News Beyond Headlines

04 Monday
May

സ്വന്തം വായ്പ എഴുതി തള്ളി അനില്‍ അക്കരെ

യുഡിഎഫ് ഭരണത്തില്‍ അനില്‍ അക്കരയുടെയും ബന്ധുക്കളുടെയും 25 ലക്ഷം വായ്പകുടിശിക വഴിവിട്ട് എഴുതിത്തള്ളിയന്ന് ആരോപണം ഇതു സംബന്ധിച്ച ചില രേഖകള്‍ പ്രാദേശിക നേതാക്കള്‍ പുറത്തുവിട്ടു. കുടിശ്ശിക നിര്‍മാര്‍ജനത്തിനുള്ള ആശ്വാസ് പദ്ധതിയുടെ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി രേഖ ചമച്ച് കടം എഴുതിത്തള്ളുകയായിരുന്നു എന്നാണ് ആക്ഷപം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ മത്സരിക്കുമ്പോള്‍ കുടിശ്ശിക ഇല്ലാതിരിക്കാനാണ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് എഴുതിത്തള്ളിയത്. യുഡിഎഫ് ഭരിച്ചിരുന്ന അടാട്ട് ഫാര്‍മേഴ്‌സ് സഹ.ബാങ്കിലെ മൂന്നുവായ്പകളിലായി 25,39,144 രൂപയാണ് എഴുതിത്തള്ളിയത്. വായ്പക്ക് ആവശ്യമായ ഈടുണ്ടായിട്ടും കുടിശ്ശിക എഴുതിത്തള്ളിയത് ബാങ്കിന് വന്‍നഷ്ടമുണ്ടാക്കി. ഇതുള്‍പ്പെടെ കോടികളുടെ അഴിമതി ആരോപണത്തെത്തുടര്‍ന്ന് അടാട്ട് സഹ.ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. ആശ്വാസ് പദ്ധതിയുടെ കാലാവധി 2016 മാര്‍ച്ച് 31ന് പൂര്‍ത്തിയായിരുന്നു. എന്നാല്‍ ബാങ്ക് ഭരണസമിതി പ്രത്യേക ഉപ നിബന്ധനകളുണ്ടാക്കി കാലാവധി ജൂണ്‍ 30വരെ നീട്ടണമെന്നാവശ്യപ്പെട്ട് സഹകരണവകുപ്പിലേക്കയച്ചു. ഏപ്രില്‍ 26ന് ജോയിന്റ് രജിസ്ട്രാര്‍ കാലാവധി നീട്ടി നല്‍കി. അനില്‍ അക്കര 2012ന് ജൂലൈ 17ന് 8.25 ലക്ഷം രൂപ ബിസിനസ് വായ്പ എടുത്തിരുന്നു. 2016 ഏപ്രില്‍ 26ന് 12,92,142 രൂപയായി. അക്കരയുടെ ഭാര്യാസഹോദരിയുടെ ഭര്‍ത്താവ് ജോസും ഇതേദിവസം 8.25 ലക്ഷം രൂപ ബിസിനസ് വായ്പ എടുത്തിരുന്നു. ഇത് 8,18, 688 രൂപയായി. അനിലിന്റെ അച്ഛന്‍ അക്കര പട്ട്യേക്കല്‍ ആന്റണിയുടെ അമ്മ മേരി 1999 ആഗസ്റ്റ് 24ന് എടുത്ത 1.25 ലക്ഷം രൂപയുടെ വായ്പയും 29,11,270 രൂപയായി കുടിശ്ശികയുണ്ടായിരുന്നു. പിന്തുടര്‍ച്ചാവകാശിയെന്നനിലയില്‍ അനില്‍ അക്കര താമസിക്കുന്ന വീട് ജപ്തി ചെയ്യാനുള്ള നോട്ടീസ് നല്‍കിയിരുന്നു. 2016 ഏപ്രില്‍ 27ന് മൂന്ന് വായ്പയിലുമായി 50,22, 100 രൂപയായി കുടിശ്ശികയായി. ഇതില്‍ 25,39,144 രൂപ എഴുതിത്തള്ളി. അന്ന് തന്നെ അനിലിനും ജോസിനും 8.25 ലക്ഷം രൂപ വീതം വായ്പ പുതുക്കി. ബാക്കി തുകമാത്രമാണ് അടച്ചത്. ജോസിന് വായ്പയേക്കാള്‍ കുറവായിരുന്നു ബാക്കി. ഇത്തരം വായ്പകള്‍ക്ക് ആശ്വാസ് ആനുകൂല്യം നല്‍കേണ്ടതില്ല. ഇത് ലംഘിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആശ്വാസ് പദ്ധതി ഒരു ബാങ്കിന് മാത്രമായി നീട്ടി നല്‍കിയതും ചട്ടലംഘനമാണ്. ഇക്കാര്യത്തില്‍ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ് കോണ്‍ഗ്രസിലെ ഒരു കൂട്ടം നേതാക്കളും ഈ ആവശ്യം ഉന്നയിച്ചു കഴിഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ എം എല്‍ എ പ്രതികരണം ഒന്നും നടത്തിയിട്ടില്ല. അദേഹത്തിന്റെ ഓഫീസ് നല്‍കുന്ന വിശദീകരണം നിയമവിരുദ്ധമായി ഒരു കാര്വും ബാങ്ക് ചെയ്തിട്ടില്ലന്നും. ഒരു അവിഹിത ഇടപെടലും ഉണ്ടായിട്ടില്ലന്നുമാണ്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....