News Beyond Headlines

27 Saturday
December

മുന്നൊരുക്കം ശക്തമാക്കി ആരോഗ്യ വകുപ്പ്‌

സെപ്തംബറോടെ ദിവസം കോവിഡ്‌ രോഗികൾ 20000 വരെയാകാമെന്ന പ്രവചനത്തെ തുടർന്ന്‌ മുന്നൊരുക്കം ശക്തമാക്കി ആരോഗ്യ വകുപ്പ്‌. കാൺപുർ ഐഐടി നടത്തിയ പഠനത്തിലാണ്‌ വ്യാപനം വൻതോതിൽ വർധിക്കുമെന്ന നിഗമനമുള്ളത്‌. ആരോഗ്യ സംവിധാനങ്ങൾക്ക്‌ താങ്ങാനാകുന്നതിലും അധികം രോഗികൾ ഉണ്ടായാൽ മരണനിരക്കും വർധിക്കും. ഇത്‌ തടയാനും രോഗവ്യാപന നിരക്ക്‌ നിയന്ത്രിക്കാനുമാണ്‌ ആരോഗ്യ വകുപ്പിന്റെ പരിശ്രമം. 350 വെന്റിലേറ്റർ കൂടി ലഭ്യമാക്കി. 50 എണ്ണം കൂടി ഉടൻ വാങ്ങും. 6007 വെന്റിലേറ്റർ രാപ്പകൽ പ്രവർത്തിപ്പിക്കാനുള്ള ഓക്സിജൻ ഉറപ്പാക്കി. ഏഴ്‌ മെഡിക്കൽ കോളേജിലും ലിക്വിഡ്‌ ഓക്സിജൻ സംവിധാനം ഉറപ്പാക്കി. 50 ‌മൊബൈൽ മെഡിക്കൽ യൂണിറ്റ്‌ ആരംഭിച്ചു. കോവിഡ്‌ ആശുപത്രികൾ, പ്രഥമ ചികിത്സാകേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെ 907 കേന്ദ്രമാണ്‌ സർക്കാർ തലത്തിൽമാത്രമുള്ളത്‌‌. 52498 കിടക്ക ഒഴിവുണ്ട്‌‌. സർക്കാർ മേഖലയിൽ ഐസിയു കിടക്ക 2121. നിലവിൽ 49ശതമാനത്തിൽ രോഗികളുണ്ട്‌. 718 വെന്റിലേറ്റർ. 552 എണ്ണം ഒഴിവുണ്ട്‌. സ്വകാര്യ മേഖലയിലും കോവിഡ്‌ ചികിത്സ ആരംഭിച്ചു‌. രോഗവ്യാപനം രൂക്ഷമായാൽ വെന്റിലേറ്റർ ഉൾപ്പെടെയുള്ള അതിതീവ്ര ചികിത്സാ സൗകര്യങ്ങൾ വിട്ടുനൽകാമെന്ന്‌ ഉറപ്പ്‌ നൽകിയ ആശുപത്രികളുമുണ്ട്‌‌. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കായി മാനദണ്ഡങ്ങളോടെ വീട്ടുനിരീക്ഷണം ആരംഭിച്ചു. സ്വകാര്യ മേഖലയിലടക്കം പരിശോധന വ്യാപകമാക്കി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ‌ ആർക്കും കോവിഡ്‌ പരിശോധനയ്‌ക്ക്‌ വിധേയമാകാം. കോവിഡ്‌ ചികിത്സയ്‌ക്കായിമാത്രം ഇതുവരെ എണ്ണായിരത്തിലധികം ആരോഗ്യപ്രവർത്തകരെ നിയമിച്ചു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....