News Beyond Headlines

23 Tuesday
June

ലൈഫ്‌ പദ്ധതി തകർക്കാൻ കോൺഗ്രസ്‌ ശ്രമം‌ : എ സി മൊയ്‌തീൻ

വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റിനെച്ചൊല്ലി കുപ്രചാരണം നടത്തി ലൈഫ് പദ്ധതിയെ തകർക്കാനാണ്‌ കോൺഗ്രസ്‌ ശ്രമമെന്ന് മന്ത്രി എ സി മൊയ്‌തീൻ. റെഡ്‌ക്രസന്റ്‌ നേരിട്ട്‌ ഫ്‌ളാറ്റ്‌ നിർമിച്ച്‌ കൈമാറുകയാണ്‌. സർക്കാരുമായി പണമിടപാടില്ല. മറ്റു സ്ഥാപനങ്ങളും ഇത്തരത്തിൽ നിർമിക്കുന്നുണ്ട്‌. ഇത്തരം സ്‌പോൺസർമാരെ ഇല്ലാതാക്കുകയെന്ന ദുഷ്‌ടലാക്കാണ്‌ ഇതിനുപിന്നിൽ. പാവങ്ങളുടെ വീടെന്ന സ്വപ്‌നത്തെയും തകർക്കുകയാണെന്നും മന്ത്രി ദേശാഭിമാനിയോട്‌ പറഞ്ഞു. വടക്കാഞ്ചേരി നഗരസഭയുടെ കൈവശമുള്ള 217.88 സെന്റിൽ യുഎഇ റെഡ്‌‌ ക്രസന്റ്‌ സ്‌പോൺസർ ചെയ്‌ത ഭവനസമുച്ചയം പൂർത്തിയാകുകയാണ്‌. 500 ചതുരശ്രഅടി വിസ്‌തീർണമുള്ള 140 വീടുകളാണ്‌ പൂർത്തിയാവുന്നത്‌‌. റെഡ്‌ക്രസന്റ്‌ ജനറൽ സെക്രട്ടറി മുഹമ്മദ്‌ അറ്റീഫ്‌ അൽ ഹലാഹി, എം എ യൂസഫലി എന്നിവരടക്കം പങ്കെടുത്ത യോഗത്തിലാണ്‌ ധനസഹായത്തിന്‌ പകരം ഫ്ളാറ്റ്‌ നിർമ്മിക്കാൻ തീരുമാനിച്ചത്‌. നിർമാണഘട്ടങ്ങളിലെല്ലാം അനിൽ അക്കര എംഎൽഎ സ്ഥലം സന്ദർശിച്ചതാണ്‌. അന്നൊന്നും ആക്ഷേപമുന്നയിച്ചില്ല. വടക്കാഞ്ചേരിയിലെ സ്ഥലം അനുയോജ്യമാണെന്ന്‌ കലക്‌ടർ റിപ്പോർട്ട്‌ നൽകി. ഉടമസ്ഥാവകാശം റവന്യൂവകുപ്പിൽ നിലനിർത്തി, ഭൂമി നഗരസഭയ്‌ക്ക്‌ കൈമാറി. ഒരു വർഷത്തിനുള്ളിൽ നിർമാണവും ആരംഭിക്കണമെന്നായിരുന്നു ഉത്തരവ്‌. ഇതുപ്രകാരം സുതാര്യമായാണ്‌ വീടുനിർമാണം തുടങ്ങിയതെന്നും മന്ത്രി പറഞ്ഞു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....