വെഞ്ഞാറമൂട് ഇരട്ടക്കൊല കേസിൽ അന്വേഷണം കോന്നിയിലേക്കും. മുഖ്യപ്രതികളെ ഒളിവിൽ താമസിപ്പിക്കാൻ കോന്നി തെരഞ്ഞെടുത്തതോടെയാണ് അന്വേഷണം അവിടേക്കും വ്യാപിപ്പിച്ചത്. കസ്റ്റഡിയിലുള്ള പ്രീജയിൽനിന്ന് ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചു. അന്വേഷണത്തിനായി കോന്നി പൊലീസിന്റെ സഹായം തേടും. തിരുവനന്തപുരം റൂറൽ ഷാഡോ പൊലീസ് കോന്നി കേന്ദ്രീകരിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അടൂർ പ്രകാശ് എംപിയുടെ തട്ടകമാണ് കോന്നി. ഇദ്ദേഹവും കൊലക്കേസ് പ്രതികളിൽ ചിലരും തമ്മിലുള്ള അടുപ്പം പുറത്തുവന്നിരുന്നു. ഉന്നത കോൺഗ്രസ് ബന്ധമുള്ള ചില ക്വാറി ഉടമകളുമായും പ്രതികൾക്ക് ബന്ധമുണ്ട്. പ്രതികളെ കോന്നിയിലേക്ക് കടത്തുന്നതിനിടെയാണ് മഹിളാ കോൺഗ്രസ് പ്രവർത്തക പ്രീജ അറസ്റ്റിലായത്. അമ്മയുടെ നാട് കോന്നിയായതിനാലാണ് അങ്ങോട്ട് പോയതെന്നാണ് പ്രീജയുടെ വിശദീകരണം. എന്നാൽ, പൊലീസ് ഇത് വിശ്വാസിച്ചിട്ടില്ല. 18 വർഷംമുമ്പ് കോന്നി വിട്ടതാണ് ഇവർ. അതിനാൽ, ഉന്നത സഹായം ലഭിക്കാതെ കോന്നിയിൽ ഒളിത്താവളം ഒരുക്കില്ലെന്നാണ് പൊലീസ് നിഗമനം. കേസിലെ മുഖ്യപ്രതി സജീവ്, മതപുരം ഉണ്ണി, അൻസാർ, സനൽ എന്നിവരുമായി അടൂർ പ്രകാശിനുള്ള ബന്ധം പുറത്ത് വന്നിരുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഫൈസലിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഇവരിൽ ഉണ്ണി ഒഴികെയുള്ളവർ പ്രതിയാണ്. അന്ന് ഇവർക്കായി സ്‌റ്റേഷനിൽ അടക്കം ഇടപെട്ടത് അടൂർ പ്രകാശാണ്. പ്രതികളുടെ മൊബൈൽഫോൺ സൈബർ പരിശോധനയ്‌ക്ക് അയക്കാൻ പൊലീസ് തീരുമാനിച്ചു. സംഭവത്തിന് ഒരാഴ്‌ചമുമ്പുവരെയും കൊലയ്‌ക്കുശേഷവും ഇവരുടെ കാൾ ഡീറ്റയിൽസ് എടുത്തിരുന്നു. ഇതിന്റെ വിവരം ശേഖരിക്കാനാണ് ഫോൺ സൈബർ ഫോറൻസിക്കിന് അയക്കുന്നത്. ഇതിനായി കോടതിയെ സമീപിക്കും. വാട്‌ആപ്, ടെലിഗ്രാം വിവരങ്ങൾ കിട്ടാൻ കമ്പനി ലീഗൽ ഓഫീസർമാർക്ക് കത്ത് നൽകും. പ്രതികൾ ആയുധവുമായി വരുന്ന ദൃശ്യവും കിട്ടി വെഞ്ഞാറാമൂട് ഇരട്ടക്കൊല കേസിൽ പ്രതികളുടെ ബന്ധം വ്യക്തമാക്കി കൂടുതൽ സിസിടിവി ദൃശ്യം. പ്രതികൾ വരുന്നതും തിരികെ പോകുന്നതുമായി നാല് സിസിടിവി ദൃശ്യമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിൽ ഒരെണ്ണത്തിൽ ആയുധവും കാണാം. സ്വകാര്യവ്യക്തികൾ സ്ഥാപിച്ച സിസിടിവിയിൽനിന്നാണ് 30ന് അർധരാത്രി പ്രതികൾ ഇരുചക്രവാഹനങ്ങളിൽ ചീറിവരുന്നതും കൊലയ്‌ക്കുശേഷം പ്രതികളെ വിവിധയിടങ്ങളിൽ ഇറക്കുന്നതും കണ്ടെത്തിയത്. ഇതിന്റെ ഹാർഡ് ഡിസ്‌ക് അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. ഡിവൈഎഫ്‌ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ കുത്തിയും വെട്ടിയും കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യം നേരത്തേ പൊലീസിന് ലഭിച്ചിരുന്നു. ആഗസ്‌ത് 30ന് രാത്രി 11.02ന് രണ്ട് ബൈക്കിലും ഒരു സ്‌കൂട്ടറിലുമായി പ്രതികൾ വെമ്പായം ഭാഗത്തുനിന്ന് മതപുരംവഴി തേമ്പാമൂട്ടിലെത്തുന്നുണ്ട്. ഒരു ബൈക്കിൽ രണ്ടാളും മറ്റൊരു ബൈക്കിലും ഒരു സ്‌കൂട്ടിയിലും ഓരോരുത്തരുമാണ് എത്തിയത്. മദപുരത്തിനും തേമ്പാമൂടിനും ഇടയിലെ വീട്ടിലെ സിസിടിവിയിലാണ് ഈ ദൃശ്യം പതിഞ്ഞത്. കൊലയ്‌ക്കുശേഷം മരുതുംമൂട് ജങ്‌ഷനിൽ പ്രധാന പ്രതി ഉണ്ണിയെ ഇറക്കുന്ന ദൃശ്യവുമുണ്ട്. ഒപ്പമുള്ളവരുടെ കൈയിൽ ആയുധവും കാണാം. കുറച്ചുകഴിഞ്ഞ് വേറെയൊരു ബൈക്ക് എത്തി ഉണ്ണിയെ കൊണ്ടുപോകുന്നുണ്ട്. മരുതുംമൂട് ജങ്‌ഷനിലെ കടയിലെ സിസിടിവിയിൽനിന്നാണ് ഈ ദൃശ്യം ലഭിച്ചത്. ഇവരുടെ വണ്ടി വരുന്നതിന്റെ രണ്ട് സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ ആസൂത്രണം വ്യക്തം കൊലപാതകം വളരെ ആസൂത്രിതമാണെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ. ഉണ്ണിയെ ഇറക്കിയ മരുതുംമൂട് കോൺഗ്രസ് കേന്ദ്രമാണ്. ആരുടെയെങ്കിലും നിർദേശപ്രകാരമാണോ ഉണ്ണിയെ ഇവിടെ ഇറക്കിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഉണ്ണിക്ക് ഒളിത്താവളമൊരുക്കിയ നെടുമങ്ങാട്ടെ കോൺഗ്രസ് നേതാവിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. തിങ്കളാഴ്‌ച പൊലീസ് കസ്റ്റഡിയിൽ ലഭിച്ച പ്രതികളുടെ ചോദ്യംചെയ്യൽ തുടരുകയാണ്. പ്രതി സനലിന് രാവിലെ നെഞ്ചുവേദന വന്നതിനാൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....