ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ നട്ടെല്ല് തകർത്ത നോട്ട് നിരോധനം, ജിഎസ്ടി, ലോക്ഡൗൺ തുടങ്ങിയ മൂന്ന് നീക്കങ്ങൾക്ക് ശേഷം രാജ്യത്തെ അസംഘടിത മേഖലയെ തച്ചുതകർക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ 40 വർഷത്തിനിടെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് രാജ്യം അഭിമുഖികരിക്കുന്നത്. സർക്കാർ സാമ്പത്തിക അടിമത്തം അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. നോട്ട്നിരോധനം, ജിസ്എടി, ലോക്ഡൗൺ തുടങ്ങിയ ‘പരിഷ്കാരങ്ങൾ’ അസംഘടിത മേഖലയ്ക്കു നേരെയുള്ള കടന്നാക്രമണം ആയിരുന്നു. ലോക്ഡൗൺ ആസൂത്രിതമായിരുന്നു. ഒഴിവാക്കേണ്ടതുമായിരുന്നു. അസംഘടിത മേഖലയിൽ സർക്കാരിന് തൊടാൻ കഴിയാത്തത്രയും പണമുണ്ട്. അവരുടെ കയ്യിൽ നിന്ന് അത് പിടിച്ചു പറിക്കാനാണ് മോദി സർക്കാരിന്റെ ശ്രമം. 2008 ലെ സാമ്പത്തിക പ്രതിസന്ധി ലോകരാജ്യങ്ങളെ ഗുരുതരമായാണ് ബാധിച്ചത്. ഇന്ത്യ മാത്രമാണ് പിടിച്ചു നിന്നത്. യൂറോപ്പ്, ജപ്പാൻ, യുഎസ് തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളും ആ പ്രതിസന്ധിയെ അതിജീവിക്കാൻ പെടാപ്പാട് പെട്ടു. എന്തുകൊണ്ട് ഇന്ത്യയ്ക്ക് അതിജീവനം എളുപ്പമാകുന്നുവെന്ന എന്റെ ചോദ്യത്തിന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ നിരീക്ഷണം ഇപ്രകാരമായിരുന്നു. ചെറുകിട, സൂക്ഷ്മ, ഇടത്തരം വ്യവസായങ്ങൾ ഉൾകൊള്ളുന്ന അസംഘടിത മേഖലയെ പ്രതിസന്ധി ബാധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ കഴിഞ്ഞാൽ അതിജീവനം സാധ്യമാണ് എന്നായിരുന്നു. അസംഘടിത മേഖല തകർന്നാൽ തൊഴിൽരാഹിത്യവും സാമ്പത്തിക പ്രതിസന്ധിയുമാണ് നമ്മെ കാത്തിരിക്കുക. നോട്ടുനിരോധനം, ജിസ്എടി, ലോക്ഡൗൺ തുടങ്ങിയവ അസംഘടിത മേഖലയ്ക്കു നേരെയുള്ള കടന്നാക്രമണം ആയിരുന്നുവെന്ന് ഇനിയെങ്കിലും മനസിലാക്കണം. ഈ നീക്കത്തിനു ഇന്ത്യ വൈകാതെ വില കൊടുക്കേണ്ടി വരും. അസംഘടിത മേഖലയാണ് ഈ രാജ്യത്തെ മുന്നോട്ടു കൊണ്ടു പോകുന്നത്. ഈ നീക്കം നമ്മൾ തിരിച്ചറിയണം.പോരാടാണം– രാഹുൽ ഗാന്ധി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....