News Beyond Headlines

06 Saturday
June

ഖത്തറില്‍ തൊഴില്‍ മാറ്റ നടപടി ക്രമങ്ങള്‍ പ്രഖ്യാപിച്ചു;

ഖത്തറില്‍ പ്രൊബേഷന്‍ കാലാവധിയില്‍ ജോലി മാറണമെങ്കില്‍ തൊഴിലുടമയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് വ്യവസ്ഥ. തൊഴില്‍ മാറ്റത്തിന് ഖത്തര്‍ ഭരണനിര്‍വഹണ വികസന തൊഴില്‍ സാമൂഹിക കാര്യമന്ത്രാലയത്തിന്റെ ഇ-നോട്ടിഫിക്കേഷന്‍ സംവിധാനത്തിലൂടെ തൊഴിലുടമയെ നേരത്തെ അറിയിക്കുകയും വേണം. പ്രൊബേഷന്‍ കാലാവധിയില്‍ ജീവനക്കാരന് തൊഴില്‍ മാറണമെങ്കില്‍ നിലവിലെ തൊഴിലുടമയെ ഒരു മാസം മുമ്പ് അറിയിച്ചിരിക്കണം. മാത്രമല്ല തൊഴിലുടമയ്ക്ക് ചെലവായ റിക്രൂട്ട്‌മെന്റ് ഫീസിന്റെയും വണ്‍-വേ വിമാനടിക്കറ്റിന്റെയും ഒരു ഭാഗവും ജീവനക്കാരന്‍ നല്‍കുകയും വേണം. നിലവിലെ തൊഴിലുടമയും പുതിയ തൊഴിലുടമയും തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയിലെത്തണം. അതേസമയം ഈ നഷ്ടപരിഹാര തുക ജീവനക്കാരന്റെ നിലവിലെ 2 മാസത്തെ അടിസ്ഥാന ശമ്പളത്തേക്കാള്‍ കൂടുതല്‍ ആകാനും പാടില്ലെന്ന് മന്ത്രാലയം വ്യവസ്ഥ ചെയ്യുന്നു. തൊഴിലുടമയുടെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ഇല്ലാതെ തൊഴില്‍ മാറ്റത്തിന് അനുവദിച്ചു കൊണ്ടുള്ള പുതിയ നിയമത്തിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ നടപടിക്രമങ്ങളിലാണ് മുന്നറിയിപ്പ് നോട്ടീസ് നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിരിക്കുന്നത്. ജീവനക്കാരന്റെയും തൊഴിലുടമയുടേയും താല്‍പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് വിജ്ഞാപനം, മത്സര രഹിതം, നഷ്ടപരിഹാരം എന്നീ നിയന്ത്രണങ്ങളോടെയാണ് തൊഴില്‍ മാറ്റത്തിന് അനുമതി നല്‍കുന്നത്. കഴിഞ്ഞ ആഴ്ചയിലാണ് തൊഴിലുടമയുടെ എന്‍ഒസി ഇല്ലാതെ തൊഴില്‍ മാറ്റത്തിന് അനുമതി നല്‍കി കൊണ്ടുള്ള പുതിയ തൊഴില്‍ നിയമത്തില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ഒപ്പുവെച്ചത്. നിയമം 6 മാസത്തിന് ശേഷമാണ് പ്രാബല്യത്തില്‍ വരുന്നത്.   ∙ ഒരു കമ്പനിയില്‍ രണ്ടു വര്‍ഷമോ അതില്‍ കുറവോ ജോലി ചെയ്തവര്‍ ഒരു മാസത്തെയും രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്തവര്‍ 2 മാസത്തേയും നോട്ടീസ് നല്‍കണം. മന്ത്രാലയത്തിന്റെ ഇ-നോട്ടിഫിക്കേഷന്‍ സംവിധാനത്തിലൂടെ തൊഴിലുടമയെ അറിയിക്കണം. ∙ ഇ-നോട്ടിഫിക്കേഷന്‍ വഴി തൊഴില്‍ മാറ്റം അറിയിക്കുമ്പോള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ തൊഴിലുടമ മാറ്റത്തിനുള്ള അപേക്ഷ പൂരിപ്പിച്ചത്, മുന്‍ തൊഴിലുടമ ഒപ്പുവെച്ച, തൊഴില്‍ മന്ത്രാലയം അംഗീകരിച്ച കരാര്‍ പകര്‍പ്പ് (കരാര്‍ പകര്‍പ്പ് ഇല്ലെങ്കില്‍ കമ്പനിയില്‍ നിന്നുള്ള ഓഫര്‍ ലെറ്റര്‍), പുതിയ തൊഴിലുടമയുടെ ഓഫര്‍ ലെറ്റര്‍ അറബിക് ഭാഷയിലുള്ളത് എന്നീ രേഖകള്‍ ഹാജരാക്കണം. ∙ തൊഴില്‍ മാറ്റം സ്ഥിരീകരിച്ചു കൊണ്ട് ജീവനക്കാരനും പുതിയ തൊഴിലുടമയ്ക്കും മന്ത്രാലയത്തില്‍ നിന്നുള്ള സന്ദേശം ലഭിയ്ക്കും. തൊഴിലുടമ ഡിജിറ്റല്‍ ഓഥന്റിക്കേഷന്‍ സംവിധാനത്തിലൂടെ തൊഴില്‍ കരാറിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണം. കരാര്‍ പ്രിന്റെടുത്ത് ജീവനക്കാരനുമായി വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്ത് ഒപ്പുവെയ്ക്കണം.∙ പുതിയ കരാര്‍ മന്ത്രാലയത്തിന്റെ സംവിധാനത്തില്‍ അപ്‌ലോഡ് ചെയ്യണം. 60 റിയാല്‍ ഫീസും നല്‍കണം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....