News Beyond Headlines

06 Saturday
June

വിസിറ്റ് വിസയ്ക്ക് അബുദാബിയില്‍ നോ എന്‍ട്രി

സന്ദർശക വീസക്കാർക്ക് അബുദാബി രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങാൻ സാധിക്കില്ല. ഇന്നലെ രാത്രി മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതായി റിപ്പോർട്ട്. അബുദാബി വിമാനത്താവളം വഴി സന്ദർശക വീസക്കാർക്ക് പ്രവേശനമില്ലെന്നും താമസ വീസക്കാരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ എന്നും ഫെഡറൽ അതോറിറ്റി ഫോർ  െഎഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വിമാന കമ്പനികൾക്ക് അറിയിപ്പ് നൽകി. ഇതുപ്രകാരം, തമിഴ്നാട്ടിലെ തൃച്ചിയിൽ നിന്ന് സന്ദർശക വീസയിൽ അബുദാബിയിലേയ്ക്ക് വരാൻ തുനിഞ്ഞ വിദ്യാർഥിയടക്കം ഒട്ടേറെ പേരെ വിമാനത്തിൽ നിന്ന് അവസാന നിമിഷം തിരിച്ചയച്ചു. ഇന്നലെ രാത്രി 1.30നുള്ള എയർ ഇന്ത്യാ എക്സ്പ്രസിലെ യാത്രക്കാർക്കാണ് അവസാന നിമിഷം നിരാശപ്പെടേണ്ടി വന്നത്. യുഎഇയിലുള്ള മാതാപിതാക്കളുടെ അരികിലേയ്ക്ക് വരാനായിരുന്നു തമിഴ്നാട്ടിൽ വിദ്യാർഥിയായ യുവാവ് സന്ദർശക വീസ സ്വന്തമാക്കിയത്. എമിഗ്രേഷൻ ന‌ടപടികളെല്ലാം പൂർത്തിയാക്കിയ ശേഷം വിദ്യാർഥിയടക്കമുള്ള യാത്രക്കാർ വിമാനത്തിനകത്ത് പ്രവേശിച്ചിരുന്നു. ഒടുവിൽ പറന്നുയരാൻ സമയമായപ്പോഴേയ്ക്കും സന്ദർശക വീസക്കാർക്ക് അബുദാബിയിൽ പ്രവേശിക്കാൻ സാധിക്കില്ലെന്ന് വിമാന അധികൃതർ അറിയിക്കുകയായിരുന്നു. കോവിഡ്–19 ലോക് ഡൗണിനെ തുടർന്ന് നിർത്തലാക്കിയ യുഎഇ സന്ദർശക വീസ പുനരാരംഭിച്ചപ്പോൾ മറ്റു പല രാജ്യങ്ങളിൽ നിന്നും സന്ദർശക വീസക്കാർ യുഎഇയിലെത്തിയെങ്കിലും ഇന്ത്യയിൽ നിന്ന് അനുവദിച്ചിരുന്നില്ല. കേരളത്തിൽ നിന്ന് സന്ദർശക വീസയിൽ വരാൻ ശ്രമിച്ചവരെ വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചയക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധമായി ഇരു രാജ്യങ്ങളും തമ്മിലുള്ള നടപടികൾ പൂർത്തീകരിച്ചതിനെ തുടർന്ന് സിവിൽ വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പ് പ്രകാരം ഇന്ത്യൻ ആഭ്യന്ത്ര മന്ത്രാലയം പ്രവേശനാനുമതി നൽകുകയായിരുന്നു.

AUH-Vist-visa

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....