യുഡിഫ് വെട്ടില്‍, ഖുറാന്‍ വിവാദം തിരിഞ്ഞു കുത്തുന്നു
പിണറായി സര്‍ക്കാരിനെതിരെ എന്തു ആയുധമാക്കാനുള്ള ആവേശത്തില്‍ ഖുറാന്‍ വിതരണം വിവാദമാക്കിയത് ലീഗിനും കോണ്‍ഗ്രസിനും തിരിച്ചടി ആകുന്നു. വിശുദ്ധ ഖുറാനെ കള്ളക്കടത്ത് ഗണത്തില്‍പ്പെടുത്തി നടത്തുന്ന രാഷ്ട്രീയ പ്രചരണത്തിനെതിരെ വിവിധ മുസ്‌ളീം സമുദായ നേതാക്കള്‍ യു ഡി എഫ് നേതൃത്വത്തെ അതൃപ്തി അറിയിച്ചു.
കാന്തപുരം വിഭാഗമാവട്ടെ ഇതിനെതിരെ പരസ്യമായി രംഗത്തുവന്നു. മലബാര്‍ മേഖലയില്‍ ജലീല്‍ വിരുദ്ധതയ്ക്ക് വേണ്ടി സംഘപരിവാറിനെ കൂട്ടുപിടിച്ചത് മണ്ടത്തരമയി എന്ന് മുനീര്‍ അടക്കമുള്ള നേതാക്കള്‍ പാണക്കട്ട് അറിയിച്ചു കഴിഞ്ഞു.
വിശുദ്ധ ഖുര്‍ആനും റംസാന്‍ കിറ്റും വിതരണം ചെയ്തതിന്റെ പേരിലുണ്ടായിരിക്കുന്ന വിവാദങ്ങളില്‍ കാന്തപുരും വിഭാഗത്തിന് കീഴിലുള്ള സുന്നി യുവജന സംഘമാണ് മന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കക്ഷി രാഷ്ട്രീയ വിഷയങ്ങളലേക്ക് വിശുദ്ധ ഗ്രന്ഥത്തെയും മത വിശ്വാസത്തെയും വലിച്ചിഴക്കുന്നത് അപക്വവും അവകടകരവുമാണെന്ന് എസ് വൈഎസ് സംസ്ഥാന സെക്രട്ടേറിയേറ്റ് കുറ്റപ്പെടുത്തി.
സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുക തന്നെ വേണം. വര്‍ഗ്ഗീയ ധ്രുവീകരണത്തിലേക്കാണ് ഈ വിചാരണകള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ഭരണ പ്രതിപക്ഷ കക്ഷികളും മാധ്യമങ്ങളും അവധാനതയോടെ വിഷയത്തെ സമീപിക്കണം. സൗഹൃദ രാജ്യമായി യുഎഇയെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള ഈ ചര്‍ച്ചകള്‍ ആ രാജ്യവുമായുള്ള ബന്ധത്തെ പോലും ബാധിക്കും.
വിമര്‍ശങ്ങളും വിയോജിപ്പുകളും രേഖപ്പെടുത്താന്‍ ജനാധിപത്യപരമായ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക തന്നെ വേണം. അതേസമയം, വിഷയത്തെ വര്‍ഗീയവത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് ന്യായീകരിക്കാനാകില്ല. ഇന്ത്യയുടെ സൗഹൃദരാജ്യമായ യു എ ഇയില്‍ നിന്നുള്ള ആവശ്യപ്രകാരം വിശുദ്ധ ഖുര്‍ആനും റമസാന്‍ കിറ്റും വിതരണം ചെയ്തതിന്റെ പേരില്‍ പടച്ചുവിടുന്ന കോലാഹലങ്ങള്‍ രാജ്യതാത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലേക്ക് മാറാതിരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജാഗ്രത കാട്ടണം. റംസാന്‍ കിറ്റുകളുടെയും വിശുദ്ധ ഗ്രന്ഥത്തെിന്റെയും മറവില്‍ വല്ല അഴിമതിയും നടന്നിട്ടുണ്ടോ എന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തട്ടെ. അതിന് മുന്നെ സ്വയം വിധികല്‍പിച്ച് മാധ്യമങ്ങളും കക്ഷിരാഷ്ട്രീയക്കാരും ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയത പടര്‍ത്തരുത്.
ലക്ഷക്കണക്കിന് മലയാളികള്‍ക്ക് തൊഴിലും അന്നവും നല്‍കുന്ന രാജ്യമാണ് യു എ ഇ. അവിടത്തെ ഭരണാധികാരികള്‍ ഇന്ത്യന്‍ സമൂഹത്തോടും മലയാളികളോടും പ്രകടിപ്പിക്കുന്ന സവിശേഷ സ്നേഹവും പരിഗണനയും കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും ബോധ്യമുള്ളതാണ്. കേരളം പ്രളയത്തില്‍ മുങ്ങിയ നാളുകളില്‍ ആ രാജ്യം നമ്മെ സഹായിക്കാന്‍ താത്പര്യപ്പെട്ടത് മറന്നുകൂടാ. ഇത്തരം സഹായസന്നദ്ധത കൂടി ചോദ്യം ചെയ്യുന്ന വിധത്തിലേക്ക് ചര്‍ച്ചകള്‍ വഴിമാറിപ്പോകുന്നത് ഖേദകരമാണ്. വിമര്‍ശങ്ങളും വിയോജിപ്പുകളും രേഖപ്പെടുത്താന്‍ ജനാധിപത്യപരമായ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക തന്നെ വേണം. അതേസമയം, വിഷയത്തെ വര്‍ഗീയവത്കരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് ന്യായീകരിക്കാനാകില്ല.
ഇന്ത്യയുടെ സൗഹൃദരാജ്യമായ യു എ ഇയില്‍ നിന്നുള്ള ആവശ്യപ്രകാരം വിശുദ്ധ ഖുര്‍ആനും റമസാന്‍ കിറ്റും വിതരണം ചെയ്തതിന്റെ പേരില്‍ പടച്ചുവിടുന്ന കോലാഹലങ്ങള്‍ രാജ്യതാത്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലേക്ക് മാറാതിരിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജാഗ്രത കാട്ടണം. രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വേണ്ടി എന്തും വിളിച്ചു പറഞ്ഞും തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചും ചെളിവാരിയെറിഞ്ഞും രംഗം വഷളാക്കുന്നതില്‍ നിന്ന് എല്ലാവരും പിന്മാറണമെന്നും ആരോഗ്യകരമായ സംവാദങ്ങളാണ് ജനാധിപത്യത്തിന് കരുത്തുപകരുകയെന്നും എസൈ്വഎസ് സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു