ഷാങ്‌ഹായ സഹകരണ സംഘടനാ(എസ്‌സിഒ) വിദേശമന്ത്രിമാരുടെ സമ്മേളനത്തിനിടെ ഇന്ത്യൻ വിദേശമന്ത്രി എസ് ജയശങ്കർ ചൈനയുടെ വിദേശമന്ത്രി വാങ് യീയുമായി ചർച്ച നടത്തി. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ അന്തരീക്ഷത്തിൽ നടന്ന ചർച്ചയുടെ വിശദാംശങ്ങൾ അറിവായിട്ടില്ല. എങ്കിലും സേന പിൻമാറ്റം വേഗത്തിൽ വേണമെന്ന് ചർച്ചയിൽ ധാരണയായതായി പറയുന്നു. സ്ഥിതി സങ്കീർണ്ണമാക്കുന്ന നടപടി പരസ്പരം ഒഴിവാക്കുകയും ഒപ്പം സേനകൾ തമ്മിൽ ചർച്ച തുടരാനും ധാരണയായി. എസ്‌സിഒയ്‌ക്കിടെ റഷ്യ, ഇന്ത്യ, ചൈന(ആർഐസി) വിദേശമന്ത്രിമാർ തമ്മിലുള്ള ത്രിരാഷ്‌ട്ര ചർച്ചയ്‌ക്ക് ശേഷമായിരുന്നു ജയശങ്കർ–-വാങ് ചർച്ച. ആതിഥേയനായ റഷ്യൻ വിദേശമന്ത്രി സെറജി ലാവ്‌റോവ്, ചൈനയുടെ വിദേശമന്ത്രി വാങ് യീ എന്നിവരോടൊപ്പമുള്ള ചിത്രം വിദേശമന്ത്രി എസ് ജയശങ്കർ ട്വീറ്റ് ചെയ്‌തു. ആർഐസി പ്രക്രിയയുടെ അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുത്തതായും ട്വീറ്റിൽ ജയശങ്കർ അറിയിച്ചു. ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷത്തിന്റെ അന്തരീക്ഷത്തിലായിരുന്നു കൂടിക്കാഴ്‌ച. ആർഐസി ചട്ടക്കൂട് അനുസരിച്ച് മൂന്ന് രാജ്യത്തിന്റെയും വിദേശമന്ത്രിമാർ തമ്മിലുള്ള കൂടിക്കാഴ്‌ച പതിവാണ്. ഉഭയകക്ഷി പ്രശ്‌നങ്ങളും മേഖലാ വിഷയങ്ങളും പൊതു താൽപ്പര്യമുള്ള അന്താരാഷ്‌ട്ര വിഷയങ്ങളുമാണ് ചർച്ച ചെയ്യുക. ദ്വിദിന എസ്‌സിഒ യോഗം ബുധനാഴ്‌ചയാണ് ആരംഭിച്ചത്. റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ വീഡിയോ കോൺഫറൻസിലൂടെ സംസാരിച്ചു. ഉസ്‌ബെക്കിസ്ഥാൻ വിദേശമന്ത്രി അബ്ദുലസീസ് കാമിലോവ്, കസഖ്‌സ്ഥാൻ വിദേശമന്ത്രി മുക്താർ തില്യൂബെർദി എന്നിവരുമായും ജയശങ്കർ വ്യാഴാഴ്‌ച ചർച്ച നടത്തി. ബുധനാഴ്‌ച താജിക്കിസ്ഥാൻ വിദേശമന്ത്രി സിറോജുദ്ദീൻ മുഹ്‌റിദ്ദീൻ, കിർഗിസ്ഥാൻ വിദേശമന്ത്രി ചിംഗിസ് ഐദർബെക്കൊവ് എന്നിവരുമായി ജയശങ്കർ ചർച്ച നടത്തിയിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....