പൂർണ നയതന്ത്ര ബന്ധം സ്ഥാപിക്കാൻ ബഹ്റൈനും ഇസ്രയേലും ധാരണയിലെത്തി. ഇതോടെ യുഎഇക്ക് പിന്നാലെ ഇസ്രയേലുമായി നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കുന്ന രണ്ടാമത്തെ ഗൾഫ് രാജ്യമായി ബഹ്റൈൻ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർ നടത്തിയ ടെലിഫോൺ ചർച്ചയിലാണ് ധാരണയായത്. പശ്ചിമേഷ്യയിൽ സമാധാനം കൂടുതൽ ഉറപ്പുവരുത്തുന്നതിനുള്ള ചരിത്രപരമായ മുന്നേറ്റമാണിതെന്നും ഇത് മേഖലയിലെ സ്ഥിരത, സുരക്ഷ, സമൃദ്ധി എന്നിവ വർധിപ്പിക്കുമെന്നും മൂന്നു രാജ്യങ്ങളും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ഇസ്രായേൽ-പലസ്തീൻ തർക്കത്തിൽ നീതിപൂർവകവും സമഗ്രവും നിലനിൽക്കുന്നതുമായ പരിഹാരം നേടാനായി ശ്രമം തുടരും. എല്ലാ മുസ്ലിംകൾക്കും അൽ അക്സാ പള്ളി സന്ദർശിച്ച് പ്രാർത്ഥിക്കാം. കൂടാതെ ജറുസലേമിലെ മറ്റ് പുണ്യസ്ഥലങ്ങൾ എല്ലാ മതങ്ങളിലെയും സമാധാനപരമായി ആരാധിക്കുന്നവർക്കായി തുറന്നു നൽകുമെന്നും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. സെ്തംബർ 15ന് വൈറ്റ് ഹൗസിൽ നടക്കുന്ന യുഎഇ-ഇസ്രയേൽ സമധാന കരാർ ഒപ്പുവെക്കൽ ചടങ്ങിൽ പങ്കെടുക്കാനുള്ള ട്രംപിന്റെ ക്ഷണം ബഹ്റൈൻ സ്വീകരിച്ചു. അവിടെവെച്ച് നെതന്യാഹുവും ബഹ്റൈൻ വിദേശ മന്ത്രി അബ്ദുൽ ലത്തീഫ് അൽ സയാനിയും സമാധാന പ്രഖ്യാപനത്തിൽ ഒപ്പുവെക്കും. ഈജിപ്ത്, ജോർദാൻ, യുഎഇ എന്നിവയ്ക്ക് ശേഷം ഇസ്രയേലുമായി സമ്പൂർണ നയതന്ത്ര ബന്ധം പുലർത്തുന്ന നാലാമത്തെ അറബ് രാജ്യമാണ് ബഹ്റൈൻ. ആഗസ്ത് 13നാണ് ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ യുഎഇ തീരുമാനിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....