News Beyond Headlines

06 Saturday
June

അറബ് ലോകത്തിന്റെ അഭിമാനം

അറബ് ലോകത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി അറബ് ലോകത്തെ ആദ്യ ആണവ നിലയം യു.എ.ഇയില്‍ വിജയകരമായി പ്രവര്‍ത്തിപ്പിച്ചു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം ആണ് സമാധാനപരമായ ആണവോര്‍ജങ്ങള്‍ക്കുള്ള അറബ് ലോകത്തെ ആദ്യ റിയാക്ടര്‍ വിജയകരമായി പ്രവര്‍ത്തിപ്പിച്ചു തുടങ്ങിയ കാര്യം അറിയിച്ചത്. 'നാലു ആണവ നിലയങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ രാജ്യത്തിനാവശ്യമായ വൈദ്യുതിയുടെ നാലിലൊന്ന് സുരക്ഷിതവും വിശ്വാസയോഗ്യവുമായ നിലക്കും വാതക ബഹിര്‍ഗമനമില്ലാതെയും ലഭിക്കും. ശാസ്ത്ര വഴിയിലെ പ്രയാണം പുനരാരംഭിക്കാനും മറ്റു വന്‍ രാജ്യങ്ങളുമായി മത്സിക്കാനും അറബികള്‍ക്ക് കഴിയുമെന്ന സന്ദേശമാണ് ലോകത്തിന് നല്‍കുന്നത്. ഒന്നും അസാധ്യമല്ല' -ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം പറഞ്ഞു. ബറാക ആണവോര്‍ജ പ്ലാന്റിലെ യൂനിറ്റ് ഒന്നാണ് എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷന്‍ ഉപസ്ഥാപനമായ നവാഹ എനര്‍ജി കമ്പനി വിജയകരമായി പ്രവര്‍ത്തിപ്പിച്ചത്. ആണവ റിയാക്ടറില്‍ വിജയകരമായി ഇന്ധനം നിറക്കുകയും സമഗ്ര പരിശോധനകള്‍ നടത്തുകയുമായിരുന്നു. അടുത്ത അറുപതു വര്‍ഷത്തേക്ക് രാജ്യത്തിനാവശ്യമായ ശുദ്ധമായ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്രക്രിയാ ദിശയുടെ ഭാഗമായ, യു.എ.ഇയുടെ സമാധാനപരമായ ആണവോര്‍ജ പദ്ധതിയിലെ ചരിത്രപരമായ നാഴികക്കല്ലാണ് ബറാക ആണവ നിലയ റിയാക്ടര്‍ പ്രവര്‍ത്തിപ്പിച്ചത്. നിരവധി സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാകുന്ന മുറക്ക് ബറാക ആണവ നിലയത്തിലെ യൂനിറ്റ് ഒന്നിനെ യു.എ.ഇ ഇലക്ട്രിസിറ്റി ഗ്രിഡുമായി ബന്ധിപ്പിക്കും. 'ഇന്ന് യു.എ.ഇ സംബന്ധിച്ചേടത്തോളം ചരിത്രപരമായ ഒരു നിമിഷമാണ്. ഒരു ദശകത്തിലേറെ നീണ്ട ദര്‍ശനം, തന്ത്രപരമായ ആസൂത്രണം, ശക്തമായ പ്രോഗ്രാം മാനേജ്‌മെന്റ് എന്നിവയുടെ പരകോടിയാണിത്'- എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പറേഷന്‍ സി.ഇ.ഒ മുഹമ്മദ് ഇബ്രാഹിം അല്‍ഹമ്മാദി പറഞ്ഞു. നമ്മുടെ രാജ്യത്തിന്റെ വൈദ്യുതി ആവശ്യത്തിന്റെ നാലിലൊന്ന് ലഭ്യമാക്കുക, സുരക്ഷിതവും വിശ്വനീയവും മലിനീകരണരഹിതവുമായ വൈദ്യുതി ഉപയോഗിച്ച് ഭാവിയിലെ വളര്‍ച്ചയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം കൈവരിക്കുന്ന ദിശയിലുളള മറ്റൊരു ചുവടുവെപ്പാണ് നടത്തിയിരിക്കുന്നതെന്നും മുഹമ്മദ് ഇബ്രാഹിം അല്‍ഹമ്മാദി പറഞ്ഞു. സുരക്ഷിതവും ശുദ്ധവും വിശ്വസനീയവും ആയ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് ആണവോര്‍ജ നിലയം വികസിപ്പിക്കുന്ന അറബ് ലോകത്തെ ആദ്യത്തെയും ആഗോള തലത്തിലെ 33-ാമത്തെയും രാജ്യമാണ് യു.എ.ഇ. രാജ്യത്തിന്റെ ഊര്‍ജ മേഖലയുടെ വൈദ്യുതീകരണത്തിലേക്കും വൈദ്യുതി ഉല്‍പാദനത്തിന്റെ ഡീകാര്‍ബണൈസേഷനിലേക്കും നീങ്ങാനുള്ള ശ്രമങ്ങള്‍ക്ക് ബറാക പ്ലാന്റ് കാര്യമായ സംഭാവന നല്‍കുന്നു. പൂര്‍ണ തോതില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ബറാക ആണവ നിലയം ഓരോ വര്‍ഷവും 2.1 കോടി ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം തടഞ്ഞുകൊണ്ട് 5.6 ഗിഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കും. യു.എ.ഇയിലെ റോഡുകളില്‍ നിന്ന് വര്‍ഷത്തില്‍ 32 ലക്ഷം കാറുകളെ അകറ്റിനിര്‍ത്തുന്നതിന് തുല്യമായ കാര്‍ബണ്‍ ബഹിര്‍ഗമനമാണ് ബറാക ആണവ നിലയം തടയുക. അബുദാബി എമിറേറ്റിലെ അല്‍ദഫ്‌റ ഏരിയയിലാണ് ബറാക ആണവ നിലയമുള്ളത്. നവാഹ എനര്‍ജി കമ്പനിക്കാണ് ആണവ നിലയം പ്രവര്‍ത്തിപ്പിക്കുന്നതിന്റെ ചുമതല.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....