News Beyond Headlines

27 Monday
April

ജിഎസ്‌ടി നഷ്ടപരിഹാരം: സമവായമായില്ല

ചരക്ക്‌ സേവന നികുതി നഷ്ടപരിഹാര പ്രശ്‌നത്തിൽ ജിഎസ്‌ടി കൗൺസിലിൽ സമാവായമായില്ല. കേന്ദ്ര സർക്കാർ രണ്ട്‌ നിർദേശം സംസ്ഥാനങ്ങൾക്കു മുമ്പിൽ വച്ചതായി യോഗശേഷം മന്ത്രി ടി എം തോമസ്‌ ഐസക്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇവ സംബന്ധിച്ച്‌ ഏഴു ദിവസത്തിനകം അഭിപ്രായം അറിയിക്കണമെന്ന കേന്ദ്ര ധനമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ യോഗം അവസാനിപ്പിച്ചു. ജിഎസ്ടി നഷ്ടപരിഹാരം പൂർണമായി അനുവദിക്കണമെന്ന് ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു. ജിഎസ്ടി വരുമാന നഷ്ടത്തെ രണ്ടായി കാണണമെന്നായിരുന്നു‌ കേന്ദ്ര റവന്യു സെക്രട്ടറിയുടെ നിർദേശം. സാധാരണഗതിയിൽ കാര്യങ്ങൾ നടന്നിരുന്നെങ്കിൽ ഉണ്ടാകാവുന്ന നഷ്ടം, കോവിഡുമൂലമുണ്ടായ നഷ്ടം എന്നിങ്ങനെ വേർതിരിക്കണം. ഈ വേർതിരിവിനെ കേരളം എതിർത്തു. അറ്റോർണി ജനറൽ നൽകിയ നിയമോപദേശത്തിൽ ഈ വേർതിരിവില്ല. ചർച്ചകളുടെ അവസാനം രണ്ട് നിർദേശമാണ്‌ കേന്ദ്രം മുന്നോട്ടുവച്ചത്‌. കോവിഡുമൂലമുണ്ടായ വരുമാന നഷ്ടവും ജിഎസ്ടി നടപ്പായതുമൂലമുള്ള വരുമാന നഷ്ടവും രണ്ടായിക്കണ്ട്, ഇതിൽ ജിഎസ്ടി നടപ്പാക്കിയതുകൊണ്ടുള്ള വരുമാന നഷ്ടം നികത്താൻ കേന്ദ്രം കടമെടുക്കും. കോവിഡുമൂലമുണ്ടായ വരുമാന നഷ്ടം നികത്താൻ സംസ്ഥാനങ്ങൾ കടമെടുക്കണം. ഇതിന്‌ കടമെടുപ്പ്‌ പരിധി അരശതമാനം ഉയർത്തും. ഈ വർഷത്തെ നഷ്ടപരിഹാര സെസ് വരുമാനം കിഴിച്ച്, സംസ്ഥാനങ്ങൾക്ക്‌ നൽകേണ്ട ബാക്കി നഷ്ടപരിഹാരത്തുക ഏകദേശം 2.30 ലക്ഷം കോടി രൂപയോളം വരും. ഇതിൽ പകുതിയോളം സംസ്ഥാനങ്ങൾ കടമെടുക്കേണ്ടിവരും. ഈ വർഷത്തെ നഷ്ടപരിഹാരത്തിനുള്ള തുക പൂർണമായും സംസ്ഥാനങ്ങൾ കടമെടുക്കുന്നതിന് റിസർവ്‌ ബാങ്കുമായി കേന്ദ്രം നേരിട്ട് ഇടപെട്ട് സഹായം നൽകുമെന്നതായിരുന്നു രണ്ടാമത്തെ നിർദേശം. ഇത്‌ സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയെ എങ്ങനെ ബാധിക്കുമെന്ന്‌ കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. രണ്ട് നിർദേശത്തിലും തിരിച്ചടവ് സെസ് നിധിയിൽനിന്നായിരിക്കും. ഇതിനായി സെസ് പിരിവ് കാലാവധി ഏതാനും വർഷംകൂടി ഉയർത്തും. ഇവയിലെ തീരുമാനം കേന്ദ്രം സംസ്ഥാനങ്ങളെ അറിയിക്കും.കേന്ദ്രം വച്ചിട്ടുള്ള നിർദേശങ്ങൾ സംസ്ഥാനം ചർച്ച ചെയ്‌ത്‌ അഭിപ്രായം അറിയിക്കും. ഇക്കാര്യങ്ങളിൽ അഭിപ്രായ ഐക്യ രൂപീകരണത്തിനായി കോൺഗ്രസ്‌ ഭരണത്തിലുള്ള സംസ്ഥാനങ്ങളുടെയടക്കം കൂട്ടായ്‌മയ്‌ക്ക്‌ ശ്രമിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....