: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ പ്രത്യേക സംവിധാനം ഒരുക്കുന്നതിനിടെ വീണ്ടും കള്ളക്കഥയുമായി ചെന്നിത്തലയുടെ പി ആര്‍ ടീം. . ക്യാമറയില്‍ സ്വപ്നയുടെ ദൃശ്യം പതിഞ്ഞെന്നും അതിനാല്‍ ദൃശ്യങ്ങള്‍ എന്‍ഐഎക്ക് നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചെന്നുമാണ് പുതിയ കഥ. എന്നാല്‍, സെക്രട്ടറിയറ്റിലെ 82 ക്യാമറയിലെ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ കൃത്യതയോടെ പകര്‍ത്തി നല്‍കാനുള്ള പ്രത്യേക ഹാര്‍ഡ് വെയര്‍ സജ്ജമാക്കുകയാണ് സര്‍ക്കാര്‍. ഇക്കാര്യം അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. അവരോട് നേരിട്ട് ദൃശ്യങ്ങള്‍ എടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ സാമ്പത്തിക പ്്രശ്‌നം അന്വേഷണ സംഘം മുന്നോട്ടുവച്ചു. കാരണം ഒരു ക്യാമറയിലെ നിശ്ചിതസമയത്തെ ദൃശ്യമല്ല, മറിച്ച് മുഴുവന്‍ ക്യാമറയിലെയും 2019 ജൂലൈ ഒന്നുമുതല്‍ 2020 ജൂലൈ 12 വരെയുള്ള ദൃശ്യമാണ് ആവശ്യപ്പെട്ടത്. ഇവ അതേപടി പകര്‍ത്തി നല്‍കണം. അതിനാല്‍, സാധാരണ പകര്‍ത്തല്‍ സാധ്യമല്ല. അതിനാലാണ് പ്രത്യേക ഹാര്‍ഡ് വെയര്‍ സജ്ജീകരിക്കുന്നത്. ഇത് ലഭിച്ചാലുടന്‍ ദൃശ്യങ്ങള്‍ നല്‍കും. ജൂലൈ 16നാണ് ദൃശ്യം ആവശ്യപ്പെട്ട് എന്‍ഐഎ കത്ത് നല്‍കിയത്. 1.40 കോടിരൂപയോളം ഈ ദൃശ്യങ്ങള്‍ കോപ്പി ചെയ്ത് നല്‍കുന്നതിന് വരും. തുടര്‍ന്ന് ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഫയല്‍ ധന, ഐടി വകുപ്പുകള്‍ അംഗീകരിച്ചതായിട്ടണ് സൂചന. ഈ നടപടികള്‍ അന്വേഷണ ഏജന്‍സിയും അറിയുന്നുണ്ട്. കണ്‍ട്രോള്‍ റൂമിലേക്ക് ജീവനക്കാര്‍ ഒഴികെയുള്ളവര്‍ക്ക് പ്രവേശനം വിലക്കിയെന്ന കഥയുമുണ്ട്. എക്കാലത്തും രഹസ്യസ്വഭാവം സൂക്ഷിക്കുന്ന ഇടമാണ് സിസിടിവി കണ്‍ട്രോള്‍ റൂം. അവിടെ തോന്നുംപടി പ്രവേശനം അനുവദിക്കാറില്ല. നേരത്തെ മുതല്‍ അങ്ങനെയാണ്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....