News Beyond Headlines

06 Saturday
June

കുവൈറ്റില്‍ രണ്ട് മലയാളികള്‍ മരിച്ചു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികള്‍ മരിച്ചു. എറണാകുളം ഞാറയ്ക്കല്‍ സ്വദേശി റീഷ്‌കോവ് ദേവസ്യകുട്ടി (43), അജിത്കുമാര്‍ പുഷ്‌കരന്‍ (53) എന്നിവരാണ് മരിച്ചത്. മിഷിരിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും. കുവൈറ്റ് ഓട്ടോ വണ്‍ കമ്പനിയിലെ ജീവനക്കാരനാണ് റീഷ്‌കോവ്. സൗമ്യ ഭാര്യയും ഗബ്രിയേല്‍ മാത്യൂസ് മകനുമാണ്. അജിത് കുമാര്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സ്ഥാപനത്തില്‍ ഡ്രൈവറായിരുന്നു. മംഗഫിലായിരുന്നു താമസിച്ചിരുന്നത്. ഇരുവരുടെയും മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും. ഇതിനിടെ രോഗം നിയന്ത്രണ വിധേയമായി തുടങ്ങിയതിനാല്‍ രാജ്യത്തേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്കായി മൂന്ന് ഘട്ടങ്ങളിലായുള്ള പദ്ധതികള്‍ നടപ്പിലാക്കാന്‍ ശുപാര്‍ശ. ഇതുമായി ബന്ധപ്പെട്ട് നേരത്തെ വിദേശകാര്യമന്ത്രാലയം അഭ്യര്‍ത്ഥിച്ചതിനനുസരിച്ച് ആഭ്യന്തരമന്ത്രാലയമാണ് പുതിയ ശുപാര്‍ശ സമര്‍പ്പിച്ചിരിക്കുന്നത് കുവൈത്തിലെ സേവനമേഖലയില്‍ നിര്‍ണ്ണായകമായ ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ ജഡ്ജിമാര്‍ പ്രോസിക്യൂട്ടര്‍മാര്‍ അധ്യാപകര്‍ എന്നിവരെ ആദ്യഘട്ടത്തില്‍ പരിഗണിക്കണമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത് ഇതിന്റെ ഭാഗമായി ഇത്തരം വിഭാഗത്തില്‍പ്പെടുന്ന ആളുകളുടെ എണ്ണം ആഭ്യന്തര മന്ത്രാലയം ശേഖരിച്ച് തുടങ്ങിയിട്ടുണ്ട് രണ്ടാംഘട്ടത്തില്‍ പരിഗണിക്കേണ്ടത് കുടുംബ വിസയിലുള്ളവര്‍ അവരുടെ സ്‌പോണ്‍സര്‍മാര്‍ കുവൈത്തില്‍ കുടുങ്ങിക്കിടക്കുന്ന കുടുംബത്തിലെ ഗൃഹനാഥന്‍ തുടങ്ങിയവരെയാണെന്നും ശുപാര്‍ശയില്‍ പറയുന്നു. അവശേഷിക്കുന്ന മുഴുവനാളുകളെയും മൂന്നാംഘട്ടത്തില്‍ പരിഗണിക്കണമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു വിമാനത്താവളങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ഭാഗമായാണ് ഇത്തരത്തിലുള്ള ഒരു നീക്കം ഉണ്ടായിരിക്കുന്നത് എന്നാല്‍ ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ രാജ്യത്തെ ആരോഗ്യ സ്ഥിതിഗതികള്‍ക്കനുസരിച്ച് ഭേദഗതി വരുത്താമെന്നും ആഭ്യന്തര മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച ശുപാര്‍ശ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....