വയലിനിസ്‌റ്റ് ബാലഭാസ്‌കറിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം സ്വർണക്കടത്ത് പ്രതികളിലേക്ക്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ പിടിയിലായ പ്രകാശ് തമ്പി, വിഷ്‌ണു എന്നിവരെ അടുത്ത ആഴ്‌ച ചോദ്യം ചെയ്യും. ബാലഭാസ്‌കറിന്റെ സംഗീത പരിപാടികളുടെ സംഘാടകനായിരുന്നു പ്രകാശ് തമ്പി. നികുതി അടക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കിയിരുന്നത് വിഷ്‌ണുവായിരുന്നു. ബാലഭാസ്‌കറിന്റെ മരണശേഷമാണ് ഇരുവരും സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായത്. ബാലുവിന്റെ മരണത്തിൽ ഇവർക്ക് എതിരെ കുടുംബാംഗങ്ങൾ ചില സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. സിബിഐയ്‌ക്ക് മുന്നിലും ഇക്കാര്യം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് തമ്പിയെയും വിഷ്‌ണുവിനെയും ചോദ്യം ചെയ്യുന്നത്. ഇതിന് പുറമെ ബാലുവിന്റെ ബന്ധു പ്രിയ വേണുഗോപാൽ, സംഗീതജ്ഞൻ സ്‌റ്റീഫൻ ദേവസി, കെഎസ്‌ആർടിസി ജീവനക്കാരൻ അജി, രക്ഷാപ്രവർത്തനം നടത്തിയ നന്ദു എന്നിവരുടെ മൊഴിയും എടുക്കും. കഴിഞ്ഞ ദിവസം കലാഭവൻ സോബിയുമായി അപകടസ്ഥലത്ത് സിബിഐ പരിശോധന നടത്തിയിരുന്നു. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ അറസ്‌റ്റിലായ സരിത്തിന് പുറമെ സംഗീതരംഗത്തെ പ്രമുഖനെയും സംഭവസ്ഥലത്ത് കണ്ടതായി സോബി വെളിപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....