സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് കെ.ടി.റമീസ് ഉൾപ്പെടെ 4 പ്രതികളുടെ വീടുകളിൽ എൻഐഎ സംഘം തെളിവെടുപ്പിനെത്തിയത് പുലർച്ചെ. പുലർച്ചെ 5.30നാണ് രണ്ടു വാഹനങ്ങളിലായി സംഘം റമീസിന്റെ വീട്ടിലെത്തിയത്. തെളിവെടുപ്പിന് ശേഷം ഒൻപതു മണിയോടെയാണ് ഇവിടെ നിന്ന് മടങ്ങിയത്. പുലർച്ചെ 5.45ന് ഐക്കരപ്പടിയിലെ മുഹമ്മദ് ഷാഫിയുടെ വീട്ടിലെത്തിയ സംഘം മടങ്ങിയത് 7 മണിക്കൂറിനു ശേഷം. വീട്ടിലെ രേഖകളും മറ്റും അന്വേഷണ സംഘം പരിശോധിച്ചു. സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളും സംഘം പരിശോധിച്ചതായാണു വിവരം. ഷാഫിയുടെ വീട്ടുകാരുമായും സംഘം സംസാരിച്ചു. രാവിലെ പതിനൊന്നരയോടെയാണ് എൻഐഎയുടെ മറ്റൊരു സംഘം റമീസുമായി ഷാഫിയുടെ വീട്ടിലെത്തിയത്. ഷാഫിയും റമീസും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് തെളിവെടുപ്പെന്നാണ് വിവരം. ഉച്ചയ്ക്ക് ഒന്നിനാണു സംഘം മടങ്ങിയത്. കൊണ്ടോട്ടി പൊലീസും സ്ഥലത്തെത്തിയിരുന്നു. രാവിലെ 5നാണ് വേങ്ങര പറമ്പിൽപ്പടി എടക്കണ്ടൻ സൈതലവിയുടെ വീട്ടിലെത്തിയ സംഘം വൈകിട്ട് 4 മണിവരെ പരിശോധന തുടർന്നു. കോഴിച്ചെന പാട്ടത്തൊടി അബ്ദുവിന്റെ വീട്ടിൽ രാവിലെ 6 മണിയോടെയാണ് സംഘം എത്തിയത്. 3 മണിക്കൂറോളം ഇവിടെ പരിശോധന നടത്തി. തെളിവുകൾ ലഭിച്ചതായാണ് വിവരം. മൂന്നംഗ എൻഐഎ സംഘത്തിന് സഹായവുമായി കോട്ടയ്ക്കൽ പൊലീസും സ്ഥലത്തെത്തിയിരുന്നു. കൊച്ചിയിൽ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായാണ് ഏകദേശം ഒരേ സമയം നാലിടത്തും പരിശോധന നടത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....