കേരളത്തിന് അർഹതപ്പെട്ട ജിഎസ്ടി നഷ്‌ടപരിഹാരം ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ നടപടിയെടുക്കണമെന്ന് സംസ്ഥാനത്തെ എംപിമാരുടെ യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂലൈവരെ കേരളത്തിന് 7000 കോടിരൂപ ലഭിക്കാനുണ്ട്. അഞ്ചുവർഷം നഷ്‌ടപരിഹാരം എന്ന വാഗ്‌ദാനം പാലിക്കണം. നഷ്ടപരിഹാരത്തുക ഈ വർഷത്തെ വായ്‌പയായി സംസ്ഥാനം എടുക്കേണ്ടതാണെന്ന നിർദേശം സ്വീകാര്യമല്ല. ബാധ്യത സംസ്ഥാനങ്ങളുടെ തലയിലിടുന്ന നിർദേശമാണ് ഇതെന്നും യോഗം വിലയിരുത്തി. പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചത്. ബാങ്ക് വായ്‌പയുടെ മൊറട്ടോറിയം കാലാവധി ഡിസംബർ 31 വരെ നീട്ടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇക്കാലയളവിലെ പലിശയ്‌ക്ക് ഇളവ് നൽകണം. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് പ്രത്യേക ഗ്രാന്റ് അനുവദിക്കുന്നത് ധന കമീഷന്റെ പരിഗണനാ വിഷയമാക്കണം. ദുരന്ത പ്രതികരണനിധിയിൽനിന്നുള്ള ധനവിനിയോഗത്തിന് സംസ്ഥാനങ്ങൾക്ക് കൂടുതൽ വിവേചനാധികാരം നൽകണം. നെല്ല് സംഭരിച്ചതിനുള്ള കേന്ദ്രവിഹിതം 220 കോടി രൂപ ഉടൻ ലഭ്യമാക്കണം. ജലജീവൻ മിഷനുള്ള കേന്ദ്രവിഹിതം 50ൽനിന്ന് 75 ശതമാനമാക്കണം. അഴീക്കൽ തുറമുഖത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ് അക്കാദമി സ്ഥാപിക്കുന്നതിന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതിക അനുമതി ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ പാർലമെന്റിൽ ഉന്നയിച്ച് പരിഹാരം കാണുന്നതിന് എംപിമാരുടെ സഹകരണം മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മന്ത്രിമാരായ ഇ പി ജയരാജൻ, എ കെ ബാലൻ, കെ കെ ശൈലജ, ഇ ചന്ദ്രശേഖരൻ, വി എസ് സുനിൽകുമാർ, കടകംപള്ളി സുരേന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....