ലണ്ടൻ- കൊച്ചി, കൊച്ചി- ലണ്ടൻ പ്രതിവാര ഡയറക്ട് വിമാന സർവീസുകൾ ഒക്ടോബർ 24 വരെ നീട്ടി. ഓഗസ്റ്റ് 29ന് ആരംഭിച്ച സർവീസ് ഈമാസം 26 വരെ തുടരാനായിരുന്നു ആദ്യ തീരുമാനം. ഇതാണ് ഇപ്പോൾ ഒക്ടോബർ 24വരെ നീട്ടിയിരിക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും കൊച്ചിയിൽനിന്നും ഹീത്രൂവിലേക്കും ശനിയാഴ്ച തിരിച്ച് കൊച്ചിയിലേക്കുമാണ് എയർഇന്ത്യയുടെ പ്രത്യേക വിമാന സർവീസുകൾ. 10 മണിക്കൂർ നീളുന്ന നോൺസ്റ്റോപ്പ് സർവീസുകളാണ് വന്ദേഭാരത് മിഷനിൽ ഉൾപ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്നത്. ഇത് വിജയകരമായാൽ ഒരു പക്ഷേ, ഭാവിയിൽ സ്ഥിരമായി ലണ്ടൻ-കൊച്ചി ഡയറക്ട് വിമാനസർവീസ് എന്ന ആശയം പ്രാവർത്തികമായേക്കും. കേരളത്തിൽ നാല് രാജ്യാന്തര വിമാനത്താവളങ്ങൾ ഉണ്ടായിട്ടും ഇതുവരെ യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ നേരിട്ട് സർവീസ് ഇല്ലാതിരുന്നത് വലിയ പോരായ്മയായിരിന്നു. ബ്രിട്ടനിൽനിനിന്നാണ് കേരളത്തിലേക്ക് ഏറ്റവും കൂടുതൽ വിദേശ വിനോദ സഞ്ചാരികളെത്തുന്നത്. 15 മണിക്കൂറിലേറെ സമയമെടുത്ത് ഗൾഫ് വഴി യാത്രചെയ്ത് എത്തിയിരുന്ന ഇവർക്ക് യാത്രാസമയം പത്തുമണിക്കൂറിൽ താഴെയായി കുറയ്ക്കാൻ കൊച്ചി- ലണ്ടൻ ഡയറക്ട് സർവീസ് സഹായിക്കും. എയർ ഇന്ത്യയ്ക്ക് ലാൻഡിങ് ഫീസ്, പാർക്കിങ് ഫീസ് എന്നീ ഇനങ്ങളിൽ 1.75 ലക്ഷത്തോളം രൂപ ഒഴിവാക്കിക്കൊടുത്താണ് നെടുമ്പാശേരിയിൽനിന്നും ലണ്ടൻ സർവീസ് ആരംഭിച്ചിരിക്കുന്നത്. ഇതിനു പുറമെ കാബിൻ ക്രൂവിന്റെ കൊച്ചിയിലെ താമസത്തിനും കാർഗോ സർവീസിനും ഒട്ടേറെ ഇളവുകൾ എയർപോർട്ട് അധികൃതർ അനുവദിച്ചിട്ടുണ്ട്. കോവിഡിനു മുമ്പ് നെടുമ്പാശേരിയിൽനിന്നും പ്രതിദിനം 30,000 പേരാണ് യാത്രക്കാരായുണ്ടായിരുന്നത്. ഇതിൽ 15,000 പേർ വിദേശ യാത്രക്കാരും. കൊച്ചിയിൽനിന്നുള്ള പ്രതിദിന യാത്രക്കാരിൽ 1500 പേർ യൂറോപ്പിലേക്കും അമേരിക്കയിലേക്കും പോകുന്നവരാണ്. ഇവർ അനുഭവിച്ച ട്രാൻസിറ്റ് ദുരിതങ്ങൾക്കാണ് ഡയറക്ട് സർവീസ് അറുതി വരുത്തുന്നത്. ബ്രിട്ടീഷ് എയർവേസ്, ലുഫ്താൻസ തുടങ്ങിയ വിമാനക്കമ്പനികളുമായും സിയാൽ അധികൃതർ ചർച്ച നടത്തുന്നുണ്ട്. എയർ ഇന്ത്യയ്ക്ക് അനുവദിച്ച ലാൻഡിങ് ഫീസ് ഇളവ് ഉൾപ്പെടെയുള്ളവ അവർക്കും അനുവദിക്കാൻ കമ്പനി തയാറാണ്. ലണ്ടൻ -കൊച്ചി ആകാശയാത്രയ്ക്ക് ആദ്യത്തെ രണ്ടാഴ്ച ലഭിച്ച പ്രതികരണം അദ്ഭുതാവഹമായിരുന്നു. കോവിഡ് കാലമായിരുന്നിട്ടും രണ്ടാഴ്ചക്കാലംകൊണ്ട് ഈ റൂട്ടിൽ പറന്നത് എണ്ണൂറോളം യാത്രക്കാരാണ്. ബോയിംങ് 787 വിമാനത്തിൽ ആദ്യത്തെ സർവീസിൽ കൊച്ചിയിലേക്ക് പറന്നത് 128 യാത്രക്കാരാണ്. ലണ്ടനിലേക്കു പോന്നത് 228 പേരും. രണ്ടാമത്തെ സർവീസിലും 228 പേർ വന്നു, 187 പേർ കൊച്ചിയിലേക്കു പോയി. ഇതിൽ ബിസിനസ് ക്ലാസിൽ യാത്രചെയ്തവരും നിരവധിയാണ് ലോക്ക്ഡൗൺ ആരംഭിച്ചതുമുതൽ നാട്ടിൽ പോകാൻ കഴിയാതെ വിഷമിച്ച ബ്രിട്ടീഷ് മലയാളികൾക്കും. അവധിക്കും മറ്റും നാട്ടിൽപോയി മടങ്ങിയെത്താൻ കഴിയാത്തവർക്കുമാണ് ഡയറക്ട് വിമാനങ്ങൾ ഇപ്പോൾ വലിയ അനുഗ്രഹമായിരിക്കുന്നത്. ബ്രിട്ടനിൽ നഴ്സിങ് ജോലിക്ക് സെലക്ഷൻ ലഭിക്കുകയും ഫ്ലൈറ്റ് കിട്ടാത്തതിനാൽ ഭാവി അനിശ്ചിതത്വത്തിലാകുകയും ചെയ്ത നിരവധി നഴ്സുമാർക്കും ഇത് ലൈഫ് ലൈനായി. കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ച് മാസ്കും ഷീൽഡും ധരിപ്പിച്ചാണ് ഈ വിമാനത്തിൽ യാത്രക്കാരെ കയറ്റുന്നത്. മൂന്നു സീറ്റുകളുടെ നിരയിൽ നടുക്കിരിക്കുന്ന യാത്രക്കാർക്ക് കൂടുതൽ രക്ഷാകവചങ്ങൾ നൽകും. യാത്രയ്ക്ക് കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാൽ ബ്രിട്ടനിൽ കോവിഡ് പരിശോധന ഇപ്പോൾ വളരെ എളുപ്പമായതിനാൽ യാത്രക്കാർ പലരും ഇതിന്റെ സർട്ടിഫിക്കറ്റ് കൈയിൽ കരുതുന്നുണ്ട്. യാത്രചെയ്യുന്നവർക്ക് ഇരു രാജ്യങ്ങളിലും 14 ദിവസത്തെ ക്വാറന്റീൻ ബാധകമാണ്. നാട്ടിൽനിന്നും വരുന്നവർ gov.uk എന്ന വെബ്സൈറ്റിൽനിന്നും പാസഞ്ചർ ലൊക്കേറ്റർ ഫോം ഡൗൺലോഡ് ചെയ്ത് കൈയിൽ കരുതണം. കൊച്ചിയിലും ലണ്ടനിലും ഇത് പരിശോധിച്ച് രേഖപ്പെടുത്തും. ഓരോരുത്തരുടെയും സീറ്റിൽ പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനുമുള്ള കിറ്റുകളും 250 മില്ലിയുടെ അഞ്ചുകുപ്പി വെള്ളവും ഒരു ജ്യൂസും ഉണ്ടാകും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....