സ്വര്‍ണക്കള്ളക്കടത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ റെക്കോഡു സൃഷ്ടിച്ച പെരുമ്പാവൂരിലെ നിസാര്‍ പി അലിയാരുമായുമായി തിരുവനന്തപുരം സ്വര്‍ണകടത്ത് കേസ് സംഘം പലതവണ ചര്‍ച്ചകള്‍ നടത്തിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവുകള്‍ ലഭിച്ചു. നിസാറുമായി എട്ടു പ്രാവശ്യം ചര്‍ച്ച നടത്തിയ മിക്ക കൂടിയാലോചനകളിലും സരിത്തും സന്ദീപ് നായരുമുണ്ടായിരുന്നു. ഗുജറാത്തിലെ മുണ്ഡ്രാ തുറമുഖം വഴി 2017 കാലഘട്ടത്തില്‍ മാത്രം 45.22 ടണ്‍ സ്വര്‍ണം ഇന്ത്യയിലേക്കു കടത്തിയ നിസാര്‍ ദുബൈയിലെ ഒരു നക്ഷത്ര ഹോട്ടലില്‍ വച്ചും മൂന്ന് തവണ ഇവരെ കണ്ടിരുന്നു. സ്വപ്ന തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുന്നതിനു മുമ്പുതന്നെ നിലവിലെ സംഘം സ്വര്‍ണക്കള്ളക്കടത്തും തുടങ്ങിയിരുന്നുവെന്നും അന്വേഷണ സംഘങ്ങള്‍ അനുമാനിക്കുന്നു. നിസാര്‍ ഇപ്പോള്‍ കോഫെപോസ തടവുകാരനാണ്. നിസാര്‍ പിടിയിലായതിനു പിന്നാലെയാണ് ഈ കേസിലെ മൂന്നാം പ്രതിയും ഇപ്പോള്‍ ദുബൈ പൊലീസിന്റെ കസ്റ്റഡിയിലുള്ള ഫൈസല്‍ ഫരീദും എന്‍ഐഎ അറസ്റ്റ് ചെയ്ത കെ ടി റമീസുമടങ്ങിയ അധോലോകസംഘം ദുബൈയിലെ കള്ളക്കടത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തതെന്നും സൂചനയുണ്ട്. നിസാര്‍ അഹമ്മദ് അറസ്റ്റിലായ ശേഷമാണ് ഫരീദ്, കെ ടി റമീസ്, റബിന്‍സ് ത്രിമൂര്‍ത്തികളുടെ സംഘവുമായി കേളത്തിലെ ജുവല്ലറി ഗ്രൂപ്പുകള്‍ സുദൃഢമാക്കിയതെന്ന തെളിവുകളും അന്വേഷണ സംഘത്തിനു ലഭിച്ചതായറിയുന്നു. എന്നാല്‍ നിസാര്‍ അലിയാരുമായി ചേര്‍ന്ന് എത്ര സ്വര്‍ണം കടത്തിയതെന്ന അന്വേഷണത്തിലാണിപ്പോള്‍ റോ. ചെമ്പിലുള്ള ആക്രിസാധനങ്ങള്‍ മുണ്ഡ്രാ തുറമുഖം വഴി മാത്രമേ ഇറക്കുമതി ചെയ്യാവൂ എന്ന നിബന്ധനയുള്ളതിനാല്‍ ഇത്തരം ഇറക്കുമതിക്ക് ഇയാള്‍ അവിടെ അല്‍ റാംസ് മെറ്റല്‍, ഡി പി മെറ്റല്‍ സ്‌ക്രാപ് എന്നീ രണ്ട് സ്ഥാപനങ്ങളുണ്ടാക്കി കള്ളക്കടത്തു നടത്തിവരികയായിരുന്നു. ചെമ്പ് ആക്രിസാധനങ്ങള്‍ എന്ന വ്യാജേന ഇയാള്‍ കേരളത്തിലും മുംബൈയിലുമായി 2017 മുതല്‍ 2019 മാര്‍ച്ചില്‍ അറസ്റ്റിലാവുന്നതുവരെ 45.22 ടണ്‍ സ്വര്‍ണമാണ് കടത്തിയത്. 500 തൊഴിലാളികളും നൂറില്‍പരം വാഹനങ്ങളും നിസാറിന്റെ സ്ഥാപനത്തിലുണ്ടായിരുന്നു. ആക്രിസാധനങ്ങള്‍ എന്ന വ്യാജേന കറുത്ത പെയിന്റടിച്ച സ്വര്‍ണത്തിലുള്ള ലോഹവസ്തുക്കളാണ് നിസാര്‍ കടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം അറസ്റ്റിലാവുന്നതിനു തൊട്ടുമുമ്പും പുതിയ സംഘവുമായി തിരുവനന്തപുരം തമ്പാനൂരിലെ ഒരു നക്ഷത്ര ഹോട്ടലില്‍ വച്ചായിരുന്നു ചര്‍ച്ചകള്‍ നടത്തിയതത്രേ. എന്‍ഐഎയുടെ പിടിയിലായ കെ ടി റമീസും ഈ ഹോട്ടലില്‍ താമസിച്ചതിന് എന്‍ഐഎയ്ക്ക് തെളിവുകള്‍ ലഭിച്ചിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....