വിവാദമായി മാറിയ സ്വര്‍ണകടത്ത് കേസിലെ അന്വേഷണ സംഘത്തെ വീണ്ടും അഴിച്ചു പണിയാന്‍ അണിയറ നീക്കം. ഈ കേസില്‍ തുടക്കം മുതല്‍ വിവാദത്തിലായ കേന്ദ്രഭരണത്തിലെ ഉന്നതനാണ് ഇതിനു പിന്നില്‍. എന്‍ ഐ എ സംഘത്തിലടക്കം മാറ്റം വരുത്തനാണ് ശ്രമം. തങ്ങള്‍ ഉദേശിച്ച ദിശയിലേക്ക് കാര്യങ്ങള്‍ എത്താതിനെ തുടര്‍ന്നാണ് നടപടി. കസ്റ്റംസിലാണ് ഉടന്‍ മാറ്റം വരാന്‍ സാധ്യത. പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ചോര്‍ന്നത് വിവാദമാക്കി സംഘത്തില്‍ മാറ്റം വരുത്താനാണ് നീക്കം. കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തില്‍നിന്ന് മൊഴി ചോര്‍ന്നിട്ടില്ലെന്ന ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷവും അന്വേഷണസംഘത്തിനെതിരെ ബിജെപിയും സംഘടനകളും. 27ന് ചോദ്യം ചെയ്തശേഷം അനില്‍ നമ്പ്യാര്‍ കൊച്ചിയില്‍ കസ്റ്റംസിന്റെ നിരീക്ഷണത്തിലായിരുന്നു. നഗരത്തിലെ ഹോട്ടലിലാണ് പാര്‍പ്പിച്ചിരുന്നത്. മൊഴി ചോര്‍ച്ച വിവാദമുയര്‍ന്നതോടെ തുടര്‍ ചോദ്യം ചെയ്യല്‍ തല്‍ക്കാലം മാറ്റിവച്ചിട്ടുണ്ട്. സംസ്ഥാനം വിട്ടുപോകരുതെന്ന് നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ചോദ്യം ചെയ്യല്‍ വിവാദമായതിനുശേഷം അനില്‍ നമ്പ്യാര്‍ നതുവരെ അതു സംബന്ധിച്ച വിശദീകരണങ്ങള്‍ ഒന്നും സോഷ്യ മീഡിയയിലൂടെയോ മാധ്യമങ്ങളിലൂടെയോ നല്‍കിയിട്ടില്ല. മൊഴി ചോര്‍ച്ച വിവാദമായ ഉടനെ അന്വേഷണ സംഘത്തിലെ അസിസ്റ്റന്റ് കമീഷണര്‍ എന്‍ എസ് ദേവിനെ കസ്റ്റംസ് നിയമ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. അതിനുമുമ്പ് സംസ്ഥാന ബിജെപി നേതൃത്വത്തിന്റെ ഇടപെടലിലൂടെ ജോയിന്റ് കമീഷണര്‍ അനീഷ് പി രാജനെ നാഗ്പുരിലേക്ക് സ്ഥലം മാറ്റി. അന്വേഷണ സംഘത്തിലെ രണ്ട് സൂപ്രണ്ടുമാര്‍ ഉള്‍പ്പെടെ എട്ടുപേരെയും പ്രിവന്റീവ് വിഭാഗത്തില്‍നിന്ന് മാറ്റി. ബിജെപി നേതൃത്വത്തിന്റെ ഇടപെടലിലൂടെ അനില്‍ നമ്പ്യാരെ ഒഴിവാക്കിയാല്‍ അത് കേസിനെ ബാധിക്കും. കസ്റ്റംസ് നിയമം 108--ാം വകുപ്പുപ്രകാരം സ്വപ്ന സുരേഷ് നല്‍കിയ മൊഴിയില്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ ഗുരുതരപരാമര്‍ശങ്ങളാണുള്ളത്. 108--ാം വകുപ്പുപ്രകാരമുള്ള മൊഴി തെളിവായി എടുത്തുതന്നെ അനില്‍ നമ്പ്യാരെ കസ്റ്റംസിന് അറസ്റ്റ് ചെയ്യാം. 108 പ്രകാരമുള്ള മൊഴിയുടെ സവിശേഷത കസ്റ്റംസ് അന്വേഷണസംഘം പലതവണ കോടതിയെ അറിയിച്ചതാണ്. കേസില്‍ ആദ്യം അറസ്റ്റിലായ പി എസ് സരിത് നല്‍കിയ മൊഴിപ്രകാരമാണ് സ്വപ്നയെ പ്രതിയാക്കിയത്. പിന്നീടും അറസ്റ്റിലായവര്‍ നല്‍കിയ മൊഴിയാണ് തുടര്‍ന്നുള്ള കൂട്ടുപ്രതികളെ കുടുക്കിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....