ജോസാണ് ഇടതിന് കരുത്ത് കണക്കുകള്‍ പറയുന്നു
കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം കൂടി വന്നാല്‍ ഇടതുപക്ഷത്തിന് തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ മേല്‍ക്കൈ ഉണ്ടാകുമെന്ന് സിപിഎം കണക്കുകൂട്ടല്‍. ജോസഫ് വിഭാഗത്തെ അപേക്ഷിച്ച് ജോസ് കെ മാണി പക്ഷത്തിന് കോട്ടയം ജില്ലാ ജില്ലയില്‍ മികച്ച സ്വാധീനമുണ്ടെന്നും പാര്‍ട്ടി കണക്കാക്കുന്നു.
ജോസ് വിഭാഗത്തിന് മധ്യകേരളത്തിലെ നാലു ജില്ലകളില്‍ കാര്യമായ ശക്തിയുണ്ടെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. എന്തു വിവാദം ഉണ്ടായാലും എല്‍ഡിഎഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ജോസ് കെ മാണി കൂടി എത്തിയാല്‍ അത് കൂടുതല്‍ ഗുണം ചെയ്യും. കോട്ടയത്തിനു പുറമെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലെ സീറ്റു നിലയില്‍ ഗണ്യമായ മാറ്റം വരുത്തുമെന്നാണ് വിലയിരുത്തല്‍. ആറു ശതമാനത്തിനു മേലെ വോട്ട് കേരളാ കോണ്‍ഗ്രസില്‍ നിന്നും ലഭിക്കും. ഇതില്‍ പാലാ, കാഞ്ഞിരപ്പള്ളി, ഇടുക്കി, ചങ്ങനാശേരി, കോതമംഗലം രൂപതകളിലെ അംഗങ്ങളായ നിലവില്‍ ഇടതു മുന്നണിക്ക് വോട്ടു ചെയ്യാത്തവരും ജോസ് വരുമ്പോള്‍ വരും എന്നതാണ് വിലയിരുത്തല്‍.
കാരണം നിക്ഷ്പക്ഷ വോട്ടുകള്‍ പോകുന്ന വ്യക്തി ബന്ധങ്ങളിലൂടെയാണ് ആ നേതാക്കള്‍ ജോസിനൊപ്പമാണ്.
2016 തെരഞ്ഞെടുപ്പില്‍ നാലു ജില്ലകളിലായി ആകെയുള്ള 33 സീറ്റുകളില്‍ 18 യുഡിഎഫിനും 14 എല്‍ഡിഎഫിനും ഒരെണ്ണം പിസി ജോര്‍ജിനും ആയിരുന്നു. പാലാ, കോന്നി ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം രണ്ടു സീറ്റുകളും എല്‍ഡിഎഫ് പിടിച്ചെടുത്തതോടെ (2019) നാലു ജില്ലകളിലെ സീറ്റുനിലയില്‍ ഇരു മുന്നണികളും തുല്യ നിലയിലായി.
എറണാകുളം (14 ) യുഡിഎഫ് (9 ) എല്‍ഡിഎഫ് (5 )
കോട്ടയം (9 ) യുഡിഎഫ് (5 ) എല്‍ഡിഎഫ് (3 ) പിസി ജോര്‍ജ് (1)
ഇടുക്കി (5 ) എല്‍ഡിഎഫ് (3 ) യുഡിഎഫ് (2)
പത്തനംതിട്ട (5 ) എല്‍ഡിഎഫ് (5 ) യുഡിഎഫ് (0 )
ആകെ (33 ) യുഡിഎഫ് (16 ) എല്‍ഡിഎഫ് (16 ) പിസി ജോര്‍ജ് (1) ഇതിലും മെച്ചമായ അവസ്ഥ അടുത്ത തെരഞ്ഞെടുപ്പില്‍ നാലു ജില്ലകളില്‍ ഉണ്ടാകും എന്നാണ് ജോസ് വിഭാഗത്തിനു വേണ്ടി വാദിക്കുന്നവരുടെ കണക്കുകൂട്ടല്‍. അത് ഇങ്ങനെ.
കോട്ടയം
നിലവിലെ മൂന്നു മണ്ഡലങ്ങളും (വൈക്കം, ഏറ്റുമാനൂര്‍, പാലാ) ഒപ്പമുണ്ടാകും. കാഞ്ഞിരപ്പളളി എം എല്‍ എ ജയരാജ് എല്‍ ഡിഎഫിലേക്ക് വരുന്നതോടെ മണ്ഡലം ഇടത്തേക്ക് മറിയും. ചങ്ങനാശേരിയില്‍ കഴിഞ്ഞ തവണ 1849 വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണ് യു ഡിഎഫിന് ഉണ്ടായത്. ഇത് മറികടക്കാന്‍ ജോസ് വരുന്നതോടെ കഴിയും.കടുത്തുരുത്തി മാണി വിഭാഗത്തിന് ശക്തിയുള്ളതെന്ന് പരക്കെ വിലയിരുത്തപ്പെടുന്നു. അതും അനുകൂലമാകും. പൂഞ്ഞാറില്‍ മാണി വിഭാഗം വന്നാല്‍ പിസി ജോര്‍ജിനെ പരാജയപ്പെടുത്താന്‍ കഴിയും. കോട്ടയം മണ്ഡലത്തില്‍ ഇടതു മുന്നേറ്റം ഉണ്ടാകും എന്നും പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയല്ലാതെമറ്റാരു വന്നാലും വിജയിക്കാം എന്നുമാണ് വിലയിരുത്തല്‍. ജില്ലയില്‍ കുറഞ്ഞത് 7 സീറ്റുകള്‍ ഉറപ്പാക്കുന്നു.
ഇടുക്കി
നിലവിലെ മൂന്നു മണ്ഡലങ്ങളും (ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം ) ഒപ്പമുണ്ടാകും. എല്‍ ഡി എഫില്‍ എത്തുന്ന റോഷി അഗസ്റ്റിന് തന്റെ വ്യക്തി പ്രഭാവം കൊണ്ട് ഇടുക്കി നിലനിര്‍ത്താന്‍ കഴിയും. തൊടുപുഴയില്‍ മാണി വിഭാഗം വന്നാല്‍ പിജെ ജോസഫിനെ തളയ്ക്കാന്‍ കഴിയും. ജില്ലയില്‍ കുറഞ്ഞത് 4 സീറ്റുകള്‍ ഉറപ്പാക്കുന്നു.
പത്തനംതിട്ട
നിലവിലെ അഞ്ചു മണ്ഡലങ്ങളും (റാന്നി, തിരുവല്ല, ആറന്മുള, അടൂര്‍, കോന്നി ) നിലനിര്‍ത്താം. രാഷ്ട്രീയമായി വന്ന മാറ്റങ്ങള്‍ ലോക് സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാന്‍ സഹായിക്കും.
എറണാകുളം
നിലവിലെ അഞ്ചു മണ്ഡലങ്ങളും (കൊച്ചി, കോതമംഗലം. മൂവാറ്റുപുഴ, തൃപ്പൂണിത്തുറ, വൈപ്പിന്‍,) നിലനിര്‍ത്താം. നേരിയ വോട്ടിനു നഷ്ടമായ കുന്നത്തുനാട്ടില്‍ കേരളാ കോണ്‍ഗ്രസിലെ മാറ്റം ഗുണം ചെയ്യും. പഴയ മാണി വിഭാഗം സീറ്റുകളായ അങ്കമാലി, പിറവം എന്നിവടങ്ങളിലും മാറ്റം വരുത്തും. പ്രത്യേക സാഹചര്യത്തില്‍ നഷ്ടമായ പെരുമ്പാവൂര്‍ മണ്ഡലം തിരിച്ചു പിടിക്കാനും ജോസിന്റെ വരവ് സഹായിക്കും എന്നാണ് കണക്കുക്കൂട്ടല്‍. ജില്ലയില്‍ കുറഞ്ഞത് 8 സീറ്റുകള്‍ ഉറപ്പാക്കുന്നു. അങ്ങനെ മേഖലയിലെ ആകെയുള്ള 33 സീറ്റില്‍ കുറഞ്ഞത് 24 എങ്കിലും ഇടതു മുന്നണിക്ക് ലഭിക്കും എന്നതാണ് സെപ്റ്റംബര്‍