കൈ അടിച്ച് വിളിച്ചുവരുത്തി വെട്ടിക്കൊന്നു
കേരളത്തിനെ നടുക്കിയ വെഞ്ഞാറുംമൂട് കൂട്ടകൊലപാതികത്തിന് പിന്നില്‍ വന്‍ ഗൂഡാലോചനയും വമ്പന്‍മാരുടെ ഇടപെടലും. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള വന്‍ ഗുണ്ടാ സംഘമാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ കുറച്ചു കാലങ്ങളായി തലസ്ഥലാന നഗരയില്‍ നടക്കുന്ന യു ഡി എഫ് അക്ജ്ഞ സമരങ്ങള്‍ക്ക് ആളെ എത്തിക്കുന്നത് ഇവരാണ്. മദ്യമാഫിയ ബന്ധവും ഇവര്‍ക്കുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ബൈക്കില്‍ വരികയായിരുന്ന ഇരുവരെയും അക്രമിസംഘം കൈയടിച്ച് വിളിച്ചു. ആരെന്ന് നോക്കാന്‍ തിരികെ വന്ന യുവാക്കളെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ഇടത്തെ നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ മിഥിലാജ് റോഡില്‍ തന്നെ മരിച്ചു. ദേഹമാകെ ആഴത്തില്‍ മുറിവേറ്റ ഹക്ക് മരിച്ചത് വെഞ്ഞാറാമൂട്ടിലെ സ്വകാര്യാശുപത്രിയിലായിരുന്നു. കരുതിക്കൂട്ടിയുള്ള ആക്രമമണാണ് നടന്നെതന്നും ഉന്നതലത്തിലുള്ള ഗൂഢാലോചനയാണ് നടന്നതെന്നും പൊലീസും പറയുന്നു. ഹക്കിനെയാണ് ആക്രമികള്‍ ലക്ഷ്യമിട്ടതെന്നാണ് സൂചന. കൊലപാതകത്തിന് പദ്ധതിയിട്ടവര്‍ സമീപത്തെ ഒരു സിസിടിവി തിരിച്ചുവച്ചിരുന്നെങ്കിലും മറ്റൊരു സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിയുകയായിരുന്നു. ഇതും അന്വേഷണത്തില്‍ നിര്‍ണ്ണായകമായി.
പൊലീസ് റിപ്പോര്‍ട്ട് അനുസരിച്ച് ആറ് പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സജീവും അന്‍സാറുമാണ് ഒന്നും രണ്ടും പ്രതികള്‍. മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും വെട്ടിയത് സജീവും സനലുമെന്നും പൊലീസ് എഫ്ഐആറില്‍ വ്യക്തമാക്കി. കേസില്‍ പ്രധാന പ്രതികളായ സജീവിനേയും സനലിനേയും പൊലീസ് പിടികൂടിയിട്ടുണ്ട്. സിപിഎം കലിങ്ങിന്‍ മുഖം ബ്രാഞ്ച് അംഗം ഹക്ക് മുഹമ്മദും (26) ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറി മിഥിലാജുമാണ് (31) ക്രൂരമായി കൊല്ലപ്പെട്ടത്.
ഉത്രാട രാത്രിയില്‍ തിരുവനന്തപുരം തേമ്പാംമൂട് വച്ചാണ് രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്. ഇരുചക്രവാഹനങ്ങളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹക്ക് മുഹമ്മദ് , മിഥിലാജ് എന്നിവരെ കൊന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചിരുന്നു. കൊലപാതകം ആസൂത്രിതമെന്ന് ഉറപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായിരുന്നു. ഇതിന് ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പടെ പിടിയിലായത്.
ആക്രമികളില്‍ നിന്ന രക്ഷപെട്ട എസ്എഫ്ഐ പ്രവര്‍ത്തകന്‍ ഷഹിന്റെ മൊഴിയും മുഖ്യപ്രതികളെ മണിക്കൂറുകള്‍ക്കകം പൊലീസിന്റെ വലയിലാക്കി. ഒളിച്ചിരുന്ന വീട്ടില്‍ നിന്ന് നാടകീയമായാണ് ആസുത്രകനെന്ന് പൊലീസ് സംശയിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷിജിത്ത് പിടിയിലായത്. മുഖ്യപ്രതി സജീവ് രണ്ടാം പ്രതി അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കേസിലെ പരാതിക്കാരനായ ഷെഹീലിനെ സജീവ് ചീത്ത വിളിച്ച ശേഷമാണ് ഷെഹീലിന്റെ
സുഹൃത്തുക്കളായ ഹഖിനെയും മിഥുലജിനെയും പ്രതികള്‍ ആക്രമിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു. ഒരു വാളും കത്തിയും സംഭവ സ്ഥലത്ത് ഉപേക്ഷിച്ചാണ് അക്രമികള്‍ കടന്നുകളഞ്ഞത്. മുഖ്യപ്രതികളെന്ന് കരുതുന്ന സജീവ്, സനല്‍ മറ്റ് പ്രതികളായ ഷജിത്ത്, അന്‍സാര്‍, സതി എന്നിവരുള്‍പ്പെടെ എട്ട് പേര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. സജീവിനും സനലിനും സംഭവത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. പ്രാദേശിക ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ഉണ്ണിയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഉണ്ണിയും അറസ്റ്റിലായിട്ടുണ്ട്. പ്രതികളെ രക്ഷപ്പെടാനും കൊലപാതകത്തിന്റെ ആസൂത്രണത്തിലും ഉണ്ണിക്കും സഹോദരന്‍ സനലിനും പങ്കുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ്. കൊലക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യം ആണെന്നാണ് പൊലീസ് പറയുന്നത്.
പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആയുധവുമായി എത്തി മുഹമ്മദ് ഹക്ക്, മിഥിലാജ് എന്നിവരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചുവെന്നാണ് കണ്ടെത്തല്‍. ആക്രമണം നടന്ന സമയം മുഹമ്മദ് ഹഖിനും മിഥിലാജിനും ഒപ്പമുണ്ടായിരുന്ന ഷഹീനാണ് അന്‍സറും സംഘത്തിലുണ്ടായിരുന്നതായി വെളിപ്പെടുത്തിയത്. ഫോട്ടോയിലൂടെ അന്‍സറിനെ ഷഹീന്‍ തിരിച്ചറിയുകയും ചെയ്തു.
അതേസമയം പിടിയിലായ സനലിന്റെ സഹോദരനും ഐഎന്‍ടിയുസി പ്രവര്‍ത്തകനുമായ ഉണ്ണി അക്രമി സംഘത്തിലുണ്ടായിരുന്നതായി പ്രതികള്‍ മൊഴി നല്‍കി. പ്രതികളെ സഹായിച്ചുവെന്ന് കരുതുന്ന ബന്ധുക്കളെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്.