കോവിഡ് -19നെ തുടര്‍ന്ന് കൂട്ടത്തോടെ നാട്ടിലെത്തിയ പ്രവാസികളെ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മത്സരം. ഓണ്‍ ലൈന്‍ ആളെ ചേര്‍ക്കല്‍ തുടങ്ങിയതോടെയാണിത്. കഴിഞ്ഞ മേയ് ഏഴു മുതല്‍ ഇന്നലെ വരെ മൂന്നര ലക്ഷത്തിലേറെ പ്രവാസികളാണ് നാട്ടില്‍ മടങ്ങി എത്തിയത്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും വോട്ടര്‍പട്ടികയില്‍ പേരില്ല. കോവിഡ് മൂലം തിരിച്ച് ഗള്‍ഫിലേക്ക് മടക്കം വൈകുമെന്നതിനാല്‍ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുറപ്പിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കച്ചക്കെട്ടിയിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടത്താനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്കുളള വോട്ടര്‍പട്ടിക പുതുക്കുന്ന നടപടികളാണ് ആരംഭിച്ചത്. ഈ മാസം 26 വരെയുളള ദിവസങ്ങളിലാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും, ആവശ്യമായ ഭേതഗതികള്‍ വരുത്താനും അനുമതി നല്‍കിയിരിക്കുന്നത്. സെപ്റ്റംബര്‍ 23ന് വിചാരണ പൂര്‍ത്തിയാക്കി സെപ്തംബര്‍ 26ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. പൂര്‍ണമായും ഓണ്‍ലൈനിലാണ് പേരു ചേര്‍ക്കല്‍ നടപടികള്‍ ആരംഭിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഫോട്ടോ, പേര്, മേല്‍വിലാസം, വീട്ട്‌നന്പര്‍, ജനനതീയതി, മൊബൈല്‍ നന്പര്‍, അടുത്ത ബന്ധുവിന്റെ വോട്ടര്‍പട്ടികയിലെ സീരിയല്‍ നന്പര്‍, ബൂത്ത് നന്പര്‍ എന്നിവ ചേര്‍ത്ത് നല്‍കിയാല്‍ വോട്ടര്‍പട്ടികയില്‍ ഇടം പിടിക്കും. കോവിഡിനെ തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളെ പരമാവധി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. മടങ്ങിയെത്തിയവരുടെ വിവരങ്ങളും ശേഖരിച്ച് പ്രാദേശിക തലത്തില്‍ പാര്‍ട്ടികള്‍ മല്‍സരിക്കുകയാണ്. വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം കഴിയുന്നവരാണ് മടങ്ങിയെത്തിയവരില്‍ പലരും. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ വിജയ-പരാജയങ്ങള്‍ നിര്‍ണയിക്കുന്നത് ചെറിയ വോട്ടുകളുടെ വ്യത്യാസത്തിലാണ്. ആയതിനാല്‍ തന്നെ വോട്ടര്‍ പട്ടികയില്‍ ഒരാളെ അധികം ചേര്‍ക്കാനാണ് പാര്‍ട്ടികള്‍ മല്‍സരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....