News Beyond Headlines

02 Friday
January

സ്വപ്‌നക്ക് അങ്ങ് ഡല്‍ഹിയിലും പിടി

സ്വര്‍ണകടത്ത് കേസിലെ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ കുടുക്കിലാവുന്നത് കസ്റ്റംസും, കോണ്‍സിലേറ്റും, കേന്ദ്രസര്‍ക്കാരിലെ ചില ഉന്നതരും. ഒരോദിവസവും അന്വേഷണം ശക്തമായി നീങ്ങുമ്പോള്‍ പിണറായി വിജയനെ കുടുക്കാനായി പുറത്തെടുത്ത ആരോപണം പ്രതിപക്ഷത്തിന് കെണിയാവുകയാണ്. ഇന്നലെ വരെ മുഖ്യമന്ത്രിയുടെ ഓഫീസലേക്ക് വരുമെന്ന് പറഞ്ഞിരുന്ന അന്വേഷണം റൂട്ടുമാറുന്നതായിട്ടാണ് ഒടുവിലെ വിവരം. കേന്ദ്രസര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമുള്ള ഒരാളുമായുള്ള പ്രതി സ്വപ്‌നാ സുരേഷിന്റെ ബന്ധുതയും പുറത്തുവന്നു കഴിഞ്ഞു. ചില വാട്‌സാപ്പ് ഗ്രൂപ്പുകളാണ് അത് പുറത്തുവിട്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയുമായി ഉള്ള ബന്ധുതയും നേരത്തെ പുറത്തുവന്നതാണ്. ഇവര്‍ തന്റെ കുടുബ ബന്ധങ്ങള്‍ മറയാക്കി സ്വാധീനം ചെലുത്തി കള്ളക്കടത്ത് സംഘത്തിന് ഒപ്പം നില്‍ക്കുകയായിരുന്നു എന്നാണ് സംശയം. വന്ദേഭാരത് വിമാനങ്ങളിലെ ടിക്കറ്റുകളുടെ കാര്യത്തില്‍ വരെ സ്വപനയ്ക്ക് സ്വാധീനം ചെലുത്താന്‍ സാധിച്ചതെങ്ങനെ എന്ന് അന്വേഷിക്കുന്നുണ്ട്. ശിവശങ്കറിലൂടെ എന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തുവിട്ടെങ്കിലും എന്‍ ഐ എ അത് മുഖവിലയ്ക്ക് എടുത്തിട്ടില്ല. അത് സാധ്യമാവില്ല എന്നാണ് അവരുടെ വിലയിരുത്തല്‍ . അതുമാത്രമല്ല, എയര്‍ പോര്‍ട്ടിനുള്ളിലെ സ്വാധീനങ്ങളും ഒരു സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥനിലൂടെ ലഭിച്ചതല്ലന്നാണ് അന്വേഷണ ഒഏജന്‍സികളുടെ കണക്കുകൂട്ടല്‍. എന്‍ഫോഴ്സ്മെന്റ് അന്വേഷണം പുരോഗമിക്കുമ്പോള്‍ പുറത്തുവരുന്നത് യുഎഇ കോണ്‍സുലേറ്റിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വിവരങ്ങള്‍. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മ്മാണക്കമ്പിനിയില്‍ നിന്ന് സ്വപ്നയ്ക്കും കോണ്‍സുലേറ്റിലെ ഉന്നതര്‍ക്കും കമ്മീഷനായി ലഭിച്ചത് മൂന്ന് കോടി അറുപത് ലക്ഷം രൂപയാണെന്ന നിര്‍ണായക വിവരങ്ങളും പുറത്തുവന്നു. ഇക്കാര്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിലാണ് വെളിപ്പെട്ടത്. പദ്ധതിക്ക് തുക അനുവദിച്ചത് വഴി യുഎഇ കോണ്‍സുലേറ്റിലെ ഉന്നതനും കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനും കമ്മിഷന്‍ ലഭിച്ചെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി മനോരമയാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. കോണ്‍സുലേറ്റിലെ വീസ സ്റ്റാംപിങിന് കരാര്‍ നല്‍കിയ കമ്പനിയില്‍ നിന്ന് സ്വപ്നയ്ക്ക് 2019 ല്‍ 70 ലക്ഷം രൂപ ലഭിച്ചെന്നും എന്‍ഫോഴ്സ്മെന്റിന് വിവരമുണ്ട്. അതുപോലെ മറ്റൊരു നിര്‍മ്മാണക്കരാര്‍ ഏറ്റെടുക്കാന്‍ നിര്‍മ്മാണക്കമ്പനിയുമായി ചര്‍ച്ച നടത്തിയത് സ്വര്‍ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയായ സന്ദീപ് നായരാണെന്നും എന്‍ഫോഴ്സ്മെന്റ് സൂചിപ്പിക്കുന്നു. കമ്മിഷനായി ലഭിച്ച പണം മറ്റാര്‍ക്കെങ്കിലും പങ്കിട്ടോ എന്നും കമ്പനി മറ്റാര്‍ക്കെങ്കിലും കമ്മിഷന്‍ നല്‍കിയോ എന്നും വ്യക്തമല്ല.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....