ഇസ്രയേല്‍ ബഹിഷ്‌കരണ നിയമം യുഎഇ റദ്ദാക്കി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനാണ് 1972 ലെ ഫെഡറല്‍ നിയമവും അനുബന്ധ ശിക്ഷാ വിധികളും റദ്ദാക്കി ശനിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. യുഎഇ-ഇസ്രയേല്‍ സമാധാന കരാറിന് പിന്നാലെയാണ് തീരുമാനം. ഇരു രാജ്യങ്ങള്‍ക്കുമിടക്ക് നയതന്ത്ര, വാണിജ്യ, സാങ്കേതിക മേഖലകളില്‍ ഉഭയകക്ഷി ബന്ധം വിപുലീകരിക്കാന്‍ സമാധാന കരാര്‍ ശുപാര്‍ശ ചെയ്‌തിരുന്നു. ബഹിഷ്‌കരണ നിയമം റദ്ദാക്കിയതോടെ ഇസ്രയേല്‍ പൗരന്‍മാര്‍ക്കും കമ്പനികള്‍ക്കും അവരുടെ ഉല്‍പ്പന്നങ്ങള്‍ക്കും യുഎഇയില്‍ ഉണ്ടായിരുന്ന വിലക്ക് നീങ്ങി. ഇനി മുതല്‍ യുഎഇയിലെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഇസ്രയേല്‍ പൗരന്‍മാരുമായോ, ഇസ്രയേല്‍ കമ്പനികളുമായോ സാമ്പത്തിക, വാണിജ്യ മേഖലകളില്‍ ഇടപാട് നടത്താനും കരാര്‍ ഒപ്പുവെക്കാനും കഴിയും. ഇസ്രയേല്‍ ഉല്‍പന്നങ്ങളും ചരക്കുകളും രാജ്യത്ത് പ്രവേശിപ്പിക്കാനും സൂക്ഷിക്കാനും കച്ചവടം ചെയ്യാനും അനുവദിക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം അറിയിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടക്കുള്ള ആദ്യ വാണിജ്യ വിമാന സര്‍വീസ് തിങ്കളാഴ്ച തുടങ്ങും. ടെല്‍അവീവില്‍ നിന്ന് അബുദബിയിലേക്കുള്ള സര്‍വീസ് ഇസ്രയേല്‍ വിമാന കമ്പനിയായ എല്‍ അല്‍ ആണ് നടത്തുക. ഇസ്രയേല്‍ സംഘത്തിനു പുറമേ, അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ സഹായികളും ആദ്യ വിമാനത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....