ്ങളുമെല്ലാം ചേര്‍ന്നാണ് കുളുവിനെ ദൈവത്തിന്‍റെ താഴ്വര ആക്കിയിരിക്കുന്നത്.   ഓരോ ഗ്രാമത്തിനും ഓരോ ദൈവം വിശ്വാസങ്ങളുടെ കാര്യത്തില്‍ മറ്റൊരു നാടിനും അവകാശപ്പ‌െ‌‌ടാന്‍ കഴിയാത്ത പലതും കുളുവിനുണ്ട്. ഇവിടെ ഓരോ ഗ്രാമത്തിനും സ്വന്തമായി ഓരോ ദൈവമുണ്ട്. ഒന്നിനൊന്നു വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇവിടെ കാണുകയും ചെയ്യാം. ചില ഗ്രാമങ്ങളിലാവട്ടെ, പൂര്‍ണമായും ശുദ്ധ സ്വര്‍ണത്തില്‍ തീര്‍ത്ത വിഗ്രഹങ്ങളും കാണാന്‍ സാധിക്കും. ചില ഗ്രാമങ്ങളുടെ തലവന്‍ തന്നെ ഈ ദൈവങ്ങളാണ്. അവരുടെ നിത്യജീവിതത്തില്‍ സ്വാധീനിക്കാന്‍ കഴിയുന്നവരും കൂടിയാണ് അവര്‍ക്ക് ഈ ദൈവങ്ങള്‍. ആളുകള്‍ വസിക്കുന്ന അവസാന ഗ്രാമം ഹൈന്ദവ പുരാണങ്ങളും വിശ്വാസങ്ങളും അനുസരിച്ച് ആളുകള്‍ വസിക്കുന്ന അവസാന ഗ്രാമമാണിതെന്നാണ് പറയുന്നത്. അതിനു പിന്നിലൊരു കഥയുണ്ട്. ഒരിക്കല്‍ ഭൂമിയിലെ മഹാപ്രളയ സമയത്ത് മനു മഹര്‍ഷി ഇതുവഴി കടന്നു പോയിരുന്നുവത്രെ. എന്നാല്‍ ഈ ഗ്രാമത്തിലെത്തി കഴിഞ്ഞ് മനുവിന് പിന്നീട് മുന്നോട്ട് പോകാന്‍ സാധിച്ചില്ല. ഇന്നത്തെ റോത്താങ് പാസ് സ്ഥിതി ചെയ്യുന്ന ഇടം കഴിഞ്ഞ് മുന്നോ‌‌ട്ട് പോകാന്‍ അന്നത്തെ കാലാവസ്ഥ അദ്ദേഹത്തെ അനുവദിച്ചില്ലത്രെ. പിന്നീട് അദ്ദേഹം അവിടെ തന്നെ വിശ്രമിച്ചുവെന്നും കഥകള്‍ പറയുന്നു,   കുലന്ത് വാലി കുലന്ത് വാലി എന്നാല്‍ വാസയോഗ്യമായ ലോകം എന്നാണ് അര്‍ഥം. മനു ഇവിടെ കണ്ടെത്തിയ ഇടമാണ് കുലന്ത് പീഠ് എന്നറിയപ്പെടുന്നത്. പിന്നീട് ഇവിടം കുളു വാലി എന്നായി മാറുകയായിരുന്നു. അശോക സ്തൂപം നിരവധി സഞ്ചാരികളും രാജവംശങ്ങളും കടന്നു പോയിട്ടുള്ള നാ‌ട് കൂടിയാണ് കുളു. പ്രശസ്ത ചൈനീസ് സഞ്ചാരിയായിരുന്ന ഹുയാങ് സാങ് എഡി 634ലോ 635ലോ ഇവിടം സന്ദര്‍ശിച്ചിരുന്നു എന്നാണ് കരുതുന്നത്. അദ്ദേഹത്തിന്‍റെ വിവരണങ്ങളില്‍ അശോക ചക്രവര്‍ത്തി സ്ഥാപിച്ചു എന്നു കരുതപ്പെടുന്ന സ്തംഭത്തിന്‍റെ അവശിഷ്ടങ്ങള്‍ ഇവി‌ടെ കാണാം.  

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....