News Beyond Headlines

14 Tuesday
May

കൊവിഡ് അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 47,64,318

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,80,13,191 ആയി. ഇതുവരെ കൊവിഡ് ബാധിച്ച് 6,88,718 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 1,13,26,433 പേര്‍ക്ക് രോഗമുക്തിയുണ്ടായി. രോഗവ്യാപനം അതിരൂക്ഷമായ അമേരിക്കയില്‍ ഇന്നലെ മാത്രം അമ്പത്തിയേഴായിരത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അമേരിക്കയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 47,64,318 ആയി. ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചതും അമേരിക്കയിലാണ്. ഏറ്റവും ഒടുവിലത്തെ കളക്കുകളില്‍ 1,57,898 പേര്‍ക്കാണ് അമേരിക്കയില്‍ ജീവന്‍ നഷ്ടമായത്.  രണ്ടാമതുള്ള ബ്രസീലിലാകട്ടെ 27,08,876 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതില്‍ 93,616 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗവ്യാപനം ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ രാജ്യമായ ഇന്ത്യയില്‍ ഇതുവരെയായി 17,51,919 പേര്‍ക്കാണ് രോഗബാധയുണ്ടായത്. മരണനിരക്കില്‍ കുറവുണ്ടെന്നത് മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വാസം. കൊവിഡ് 19 വൈറസ് ബാധയേതുടര്‍ന്ന് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ഇതുവരെയായി ഇന്ത്യയില്‍ 37,403 പേര്‍ക്ക് ജീവന്‍ നഷ്ടമായി.
ലോകത്ത് ഇപ്പോഴും 59,98,040  സജീവ രോഗികളുണ്ടെന്ന് കണക്കുകള്‍. ഇതില്‍ 65,706 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. ഏറ്റവും കൂടുതല്‍ ഗുരുതരരോഗികളുള്ളത് അമേരിക്കയിലാണ്. 18,720 പേരാണ് അമേരിക്കയില്‍ ഗുരുതരാവസ്ഥയിലുള്ളത്.
1,57,898 പേര്‍ മരിച്ച അമേരിക്കയില്‍ 23,62,903 പേര്‍ക്ക് രോഗം ഭേദമായി. എങ്കിലും 18,720 പേര്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പത്ത് ലക്ഷത്തില്‍ 88.4 എന്ന നിരക്കിലാണ് ലോകത്ത് കൊവിഡ് ബാധിച്ച് ആളുകള്‍ മരിക്കുന്നത്.

അമേരിക്കയില്‍ ഇത് 477 ആണ്. മരണനിരക്കില്‍ മുന്നിലുള്ളത് ബെല്‍ജിയമാണ്. 69,402 രോഗികള്‍ മാത്രമുള്ള ബെല്‍ജിയക്കില്‍ ഇതുവരെയായി 9,845 പേരാണ് മരിച്ചത്. പത്ത് ലക്ഷത്തില്‍ 849 എന്നനിരക്കിലാണ് ബെല്‍ജിയത്തില്‍ മരണം സംഭവിക്കുന്നതെന്ന് കണക്കുകള്‍.
ലോകത്ത് ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ നടത്തിയ രാജ്യം ചൈനയാണ്.  143,93,23,776 ജനസംഖ്യയുള്ള ചൈനയില്‍ ഇതുവരെയായി 9,04,10,000 ടെസ്റ്റുകള്‍ നടത്തി. പത്ത് ലക്ഷത്തില്‍ 62,814 പേര്‍ക്കെന്ന നിരക്കില്‍ ചൈനയില്‍ ടെസ്റ്റുകള്‍ നടക്കുന്നു.

പത്ത് ലക്ഷത്തില്‍ മൂന്ന് പേരെന്ന നിരക്കില്‍ മാതമാണ് ചൈനയില്‍ മരണം.  ചൈനയില്‍ ഇതുവരെയായി 84,385 പേര്‍ക്ക് മാത്രമേ രോഗബാധയുണ്ടായിട്ടൊള്ളൂ. മരണം 4,634 ആണ്. 79,003 പേര്‍ക്ക് രോഗമുക്തിയുണ്ടായി.
748 സജീവരോഗികള്‍ മാത്രമാണ് ഇപ്പോള്‍ ചൈനയില്‍ അവശേഷിക്കുന്നത്. 36 കേസുകള്‍ സജീവമാണ്. പത്ത് ലക്ഷത്തില്‍ 59 എന്ന നിരക്കിലാണ് ചൈനയില്‍ രോഗവ്യാപനമെന്ന് കണക്കുകള്‍ കാണിക്കുന്നു.

രാജ്യത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുകയാണ്. സംസ്ഥാനങ്ങൾ പുറത്തു വിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിനേഴരലക്ഷം കടന്നു. പ്രതിദിന കണക്ക് ഇന്നും അര ലക്ഷം കടന്നേക്കും.
1,381,159,795 ജനസംഖ്യയുള്ള ഇന്ത്യയില്‍ പത്ത് ലക്ഷം പേരില്‍ 14,016 പേര്‍ക്കെന്ന തരത്തിലേ പരിശോധനകള്‍ നടക്കുന്നൊള്ളൂ. ഇതുവരെയായി 1,93,58,659 പേരില്‍ പരിശോധന നടത്തി. പത്ത് ലക്ഷം പേരില്‍ 27 എന്ന നിരക്കിലാണ് ഇന്ത്യയിലെ മരണ നിരക്ക്.
ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യയാണ് രണ്ടാമത്. 8,944 പേരാണ് ഇന്ത്യയില്‍ കൊവിഡ് രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളത്. മഹാരാഷ്ട്രയിലും ആന്ധ്രയിലും കോവിഡ് കേസുകൾ കുതിച്ചുയരുകയാണ്.
മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9,601 കേസുകളും 322 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആന്ധ്രയിൽ 9,276 പേർ ഇന്നലെ മാത്രം രോഗബാധിതരായി. തമിഴ് നാട്ടിൽ 5,879 ഉം കർണാടകയിൽ 5,172 പേർക്കും രോഗം സ്ഥിരീകരിച്ചു. ബംഗാളിൽ 2,589 പേരും ഡൽഹിയിൽ 1,118 പേരും ഇന്നലെ രോഗബാധിതരായി.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....