News Beyond Headlines

28 Sunday
December

വെഞ്ഞാറുംമൂട് ചുരുളഴിയുന്നത് കോണ്‍ഗ്രസ് കോട്ടയിലെ ക്രൂരത

ഉത്രാടരാത്രയില്‍ രണ്ടു കടുംബങ്ങളെ അനാഥമാക്കിയ വെഞ്ഞാറും മൂട്ടിലെ കോണ്‍ഗ്രസ് ക്രൂരത സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകളില്‍ ഏറ്റവും ക്രൂരവും സമാനതകള്‍ ഇല്ലാത്തതും. തിരഞ്ഞെടുപ്പ് പ്രചരണത്തിലെ ഓളംതീര്‍ക്കലില്‍ മേല്‍ക്കോയ്മ നഷ്ട്ടപ്പെട്ടതിന്റെ പ്രതികാരംതീര്‍ത്തത് ഇതുവരെ കേരളം കേരളം കേട്ടിട്ടില്ലാത്ത രീതിയില്‍ ആസൂത്രണത്തിലൂടെ. മുദ്രാവാക്യം വിളിക്കുന്നതിനുള്ള റോഡ് അധികാരം കൈവശപ്പെടുത്തിയതിന്റെ പേരില്‍ രണ്ടു യുവാക്കളെ അരിഞ്ഞു തള്ളിയ കോണ്‍ഗ്രസിനാണ് കേരളത്തിലെ കുത്തക പത്രങ്ങള്‍ സമാധനത്തിന്റെ വെള്ളരിപ്രവുകള്‍ എന്ന മുദ്രചാര്‍ത്തി നല്‍കുന്നത്. ഏറ്റവും പുതിയ അന്വേഷണ വിവരങ്ങള്‍ നല്‍കുന്ന സൂചന പൊലീസ് കണ്ടത്തലുകള്‍ കോണ്‍ഗ്ഡ്ഡിലെ ഉന്നതരിലേക്ക് നീങ്ങുന്നുവെന്നാണ്. വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ കോണ്‍ഗ്രസ് പഞ്ചായത്ത് അംഗത്തിനെതിരെ അന്വേഷണം. തലയില്‍ വാര്‍ഡ് അംഗം ഗോപന് പ്രതികളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം ഗോപനെ വിളിച്ചിരുന്നു എന്നും പൊലീസ് അറിയിച്ചു. ഇതിന് ശേഷമാണ് ഇയാള്‍ ഒളിവില്‍ പോയത്. ഗോപന്റെ വീട്ടില്‍ ഇന്നലെയും പൊലീസ് പരിശോധന നടത്തിയിരുന്നു. അതേസമയം, കേസില്‍ കൂടുതല്‍ പ്രതികളെ ഇന്ന് റിമാന്‍ഡ് ചെയ്‌തേക്കും. മുഖ്യപ്രതികളായ സജീവ്, സനല്‍ എന്നിവരും ഇവരെ ഒളിവില്‍ പോകാന്‍ സഹായിച്ച പ്രീജയുമാണ് ഇന്നലെ പിടിയിലായത്. ഇന്നലെ നാല് പേരെ റിമാന്‍ഡ് ചെയ്തിരുന്നു. കേസിലെ ഗൂഢാലോചനയില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കേസിലെ പ്രതികളിലൊരാള്‍ നേരത്തെയുണ്ടായ ആക്രമണത്തിന് ശേഷം അടൂര്‍ പ്രകാശിനെ വിളിച്ചതായി പറയപ്പെടുന്ന വാട്സാപ്പ് സന്ദേശങ്ങള്‍ കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ പുറത്തുവിട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ ആരംഭിച്ച സംഘര്‍ഷങ്ങളാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ തുടക്കമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ കൊല്ലപ്പെട്ട ഹഖ് മുഹമ്മദും മിഥിലാജും അടക്കമുള്ള ഡിവൈഎഫ്‌ഐ. പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികളും തമ്മില്‍ തേമ്പാമൂട് വെച്ച് സംഘര്‍ഷമുണ്ടായി. ഏപ്രില്‍ നാലിന് ഡിവൈഎഫ്‌ഐ. പ്രവര്‍ത്തകനായ ഷഹീനെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ ആക്രമിച്ചു. മെയ് 25-ന് ഡിവൈഎഫ്‌ഐ. പ്രവര്‍ത്തകന്‍ ഫൈസലിന് നേരെയും വധശ്രമമുണ്ടായി. ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ തന്നെയാണ് ഈ കേസിലും അറസ്റ്റിലായത്. ഫൈസല്‍ വധശ്രമക്കേസില്‍ അറസ്റ്റിലായതിന്റെ വൈരാഗ്യമാണ് ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും കൊലപാതകത്തിലേക്ക് നയിച്ചത്. പുല്ലംപാറ മുത്തിക്കാവിലെ ഫാംഹൗസില്‍ വച്ചാണ് കൊലപാതകത്തിന്റെ ഗൂഢാലോചന നടന്നത്. ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളും കണ്ടാലറിയാവുന്ന മറ്റുചിലരും ഗൂഢാലോചനയുടെ ഭാഗമായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൂഢാലോചനയിലും പ്രതികളെ സഹായിക്കുന്നതിലും കൂട്ടുനിന്ന ഷജിത്ത്, സതി, അജി, നജീബ്, പ്രീജ, എന്നിവരെ ചൊവ്വാഴ്ച അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു. ഒളിവിലായിരുന്ന ഉണ്ണി, അന്‍സാര്‍ എന്നീ പ്രതികളെ ചൊവ്വാഴ്ച പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇരട്ടക്കൊലക്കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നത് അന്വേഷിച്ച് വരികയാണെന്ന് ആറ്റിങ്ങല്‍ ഡിവൈഎസ്പി പറഞ്ഞു. കൊലപാതകങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വം ആസൂത്രണം ചെയ്തതെന്ന് സിപിഎം ആരോപിക്കുന്നു. ആസൂത്രിതമായി കലാപവും അക്രമവും കൊലപാതകങ്ങളും നടത്താനാണ് കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുന്നതെന്നും സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....