News Beyond Headlines

09 Saturday
May

കൃഷ്ണപിള്ളയുടെ ജന്മഗൃഹം ഇനി ചരിത്രസ്മാരകം

ക്ഷേത്ര നഗരിയിലെ ചുവന്ന മണ്ണ് ഇനി സിപിഐക്കു സ്വന്തം. കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ള ജനിച്ചു വളർന്ന പറൂർ വീടിരുന്ന 16.5 സെന്റ് സ്ഥലം കുടുംബാംഗങ്ങളിൽ നിന്നു സിപിഐ വിലയ്ക്കു വാങ്ങി. ഇന്ന് പി. കൃഷ്ണപിള്ള ദിനം ഇവിടെ പതാക ഉയർത്തി ആചരിക്കും. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം വിളംബരം ചെയ്യുന്ന സ്മാരകം, ലൈബ്രറി, മ്യൂസിയം എന്നിവ ഇവിടെ സ്ഥാപിക്കുമെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ കാനം രാജേന്ദ്രന്റെ പേരിൽ ഇന്നലെ ഭൂമിയുടെ പോക്കു വരവ് നടത്തി.കൃഷ്ണപിള്ള പാമ്പു കടിയേറ്റു മരിച്ച ആലപ്പുഴ മുഹമ്മയ്ക്കടുത്ത് കണ്ണാർക്കാട്ട് വീട് സിപിഎം വാങ്ങി സ്മാരകമാക്കിയിരുന്നു. ഇവിടെ സംയുക്തമായാണ് ഇരുപാർട്ടികളും അനുസ്മരണ സമ്മേളനം നടത്തിയിരുന്നത്. 6 മാസം മുൻപ് കുടുംബാംഗങ്ങൾ വൈക്കത്തെ സ്ഥലം വിൽക്കുന്നുവെന്നറിഞ്ഞ് സിപിഐ നേതാക്കൾ സമീപിച്ചു. നഗരസഭയിലെ ആയുർവേദ ആശുപത്രിക്കു സമീപത്താണ് ഈ ഭൂമി. വീട് ഇപ്പോഴില്ല. തറയും പറമ്പുമുള്ള സ്ഥലം ഇന്നലെ പാർട്ടി പ്രവർത്തകർ വൃത്തിയാക്കി. 1906 ൽ വൈക്കത്ത് മണപ്പള്ളി നാരായണൻ നായരുടെയും പറൂർ വീട്ടിൽ പാർവതിയുടെയും മകനായാണ് കൃഷ്ണപിള്ളയുടെ ജനനം. പഠനത്തിനു ശേഷം ആലപ്പുഴയിൽ കയർ തൊഴിലാളിയായ കൃഷ്ണപിള്ള കണ്ണാർക്കാട്ട് വീട്ടിൽ വച്ചാണ് 1948 ഓഗസ്റ്റ് 19നു പാമ്പു കടിയേറ്റു മരിച്ചത്.1927-ലാണ് പറൂർ കുടുംബം ഭാഗം വയ്‌ക്കുന്നത്, കൃഷ്ണപിള്ളയുടെ ഇരുപത്തിയൊന്നാം വയസ്സിൽ. തറവാട് ഭാഗം വയ്‌ക്കുന്നതിനെ ആദ്യം കൃഷ്ണപിള്ള എതിർത്തു. ഒടുവിൽ അതിന് സമ്മതിച്ചു. ഭാഗിക്കാൻ ഉണ്ടായിരുന്നത് പുരയിടവും പറമ്പുമാണ്. ഒന്നിച്ചത് തീറ് കൊടുത്തു. സെന്റിന് പതിനഞ്ച് രൂപവച്ചാണ് വിറ്റത്. കിട്ടിയത് രണ്ടായിരം രൂപ. ഇത് മൂന്നാൾക്കായി പങ്കുവച്ചു. ആ സ്ഥലമാണ് കെ എസ് സുനീഷ്, കെ എസ് കണ്ണൻ, നന്ദിനി സോമൻ എന്നിവരിൽനിന്ന് സിപിഐ വിലയ്ക്ക് വാങ്ങിയത്‌.കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രം അനാവരണം ചെയ്യുന്ന സ്മാരകം ഇവിടെ ഉയർത്താനാണ് ആലോചിക്കുന്നത്. വിശാലമായ റഫറൻസ് ലൈബ്രറിയും സ്ഥാപിക്കും..

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....