News Beyond Headlines

02 Friday
January

കേരളമോഡല്‍ മാതൃകയായി , പൊലീസ് ഇന്ത്യയില്‍ ഒന്നാമത്

ലോകത്തിന് തന്നെ മാതൃകയാവുകയാണ് പിണറായി വിജയന്‍ എന്ന ആഭ്യന്തരമന്ത്രിക്കു കീഴില്‍ കേരള പൊലീസ്.   പേരുദോഷം മാറ്റി ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കുന്ന കാവലാളുകള്‍ആയിമാറിയിരിക്കുകയാണ് പൊലീസ് . ലോക് ഡൗണ്‍ കാലം സംസ്ഥാന പൊലീസിന് മറ്റൊരു മാനം നല്‍കിയത് മറക്കാനാവില്ല. സേവന സന്നദ്ധതയോടെ അവര്‍ എല്ലായിടത്തും മുന്നോട്ടുവന്നു. ഒറ്റപ്പെട്ട ചില സംഭവങ്ങളൊഴിച്ചാല്‍ ശ്ലാഘനീയ പ്രവര്‍ത്തനമാണ് അവര്‍ കാഴ്ചവച്ചത്. ജനങ്ങളുടെ അഭിനന്ദനം ഏറ്റുവാങ്ങാനും അവര്‍ക്ക് സാധിച്ചു. അന്നു ചെയ്ത സേവനത്തിന്റെ മറ്റൊരു തുടര്‍ച്ചയായി ആസ്ലാഗ്യ വകുപ്പിന് ഒപ്പം ചേര്‍ന്നുള്ള പ്രവര്‍ത്തനം രാജ്യത്തെ ഒന്നാം സ്ഥാനക്കാര്‍ ആക്കിയിരിക്കുകയാണ് കേരള പൊലീസിനെ. ഇടതുഭരണത്തിന്റെ തുടക്കകാലത്ത് പഴയശീലത്തില്‍ നിന്ന പൊലീസിനെ ആകെ മാറ്റി പുതിയ മുഖത്തില്‍ എത്തിച്ചതിന്റെ ക്രഡിറ്റ് ആഭ്്യന്തരവകുപ്പിനാണ്. കേരളപൊലീസിന്റെ ഇടിയന്‍ മുഖത്തിന്റെ ചൂട് നന്നായി അറിഞ്ഞിട്ടുള്ള മന്ത്രി വകുപ്പിന്റെ അലകും പിടിയും മാറ്റി മോഡേണാക്കി. കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിനും രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക ഉള്‍പ്പെടെ കണ്ടെത്തുന്നതിനുമുള്ള ചുമതല പൊലീസിനെ ഏല്‍പ്പിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടി ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്. ഈ നടപടിയെ പൊലീസ് രാജെന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്. നാട്ടില്‍ രോഗം പകരുമ്പോള്‍ സമരാഹ്വാനം നല്‍കി ജനങ്ങളെ തെരുവിലിറക്കിയവരില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ല. നേതാക്കള്‍ തെരുവിലിറങ്ങുന്നതു കണ്ടാണ് മറ്റു പലരും നിയന്ത്രണങ്ങള്‍ മറന്ന് വിലസിയത്. ജനമര്‍ദകരായല്ല, ജനസേവകരായാണ് അവര്‍ പ്രവര്‍ത്തിക്കേണ്ടത് എന്ന് പറഞ്ഞുകൊടുന്ന മന്ത്രിയും ആഭ്യന്തര വകുപ്പും കൊവിഡ് അനന്തരകാലത്ത് അത് പുതിയൊരു പ്രതിച്ഛായയ പൊലീസിന് നല്‍കി. സമ്പര്‍ക്ക വ്യാപനം കൂടി വരുമ്പോള്‍ നേരിടാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം ഉണ്ടാകേണ്ടവരാണ് പൊലീസ്. സോണുകള്‍ മാര്‍ക്ക് ചെയ്യാനും അവിടെ നിയന്ത്രണം ലംഘിക്കുന്നവരെ അടക്കിനിര്‍ത്താനും പൊലീസിനേ കഴിയൂ. ലോക് ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചതോടെ എല്ലാ നിയന്ത്രണങ്ങളും കാറ്റില്‍പ്പറത്തിയാണ് ആളുകള്‍ പുറത്തിറങ്ങിയത്. സാമൂഹ്യ അകലമോ, മാസ്‌ക് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ കടകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും ചന്തകളിലും ആളുകള്‍ കറങ്ങിനടന്നതും പറ്റുന്നിടത്തൊക്കെ കൂട്ടം ചേര്‍ന്നതുമാണ് കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ കാരണമായതെന്ന് ഏവര്‍ക്കും അറിയാം. അച്ചടക്കമില്ലാത്ത സമൂഹത്തെ അപകടത്തിലേക്കു തള്ളിവിടാതിരിക്കാന്‍ കാര്‍ക്കശ്യമുള്ള സമീപനത്തിനേ സാധിക്കൂ. കേരളത്തിലെ ഏറ്റവും ശക്തവും സുസജ്ജവുമായ വിഭാഗമാണ് പൊലീസ്. ഏതു വിവരവും അതിവേഗം ശേഖരിക്കാനുള്ള സംവിധാനവും ആള്‍ബലവും അവര്‍ക്കുണ്ട്. ആധുനിക സാങ്കേതിക വിദ്യയിലും കേരള പൊലീസ് മുന്നിലാണ്. അതിനാല്‍ കോണ്‍ടാക്റ്റ് ട്രേസിങ് പോലുള്ള കാര്യങ്ങള്‍ അവര്‍ക്ക് മറ്റാരെക്കാളും കാര്യക്ഷമമായി നിറവേറ്റാനാകും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണം ലംഘിക്കുന്നതും കൂട്ടം ചേരുന്നതും നിരീക്ഷിക്കാന്‍ പൊലീസിന്റെ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് പര്യാപ്തമാണ്. അത്തരം കാര്യങ്ങള്‍ അവരെ ഏല്‍പ്പിക്കുന്നത് ആരോഗ്യവകുപ്പിന് സഹായകമാകുമെന്നതില്‍ തര്‍ക്കമില്ല. ഭരണസംവിധാനത്തിന്റെ മര്‍ദനോപകരണം എന്നതാണ് പൊലീസിനെ കുറിച്ചുള്ള പ്രബലമായ ധാരണ. കൊവിഡ് രോഗത്തെ തടയുന്നതിന് സര്‍ക്കാര്‍ കൊണ്ടുവന്ന 2020ലെ എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് അനുസരിച്ചു തന്നെ പൊലീസിന് ശക്തമായി ഇടപെടുന്നതിന് സാധിക്കും. രോഗവ്യാപനത്തിന് വഴിവയ്ക്കുന്നവരെ അറസ്റ്റ് ചെയ്ത് രണ്ടു വര്‍ഷം വരെ ശിക്ഷിക്കാനുമാകും. അതിന് പ്രത്യേക നിര്‍ദേശം തന്നെ ആവശ്യമില്ല. വികസിത രാജ്യങ്ങളില്‍ കാണുന്നതുപോലെ ജനസൗഹൃദമായ പൊലീസ് കേരളത്തില്‍ ഉദയം കൊള്ളാനുള്ള അവസരമായി ഇത് മാറുകയാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....