ലണ്ടൻ : ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ച്ച പ്രസിദ്ധീകരിച്ച A ലെവൽ റിസൾട്ടിൽ ഉൾപ്പെട്ടിട്ടുള്ള, ഉന്നത വിദ്യാഭ്യാസത്തിനു അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും സമീക്ഷ യു കെ അഭിനന്ദനങ്ങൾ അർപ്പിച്ചു. ലോകം സമീപകാലത്തു കടന്നു പോയികൊണ്ടിരിക്കുന്ന 'കോവിഡ് 19'മഹാ വിപത്തിനിടയിലും ശ്രമകരമായ പ്രയത്നത്തിലൂടെ വിജയം കൈവരിച്ച മുഴുവൻ വിദ്യാത്ഥികളെയും സമീക്ഷ യു കെ കേന്ദ്ര സമിതി അഭിനന്ദിച്ചു. ഉന്നത വിദ്യാഭ്യാസം ലഭ്യമാവാൻ, വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും അവർ ആഗ്രഹിക്കുന്ന യൂണിവേഴ്സിറ്റി കളിലും കോളേജുകളിലും അഡ്മിഷൻ ലഭിക്കട്ടെ എന്നും പ്രത്യാശ പ്രകടിപ്പിച്ചു. കൊറോണ വൈറസ് വ്യാപന കാലഘട്ടത്തിൽ ഏർപ്പെടുത്തിയ പുതിയ മൂല്യനിർണ്ണയ സമ്പ്രദായത്തിലൂടെ, വിദ്യാർത്ഥികളുടെ ഉന്നത പഠനത്തിന് വഴി ഒരുക്കുന്ന A ലെവൽ പരീക്ഷയിൽ പല വിദ്യാത്ഥികൾക്കും അവർ പ്രതീക്ഷിച്ച ഗ്രേഡ് ലഭിക്കാത്തതു വിദ്യാർത്ഥികളിലും രക്ഷ കർത്താക്കളിലും ആശങ്ക ഉളവാക്കിയിട്ടുണ്ട്. 36% വിദ്യർത്ഥികൾക്കു അവർ പ്രതീക്ഷിച്ച ഗ്രേഡിനേക്കാൾ ഒരു ഗ്രേഡ് കുറവാണു ലഭിച്ചത്. ഇതു സംഭവിച്ചത് കോവിഡ് കാലത്തു നടപ്പിലാക്കിയ പുതു മൂല്യനിർണ്ണയ സമ്പ്രദായം ചില അപാകതകൾ കൊണ്ടാകുമെന്നു പല രക്ഷകർത്താക്കളും സമീക്ഷ യു കെ യോട് അഭിപ്രായപ്പെട്ടു . ഇതു കാരണം, പല വിദ്യാർത്ഥികൾക്കും ഉപരി പഠനത്തിന് അവർക്കു താത്പര്യമുള്ള യൂണിവേഴ്സിറ്റികളിലും കോളേജുകളിലും അഡ്മിഷൻ ലഭിക്കാൻ സാധ്യതകുറവായിരിക്കും.ആശങ്ക അറിയിച്ച വിദ്യാത്ഥികൾ അപ്പീൽ സമർപ്പിക്കുമെന്നും 'സമീക്ഷ യു കെ' യോട് അറിയിച്ചിട്ടുണ്ട്. അസാധാരണ കാലഘട്ടത്തു നടന്ന മൂല്യനിർണ്ണയ സമ്പ്രദായത്തിൽ എന്തെങ്കിലും പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത്തരം കാര്യങ്ങളിലേക്ക് സർക്കാരിന്റെ അടിയന്തിര ശ്രദ്ധ ക്ഷണിക്കുന്നതിനു വേണ്ടിയുള്ള എല്ലാ പ്രവർത്തനങ്ങളിലും 'സമീക്ഷ യു കെ' മുൻപന്തിയിൽ ഉണ്ടാവുമെന്നു സമീക്ഷ ദേശീയ നേതൃത്വം വിദ്യാർത്ഥികൾക്കും രക്ഷ കർത്താക്കൾക്കും ഉറപ്പ് നൽകി. സർക്കാരിന് അപ്പീൽ സമർപ്പിക്കുന്നതോടൊപ്പം അതാതു പ്രദേശങ്ങളിലെ പാര്ലമെന്റ് അംഗങ്ങളുടെ ശ്രദ്ധയിൽ, ഈ ആശങ്കകൾ അറിയിക്കാൻ ഉതകുന്ന പരിപാടികൾക്കാണ് "സമീക്ഷ യു കെ" കേന്ദ്രനേതൃത്വം ഉദ്ദേശിക്കുന്നത്. അതോടൊപ്പം, ഈ കോവിഡ് 19എന്ന മഹാ വ്യാധി പടർന്നിരുന്ന കാലഘട്ടത്തിലും വിദ്യാർത്ഥികളുടെ അധ്യയനവർഷം നഷ്ട്ടപെടാൻ ഇടവരാത്ത വിധം, പുതു മൂല്യനിർണ്ണയ സമ്പ്രദായത്തിലൂടെ A ലെവൽ വിജയികളെ കണ്ടെത്താനും സമയബന്ധിതമായി മൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിക്കാനും തയ്യാറായ യു കെ യിലെ വിദ്യാഭ്യാസ വകുപ്പിനോടും ഇതിനായി അക്ഷീണം പ്രയത്നിച്ച അധ്യാപക -അനധ്യാപകരോടും, മറ്റു ഉദ്യോഗസ്ഥരോടും ഉള്ള ബഹുമാനവും ആദരവും അറിയിക്കുന്നതായി "സമീക്ഷ യു കെ" പത്ര കുറിപ്പിലൂടെ അറിയിച്ചു.വാർത്ത; ബിജു ഗോപിനാഥ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....